'ഗ്രൂപ്പ് ഡാന്‍സ് എങ്ങനെ സിംഗിളായി കളിക്കാം'; വൈറലായി അഞ്ച് വയസ്സുകാരിയുടെ 'ഒപ്പന'
'മെഹറുബാ മെഹറുബാ പുതുക്ക പെണ്ണേ മെഹറുബാ'.......ഒറ്റയ്ക്ക് ഒപ്പന കളിച്ച കൊച്ചു സുന്ദരി ഇസമോളിപ്പോള്‍ ഹാപ്പിയാണ് ഗയ്സ്.. ദുബായിലെ വീട്ടില്‍ കളിപ്പാട്ടങ്ങള്‍ക്കൊപ്പമിരുന്ന് തന്റെ യൂട്യൂബ് ചാനലിലേക്കുളള പുതിയ കണ്ടന്റ് തിരയുകയാണ് കൊച്ച് ഇസമോള്‍. ഒപ്പം അബ്ബയെന്ന് സ്നേഹത്തോടെ വിളിക്കുന്ന ഉപ്പ ആരിഫും ഉമ്മ

ദുബായ് ∙ 'മെഹറുബാ മെഹറുബാ പുതുക്ക പെണ്ണേ മെഹറുബാ'... ഒറ്റയ്ക്ക് ഒപ്പന കളിച്ച കൊച്ചു സുന്ദരി ഇസമോളിപ്പോള്‍ ഹാപ്പിയാണ് ഗയ്സ്.. ദുബായിലെ വീട്ടില്‍ കളിപ്പാട്ടങ്ങള്‍ക്കൊപ്പമിരുന്ന് തന്റെ യൂട്യൂബ് ചാനലിലേക്കുളള പുതിയ കണ്ടന്റ് തിരയുകയാണ് കൊച്ച് ഇസമോള്‍. ഒപ്പം അബ്ബയെന്ന് സ്നേഹത്തോടെ വിളിക്കുന്ന ഉപ്പ ആരിഫും ഉമ്മ ജാസ്മിനുമുണ്ട്. കണ്ണാടിയിലെ മൂന്ന് പ്രതിബിംബങ്ങള്‍ക്കൊപ്പം ഇസ ആരിഫ് കളിച്ച ഡാന്‍സ് സമൂഹമാധ്യമത്തിൽ വൈറലായിരുന്നു. ഇപ്പോള്‍ പുറത്തിറങ്ങുമ്പോള്‍ ഒറ്റയ്ക്ക് ഒപ്പനകളിച്ച മൊഞ്ചത്തിയെ ആളുകള്‍ തിരിച്ചറിയുന്നുണ്ട്. സ്നേഹത്തോടെ ചേർത്തുനിർത്തി വിശേഷങ്ങള്‍ ചോദിക്കുന്നുണ്ട്. സ്കൂളിലും താരമാണിപ്പോള്‍ ഇസ.
∙ വൈറല്‍ വിഡിയോ പിറന്ന വഴി
ചെറിയ പെരുന്നാള്‍ അവധി ദിനങ്ങള്‍ ആഘോഷിക്കാനായി ദുബായ് മുഹമ്മദ് ബിൻ റാഷിദ് സിറ്റി ഡിസ്ട്രിക്റ്റിലെ കെട്ടൂര റിസർവില്‍ പോയപ്പോള്‍ അവിടെയുളള കണ്ണാടിയ്ക്ക് മുന്നില്‍ നിന്ന് മൂന്നുപേരും ചേർന്നൊരു ഫൊട്ടോയെടുത്തു. അതുകഴിഞ്ഞാണ് മോള്‍ ഡാന്‍സ് കളിക്കണമെന്ന ആഗ്രഹം പറഞ്ഞത്. പെരുമഴക്കാലത്തിലെ ഒപ്പനപ്പാട്ട് ഇട്ടതോടെ താളത്തിനൊത്ത് അവള്‍ ചുവടുവച്ചു. ആദ്യമായാണ് അവള്‍ ആ പാട്ട് കേള്‍ക്കുന്നത്. ഏത് പാട്ടുകേട്ടാലും ഡാന്‍സ് കളിക്കും. 'മെഹറുബാ' പാട്ടിനും അസലായി ചുവടുവച്ചു. ഇസയുടെ യൂട്യൂബ് ചാനലിലാണ് വിഡിയോ ആദ്യം അപ്‌ലോഡ് ചെയ്തത്. 'ഗ്രൂപ്പ് ഡാന്‍സ് എങ്ങനെ സിംഗിളായി കളിക്കാം' എന്ന ക്യാപ്ഷനും കൂടിയായതോടെ വിഡിയോ ശ്രദ്ധിക്കപ്പെട്ടു. ഇസ താരമായി.
' ഇനിയും ഡാന്‍സ് കളിക്കണം, പഠിക്കണം, വിഡിയോ ചെയ്യണം. വിഡിയോ കണ്ട് എല്ലാരും വിളിച്ചു. സൂപ്പറാണെന്ന് പറഞ്ഞു. ഡാന്‍സ് കളിക്കുന്ന ആർട്ടിസ്റ്റാവണം' - ഇസ പറയുന്നു. അബ്ബ ആരിഫിനൊപ്പവും നിരവധി വിഡിയോ ഇസ ചെയ്തിട്ടുണ്ട്.
∙ ഡാന്‍സും പാട്ടും വരയും പ്രിയം
മൂന്നു വയസ്സുമുതല്‍ പാട്ട് കേള്‍ക്കുമ്പോള്‍ കൂടെ പാടുമായിരുന്നു ഇസ. ഒപ്പം ഡാന്‍സും കളിക്കും. ഒരു വർഷത്തോളമായി ഇസയുടെ പാട്ടും ഡാന്‍സും വർത്തമാനവുമൊക്കെയായി നിരവധി വിഡിയോ 'ഇസൂസ് വേള്‍ഡ് ' എന്ന യുട്യൂബ് ചാനലില്‍ അപ്‌ലോഡ് ചെയ്തിരുന്നു. എന്നാല്‍ അതൊന്നും ശ്രദ്ധിക്കപ്പെട്ടില്ല. എന്നാൽ, ഒറ്റയ്ക്ക് കളിച്ച ഒപ്പന വിഡിയോ പതിമൂന്ന് ലക്ഷം പേരാണ് യൂട്യൂബ് ചാനലിലൂടെ മാത്രം കണ്ടത്. ഒട്ടും വിചാരിക്കാതെയാണ് വിഡിയോ വൈറലായത്. ഒരുപാട് പേർ വിഡിയോ കണ്ടെന്ന് ഇസയറിഞ്ഞപ്പോൾ അവളും ഹാപ്പി. പല ഗ്രൂപ്പുകളിലും ഇപ്പോഴും ആ വിഡിയോ പങ്കുവയ്ക്കപ്പെടുന്നുണ്ട്. വിഡിയോ കണ്ട് ധാരാളം പേർ വിളിച്ചിരുന്നുവെന്നും ജാസ്മിന്‍ പറയുന്നു.
∙ ഇഷ്ടം ആർട്ടിസ്റ്റ്
അമ്മ ജാസ്മിന്‍ ഡെന്റിസ്റ്റാണ്. അതുകൊണ്ട് ആദ്യമെല്ലാം ഡെന്റിസ്റ്റാവണമെന്നതായിരുന്നു ഇസയുടെ ആഗ്രഹം. എന്നാല്‍ ഇപ്പോള്‍ ആർട്ടിസ്റ്റെന്നതാണ് ഇസയുടെ മനസ്സിലുളളത്. പഠിക്കാനും മിടുക്കയാണ്. അവളുടെ ഇഷ്ടത്തിനൊത്ത് വളരട്ടെയെന്ന് ജാസ്മിന്‍. ഒരു വയസ്സുമുതല്‍ യുഎഇ പ്രവാസിയാണ് ഇസ. ഖിസൈസ് വുഡ്ലം പാർക്ക് സ്കൂളില്‍ കെജി ടു വിദ്യാർഥിനിയാണ്. മലപ്പുറം പൊന്നാനി സ്വദേശികളാണ് ഇസയും കുടുംബവും.