മെച്ചപ്പെട്ട ശമ്പളം, സൗകര്യപ്രദമായ സമയക്രമം, സ്ഥാപന മാനദണ്ഡങ്ങള്‍, അവധി,മറ്റ് ആനുകൂല്യങ്ങള്‍ തുടങ്ങി ഉദ്യോഗാർഥികള്‍ക്ക് അനുകൂലമായ തൊഴില്‍ സാഹചര്യമൊരുക്കുകയാണ് യുഎഇയിലെ സ്വകാര്യമേഖല.സർക്കാർ മേഖലയ്ക്കൊപ്പം തന്നെ ഉദ്യോഗാർഥികള്‍ക്ക് പ്രിയപ്പെട്ട ഇടമാവുകയാണ് സ്വകാര്യമേഖലയും. ∙ ശമ്പളസ്കെയില്‍ ഉയർന്നു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മെച്ചപ്പെട്ട ശമ്പളം, സൗകര്യപ്രദമായ സമയക്രമം, സ്ഥാപന മാനദണ്ഡങ്ങള്‍, അവധി,മറ്റ് ആനുകൂല്യങ്ങള്‍ തുടങ്ങി ഉദ്യോഗാർഥികള്‍ക്ക് അനുകൂലമായ തൊഴില്‍ സാഹചര്യമൊരുക്കുകയാണ് യുഎഇയിലെ സ്വകാര്യമേഖല.സർക്കാർ മേഖലയ്ക്കൊപ്പം തന്നെ  ഉദ്യോഗാർഥികള്‍ക്ക് പ്രിയപ്പെട്ട ഇടമാവുകയാണ് സ്വകാര്യമേഖലയും. 

∙ ശമ്പളസ്കെയില്‍ ഉയർന്നു
സ്വകാര്യമേഖലയിലെ മിക്ക സ്ഥാപനങ്ങളും കോവിഡ് സമയത്ത് ശമ്പളവും ജീവനക്കാരെയും കുറച്ചിരുന്നുവെങ്കില്‍ നിലവില്‍ അത്തരം പ്രവണതകള്‍ കുറഞ്ഞു.  അടിസ്ഥാന ശമ്പള സ്കെയിലില്‍ തന്നെ വ്യത്യാസം പ്രകടമാണ്. സ്വകാര്യകമ്പനികളില്‍ ജോലിയില്‍ സ്ഥാനക്കയറ്റത്തിനുളള അവസരങ്ങള്‍ കൂടുതലാണെന്നുളളതും മറ്റൊരു ആകർഷണമാണ്. അർഹതയുളള ഉദ്യോഗാർഥികള്‍ക്ക് അവർ ചോദിക്കുന്ന ശമ്പളം നല്‍കാന്‍ മിക്ക കമ്പനികളും തയ്യാറാണെന്നുളളതാണ് നിലവിലെ സാഹചര്യം. ഒരു സ്ഥാപനത്തില്‍ ജോലി ചെയ്യുമ്പോള്‍ തന്നെ മികച്ച അവസരം വന്നാല്‍ മറ്റ് സ്ഥാപനങ്ങളിലേക്ക് മാറാനും സാധിക്കും.  കോവിഡ് കാലത്ത് നടപ്പിലാക്കിയ വ‍ർക്ക് ഫ്രം ഹോം അത്യാവശ്യഘട്ടങ്ങളില്‍ പിന്തുടരുന്ന സ്വകാര്യകമ്പനികളുണ്ട്. ജീവനക്കാരുടെ സൗകര്യാർത്ഥം പല കമ്പനികളും വർക്ക് ഫ്രം ഹോം  ഇപ്പോഴും തുടരുന്നുണ്ട്.

ADVERTISEMENT

∙ അവധികള്‍ ഏകീകരിച്ചു
യുഎഇയിലെ പൊതു-സ്വകാര്യമേഖല ജീവനക്കാർക്കുളള പൊതു അവധികള്‍  ഏകീകരിച്ചിരുന്നു. നേരത്തെ പൊതുമേഖല ജീവനക്കാർക്ക് കൂടുതല്‍ അവധി ദിനങ്ങള്‍ ലഭിച്ചിരുന്നു. അവധികള്‍ ഏകീകരിച്ചതോടെ ഇരുമേഖലകളിലെയും ജീവനക്കാർക്ക് ലഭിക്കുന്ന അവധി ദിനങ്ങളും ഒരുപോലെയായി.

∙ ഡ്യുവല്‍ എംപ്ലോയ്മെന്‍റ്
ഒരു കമ്പനിയില്‍ ജോലി ചെയ്യുമ്പോള്‍ തന്നെ അതേ കമ്പനിയുടെ സമ്മതത്തോടെ മറ്റ് ഇടങ്ങളില്‍ പാർട് ടൈം ആയി മറ്റ് ജോലികള്‍ ചെയ്യുന്നതിന് തടസ്സമില്ലാത്ത ഡ്യുവല്‍ എംപ്ലോയ്മെന്‍റ് യുഎഇ നടപ്പിലാക്കിയിട്ടുണ്ട്. ഇത് നിരവധി പേർ പ്രയോജനപ്പെടുത്തുന്നുണ്ട്. ഫ്രീലാന്‍സർ വീസ പോലെയുളള നിരവധി വീസ ആനുകൂല്യങ്ങളും രാജ്യത്ത് നടപ്പിലാക്കിയിട്ടുണ്ട്. 

ADVERTISEMENT

∙ നികുതിയില്ല
യൂറോപ്യന്‍ രാജ്യങ്ങളില്‍ വാങ്ങുന്ന ശമ്പളത്തിന് നല്‍കണം.എന്നാല്‍ ഗള്‍ഫ് രാജ്യങ്ങളില്‍ അത്തരം നികുതി നടപ്പിലാക്കിയിട്ടില്ലെന്നുളളതാണ് ഉദ്യോഗാർഥികളെ ആകർഷിക്കുന്ന മറ്റൊരുകാര്യം. യൂറോപ്യന്‍ രാജ്യങ്ങളോട് കിടപിടിക്കുന്ന ജീവിത സൗകര്യങ്ങള്‍ക്കൊപ്പം ഉയർന്ന ശമ്പളവും സമ്പാദിക്കാനുളള അവസരവും രാജ്യം നല്‍കുന്നു. അനുയോജ്യമായ കാലാവസ്ഥയും  മറ്റ് വിദേശ രാജ്യങ്ങളിലേക്ക് പോകുന്നതിനേക്കാള്‍ യുഎഇയിലേക്ക് വരാന്‍ ആളുകള്‍ താല്‍പര്യപ്പെടുന്നതിന് പിന്നിലെ കാരണങ്ങളിലൊന്നാണ്.

∙ സ്വകാര്യമേഖലയില്‍ കൂടുതല്‍ സ്വദേശികള്‍ 
സ്വകാര്യമേഖലയിലെ ജോലിക്ക് സ്വദേശികള്‍ക്കും താല്‍പര്യമുണ്ട്. കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ അന്വേഷിക്കുകയും  ജോലി ചെയ്യാന്‍ താല്‍പര്യപ്പെടുകയും ചെയ്യുന്നവരാണ് സ്വദേശികള്‍. ശമ്പളം മാനദണ്ഡമാകാതെ ജോലി വൈവിധ്യവും അവസരങ്ങളും ലക്ഷ്യമിട്ടാണ് പലരും സ്വകാര്യകമ്പനികളിലെ ജോലി തിരഞ്ഞെടുക്കുന്നത്. 

ADVERTISEMENT

2021 ലെ കണക്കുകള്‍ പ്രകാരം മുന്‍ വർഷങ്ങളെ അപേക്ഷിച്ച് സ്വകാര്യകമ്പനിയിലെ സ്വദേശി ജീവനക്കാരുടെ എണ്ണത്തില്‍ 170 ശതമാനമാണ് വളർച്ച രേഖപ്പെടുത്തിയിരിക്കുന്നത്. കൂടുതല്‍ പൗരന്മാരെ ഉള്‍പ്പെടുത്തുന്ന സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് പ്രോത്സാഹനമെന്ന രീതിയില്‍ മാനവ വിഭവശേഷി സ്വദേശിവല്‍ക്കരണമന്ത്രാലയം ഇന്‍സെന്‍റീവ് നല്‍കുന്നുണ്ട്. നിശ്ചിത ശതമാനം സ്വദേശികളെ നിയമിക്കാത്ത സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തുകയും ചെയ്യും.
(വിവരങ്ങള്‍ക്ക് കടപ്പാട്:  മേഘ സന്തോഷ്. സീനിയർ  എച്ച് ആ‍ർ അഡ്മിനസ്ട്രേറ്റർ, ദുബായ്)

English Summary:

The UAE private sector attracts candidates, but do you know the reasons?

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT