ഖത്തർ യാത്രയിൽ നിരോധിക്കപ്പെട്ട സാധനങ്ങള്‍ കൈവശം ഇല്ലെന്ന് ഉറപ്പാക്കണം: ഇന്ത്യന്‍ എംബസി
ഖത്തറിലേക്ക് യാത്ര ചെയ്യുന്ന ഇന്ത്യൻ പൗരന്മാർ രാജ്യത്ത് നിരോധിക്കപ്പെട്ട സാധനങ്ങൾ കൈവശം വെക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് ഇന്ത്യൻ എംബസി.

ദോഹ ∙ ഖത്തറിലേക്ക് യാത്ര ചെയ്യുന്ന ഇന്ത്യൻ പൗരന്മാർ രാജ്യത്ത് നിരോധിക്കപ്പെട്ട സാധനങ്ങൾ കൈവശം വെക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് ഇന്ത്യൻ എംബസി. ഖത്തറിൽ നിരോധിക്കപ്പെട്ട സാധനങ്ങളും ലഹരിമരുന്നും ഉൾപ്പെടെയുള്ളവ കൈവശം വെച്ചതിനെ തുടർന്ന് നിരവധി ഇന്ത്യൻ യാത്രക്കാർ നിയമനടപടികൾ നേരിടുന്നുണ്ടെന്ന് എംബസി അധികൃതർ ചൂണ്ടിക്കാട്ടി. ഇത്തരം കേസുകളിൽ ഉൾപ്പെടുന്നവർക്ക് വിചാരണയും കടുത്ത നിയമനടപടികളും നേരിടേണ്ടി വന്നേക്കാം.
യാത്ര പുറപ്പെടുന്നതിന് മുൻപ് നിരോധിക്കപ്പെട്ട സാധനങ്ങളുടെ പട്ടികയിലുള്ള എന്തെങ്കിലും നിങ്ങളുടെ ലഗേജിൽ ഇല്ലെന്ന് ഉറപ്പാക്കണമെന്നും എംബസി വ്യക്തമാക്കി.