ദുബായ്∙ കഴിഞ്ഞയാഴ്ച, ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പാക്കിസ്ഥാൻ മാമ്പഴങ്ങൾ യുഎഇയിൽ എത്തി. കാലാവസ്ഥാ വ്യതിയാനം മൂലം പാക്കിസ്ഥാനിൽ ഉൽപാദനം കുറഞ്ഞിട്ടുണ്ടെങ്കിലും, പഴത്തിന്‍റെ വിതരണം തൃപ്തികരമാണെന്ന് മൊത്തക്കച്ചവടക്കാരും ചില്ലറ വ്യാപാരികളും പറഞ്ഞു. എന്നിരുന്നാലും, പാക്കിസ്ഥാനിലെ പണപ്പെരുപ്പവും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ്∙ കഴിഞ്ഞയാഴ്ച, ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പാക്കിസ്ഥാൻ മാമ്പഴങ്ങൾ യുഎഇയിൽ എത്തി. കാലാവസ്ഥാ വ്യതിയാനം മൂലം പാക്കിസ്ഥാനിൽ ഉൽപാദനം കുറഞ്ഞിട്ടുണ്ടെങ്കിലും, പഴത്തിന്‍റെ വിതരണം തൃപ്തികരമാണെന്ന് മൊത്തക്കച്ചവടക്കാരും ചില്ലറ വ്യാപാരികളും പറഞ്ഞു. എന്നിരുന്നാലും, പാക്കിസ്ഥാനിലെ പണപ്പെരുപ്പവും ചരക്ക് ചാർജും വർധിച്ചതിനാൽ, യുഎഇയിലും വില അല്പം കൂടുതലാണ്.

ഈ മാസം 20 മുതൽ പാക്കിസ്ഥാൻ സർക്കാർ കയറ്റുമതി അനുവദിച്ചതോടെയാണ് പാക്കിസ്ഥാൻ മാമ്പഴ സീസൺ ഔദ്യോഗികമായി ആരംഭിച്ചത്. "മേയ് 23-ന് എത്തിയ ആദ്യത്തെ കപ്പൽ 'സിന്ധ്രി' ഇനത്തിന്‍റെ ഏകദേശം 192 കണ്ടെയ്നറുകൾ കൊണ്ടുവന്നു, ഏകദേശം 4,600 ടൺ." എന്ന് മുസ്തഫ അൽത്താഫ് ഹുസൈൻ ട്രേഡിങ് കമ്പനിയുടെ മാനേജിങ് ഡയറക്ടറായ അൽത്താഫ് പറഞ്ഞു.

ADVERTISEMENT

ലോകമെമ്പാടുമുള്ള ആളുകൾക്ക് പ്രിയങ്കരമാണ് പാക്കിസ്ഥാൻ മാമ്പഴങ്ങൾ. സിന്ധ്രി, ചനുസ ഇനങ്ങളുടെ ഉയർന്ന പൾപ്പ് , സുഗന്ധം, രുചി എന്നിവയ്ക്ക് പേരുകേട്ടതാണ്.

ഉയർന്ന വില
പാക്കിസ്ഥാനിലെ പണപ്പെരുപ്പവും ചരക്ക് ചാർജും 280 രൂപയിൽ നിന്ന് 320 രൂപയായി വർധിച്ചതിനാൽ ഈ വർഷം മാമ്പഴത്തിന്‍റെവില അൽപ്പം കൂടി. വരും മാസങ്ങളിൽ ചരക്കുകൂലിയിൽ രണ്ട് മുതൽ അഞ്ച് ശതമാനം വരെ വർധനയുണ്ടായേക്കും. വിതരണക്കാർ അൽപ്പം കൂടിയ വിലയാണ് ഈടാക്കുന്നതെന്ന് വ്യാപാരികൾ പറയുന്നു. 6 കിലോ ഭാരമുള്ള സിന്ധ്രി മാമ്പഴങ്ങളുടെ ഒരു പെട്ടി നിലവിൽ മൊത്ത വിപണിയിൽ 28-30 ദിർഹത്തിനാണ് വിൽക്കുന്നത്.

ADVERTISEMENT

കാലാവസ്ഥാ വ്യതിയാനം വിളവ് കുറഞ്ഞു
ആഗോള കാലാവസ്ഥാ വ്യതിയാനം പാക്കിസ്ഥാനിലെ മാമ്പഴത്തിന്‍റെ വിളവിനെ ബാധിച്ചുവെന്നത് ദൗർഭാഗ്യകരമാണെന്ന് അൽത്താഫ് ഹുസൈൻ ട്രേഡിങ് കമ്പനിയുടെ മാനേജിങ് ഡയറക്ടർ പറഞ്ഞു.'ഇതിനർത്ഥം മാമ്പഴത്തിന്‍റെ അളവ് മുൻ വർഷങ്ങളിൽ പ്രതീക്ഷിച്ചതിലും ലഭിച്ചതലും കുറവായിരിക്കാം. എന്നിരുന്നാലും, വെല്ലുവിളികൾക്കിടയിലും യുഎഇയിലേക്ക് മാമ്പഴം നല്ല അളവിലാണ് പാക്കിസ്ഥാനിൽ നിന്ന് കയറ്റുമതി ചെയ്യുന്നുണ്ട്. പാക്കിസ്ഥാൻ മാമ്പഴ കർഷകർക്കും കയറ്റുമതിക്കാർക്കും ഈ വെല്ലുവിളി നേരിടാനും ഈ സീസണിൽ ഉയർന്ന നിലവാരമുള്ള മാമ്പഴം നൽകുന്നത് തുടരാനും കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു.

മാമ്പഴ സീസണിന്‍റെ തുടക്കത്തിൽ മാമ്പഴത്തിന് വർധിച്ച ഡിമാൻഡ് മുതലാക്കാൻ കയറ്റുമതിക്കാർ എത്രയും വേഗം കയറ്റുമതി അയയ്ക്കാൻ ലക്ഷ്യമിടുന്നതിനാൽ ആദ്യ രണ്ടാഴ്ചയിൽ യുഎഇയിലേക്കുള്ള കയറ്റുമതി വളരെ ഉയർന്നതാണെന്ന് അൽതാഫ് പറഞ്ഞു.പിന്നീട്, കയറ്റുമതിക്കാർ മറ്റ് വിപണികളെ ലക്ഷ്യമിടും. തുടർന്ന് ഈ വിപണിയിൽ വിതരണം മന്ദഗതിയിലാകുന്നതായിട്ടാണ് കണ്ടുവരുന്നത്. പാക്കിസ്‌താനിൽ ഈ വർഷം കാലവർഷക്കെടുതികളൊന്നും ഉണ്ടായിട്ടില്ലാത്തതിനാൽ മാമ്പഴം ഗുണനിലവാരമുള്ളതാണെന്ന് അൽതാഫ് ഉറപ്പുനൽകി. കഴിഞ്ഞ വർഷം പാക്കിസ്ഥാൻ സൂപ്പർമാർക്കറ്റ് ശൃംഖല യുഎഇയിലേക്ക് 250-300 ടൺ മാമ്പഴമാണ് ഇറക്കുമതി ചെയ്തത്.

English Summary:

Pakistani mangoes arrive in UAE: Are they cheaper this year?

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT