യുഎഇയിലെത്തിയ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെ ഐഎംസിസി ഷാർജ കമ്മിറ്റി നേതാക്കൾ സന്ദർശിച്ചു. പ്രവാസികളുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ ചർച്ച ചെയ്തു.

യുഎഇയിലെത്തിയ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെ ഐഎംസിസി ഷാർജ കമ്മിറ്റി നേതാക്കൾ സന്ദർശിച്ചു. പ്രവാസികളുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ ചർച്ച ചെയ്തു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ യുഎഇയിലെത്തിയ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെ ഐഎംസിസി ഷാർജ കമ്മിറ്റി നേതാക്കൾ സന്ദർശിച്ചു. പ്രവാസികളുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ ചർച്ച ചെയ്തു. യാതൊരു മാനദണ്ഡവുമില്ലാതെ സീസൺ കാലത്ത് വിമാന കമ്പനികൾ ഉയർന്ന ടിക്കറ്റ് ചാർജ് ഈടാക്കുന്നതും എയർ ഇന്ത്യ എകസ്പ്രസ് ജീവനക്കാർ മുന്നറിയിപ്പില്ലാതെ നടത്തിയ സമരം മൂലം വിമാനങ്ങൾ റദ്ദാക്കിയത് കാരണം പ്രവാസികളായ യാത്രക്കാരുടെ യാത്ര മുടങ്ങിയതും ചൂണ്ടിക്കാട്ടി എത്രയും പെട്ടെന്ന് തന്നെ സംസ്ഥാന സർക്കാർ മുന്നോട്ട് വച്ച കപ്പൽ യാത്ര സൗകര്യം തുടങ്ങാൻ വേണ്ട സമ്മർദ്ദം ചെലുത്തണമെന്ന് അഭ്യർഥിച്ചു.

ജോലി വാഗ്ദാനം ചെയ്ത് അംഗീകാരമില്ലാത്ത റിക്രൂട്ട്മെന്റ് ഏജൻസികൾ നാട്ടിൽ നിന്നും ഉദ്യോഗാർഥികളോട് പണം വാങ്ങി യുഎഇയിൽ എത്തിച്ചതിനു ശേഷം ജോലി ശരിപ്പെടുത്തികൊടുക്കാതെ ഉദ്യോഗാർഥികളെ കബളിപ്പിക്കുന്ന സംഭവങ്ങൾ ഇപ്പോൾ ഏറി വരുന്നുണ്ടെന്നും പണം തട്ടുന്ന ഇത്തരം അംഗീകാരമില്ലാത്ത റിക്രൂട്ട്മെന്‍റ് ഏജൻസികളെ കുറിച്ച് അന്വേഷിച്ച് അവർക്കെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. ആക്ടിങ് പ്രസിഡന്‍റ് അനീസ് റഹ്മാൻ നീർവേലി, ജനറൽ സെക്രട്ടറി യൂനസ് അതിഞ്ഞാൽ എന്നിവരുടെ നേതൃത്വത്തിൽ അബ്ദുല്ല ബേക്കൽ, ഹനീഫ് തുരുത്തി, മുഹമ്മദ് കൊത്തിക്കാൽ എന്നിവരാണ് കൂടിക്കാഴ്ച നടത്തിയത്. ഐഎംസിസി നേതാക്കൾ അവതരിപ്പിച്ച വിഷയങ്ങൾ സംസ്ഥാന സർക്കാറിൻ്റെ ശ്രദ്ധയിൽ പെടുത്തുമെന്നും എത്രയും പെട്ടെന്ന് വേണ്ടുന്ന നടപടികൾ സ്വീകരിക്കാൻ ആവശ്യപ്പെടുമെന്നും ഗോവിന്ദൻ  മറുപടി നൽകി.

English Summary:

IMCC Sharjah Committee Leaders Visited M. V. Govindan