ഐഐടി ഡൽഹി അബുദാബി: ഫീസും സ്കോളർഷിപ്പുമായി
അബുദാബി ∙ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ഡൽഹിയുടെ (ഐഐടി ഡൽഹി) അബുദാബി ക്യാംപസിലെ ബിരുദ കോഴ്സുകളുടെ ഫീസും സ്കോളർഷിപ്പും പ്രഖ്യാപിച്ചു. ഇന്ത്യൻ എംബസിയിൽ 500 വിദ്യാർഥികളും രക്ഷിതാക്കളും പങ്കെടുത്ത ഓപൺ ഹൗസിലായിരുന്നു പ്രഖ്യാപനം. കംപ്യൂട്ടർ സയൻസ് എൻജിനീയറിങ്, എനർജി എൻജിനീയറിങ് എന്നിവയിൽ 4

അബുദാബി ∙ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ഡൽഹിയുടെ (ഐഐടി ഡൽഹി) അബുദാബി ക്യാംപസിലെ ബിരുദ കോഴ്സുകളുടെ ഫീസും സ്കോളർഷിപ്പും പ്രഖ്യാപിച്ചു. ഇന്ത്യൻ എംബസിയിൽ 500 വിദ്യാർഥികളും രക്ഷിതാക്കളും പങ്കെടുത്ത ഓപൺ ഹൗസിലായിരുന്നു പ്രഖ്യാപനം. കംപ്യൂട്ടർ സയൻസ് എൻജിനീയറിങ്, എനർജി എൻജിനീയറിങ് എന്നിവയിൽ 4 വർഷത്തെ ബിരുദ കോഴ്സുകളാണ് ആരംഭിക്കുന്നത്. ഫാക്കൽറ്റി അംഗങ്ങൾ ഐഐടി ഡൽഹിയിൽ നിന്നോ മറ്റു ഉന്നത സ്ഥാപനങ്ങളിൽ നിന്നോ ഉള്ളവരാണ്.
ഫീസ്
4 വർഷത്തെ കോഴ്സിന് മൊത്തം 3,25,000 ദിർഹമാണ് (73.49 ലക്ഷം രൂപ) ഫീസ്. വാർഷിക ഫീസ് 81,375 ദിർഹം (18.4 ലക്ഷം രൂപ). 2 പേരുള്ള താമസത്തിന് മാസത്തിൽ 1,000 ദിർഹമും (22613 രൂപയും) തനിച്ചു താമസിക്കുന്നതിന് 2,000 ദിർഹമും (45226 രൂപയും) നൽകണം.
സ്കോളർഷിപ്
യുഎഇ പൗരന്മാർക്ക് ട്യൂഷൻ ഫീസിന്റെ 100% സ്കോളർഷിപ് ലഭിക്കും. അബുദാബിക്ക് പുറത്തുള്ള വിദ്യാർഥികൾക്ക് 4,000 ദിർഹം (90453 രൂപ) പ്രതിമാസ സ്റ്റൈപ്പൻഡും താമസ നിരക്കിൽ ഇളവും നൽകും. ജെഇഇ അഡ്വാൻസ് വഴി പ്രവേശനം നേടിയവർക്ക് മാസത്തിൽ 2,000 ദിർഹം (45226 രൂപ) സ്റ്റൈപ്പൻഡ് ലഭിക്കും.
പ്രവാസി ഇന്ത്യക്കാർ
യുഎഇയിലെ പ്രവാസി ഇന്ത്യൻ വിദ്യാർഥികൾ ഉൾപ്പെടെയുള്ള രാജ്യാന്തര വിദ്യാർഥികൾക്ക് പ്രവേശന പരീക്ഷയിലെ പ്രകടനത്തെ അടിസ്ഥാനമാക്കി സ്കോളർഷിപ്/ഫീസ് ഇളവ് ലഭിക്കും. പത്തിൽ 8 സിജിപിഎ പോയിന്റ് ലഭിക്കുന്നവർക്ക് ഫീസിന്റെ 100 ശതമാനവും 6 പോയിന്റ് ലഭിക്കുന്നവർക്ക് 50 ശതമാനവും സ്കോളർഷിപ് ലഭിക്കും.
അവസാന തീയതി 3
2024-25 അധ്യയന വർഷത്തേക്കുള്ള പ്രവേശനത്തിന് ജൂൺ 3നകം ഓൺലൈൻ വഴി അപേക്ഷിക്കണം. യുഎഇയിലെ വിവിധ കേന്ദ്രങ്ങളിലായിരിക്കും പ്രവേശന പരീക്ഷ. കംമ്പൈൻഡ് അഡ്മിഷൻ എൻട്രൻസ് ടെസ്റ്റ് (സിഎഇടി), ജോയിന്റ് എൻട്രൻസ് എക്സാമിനേഷൻ (ജെഇഇ അഡ്വാൻസ്) എന്നീ പരിക്ഷകൾക്ക് ലഭിച്ച സ്കോർ അടിസ്ഥാനത്തിലാണ് പ്രവേശനം. സിഎഇടി പരീക്ഷയ്ക്ക് 300 ദിർഹമാണ് ഫീസ്. അഡ്മിറ്റ് കാർഡ് ജൂൺ 14ന് ഡൗൺലോഡ് ചെയ്യാം. ജൂലൈ ഏഴിന് ഫലം പ്രഖ്യാപിക്കും.
പരീക്ഷ ജൂൺ 23ന്
ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നീ വിഷയങ്ങളിൽ 90 മിനിറ്റ് വീതം ദൈർഘ്യമുള്ള പരീക്ഷകളുണ്ടാകും. ഫിസിക്സ് (രാവിലെ 8.30 മുതൽ 10 വരെ), കെമിസ്ട്രി (രാവിലെ 11.30 മുതൽ ഉച്ചയ്ക്ക് 1 വരെ), മാത്തമാറ്റിക്സ് (ഉച്ചകഴിഞ്ഞ് 2.30 മുതൽ 4 വരെ). ബിരുദ കോഴ്സിലേക്ക് ഓഗസ്റ്റിലോ സെപ്റ്റംബറിലോ ക്ലാസുകൾ ആരംഭിക്കും.