റിയാദിലെ ബോക്സിങ് മത്സരം കാണാൻ ആകാംക്ഷയോടെ ലോകമെമ്പാടുമുള്ള ബോക്സിങ് ആരാധകർ
ലോകമെമ്പാടുമുള്ള ബോക്സിങ് ആരാധകർ റിയാദ് സീസണിന്‍റെ ഭാഗമായി ശനിയാഴ്ച റിയാദിൽ നടക്കാനിരിക്കുന്ന ആവേശകരമായ ബോക്സിങ് മത്സരം കാണാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.

റിയാദ് ∙ലോകമെമ്പാടുമുള്ള ബോക്സിങ് ആരാധകർ റിയാദ് സീസണിന്‍റെ ഭാഗമായി ശനിയാഴ്ച റിയാദിൽ നടക്കാനിരിക്കുന്ന ആവേശകരമായ ബോക്സിങ് മത്സരം കാണാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. 2017 മുതൽ നിലവിലുള്ള ലോക ബോക്സിങ് അസോസിയേഷൻ ( ഡബ്ല്യുബിഎ) "സൂപ്പർ" ലൈറ്റ് ഹെവിവെയ്റ്റ് ചാംപ്യനായ റഷ്യൻ ബോക്സർ ദിമിത്രി ബിവോൾ, ലിബിയൻ ബോക്സർ മാലിക് സിനാദിനെതിരെയാണ് റിയാദിലെ അരീനയിൽ മത്സരിക്കുന്നത്. 22 മത്സരങ്ങളിലൂടെ അപരാജിത റെക്കോർഡ് നിലനിർത്താനാണ് രണ്ടുപേരും ലക്ഷ്യമിടുന്നത്.
പ്രഫഷനൽ ബോക്സിങിൽ അംഗീകരിക്കപ്പെട്ട നാല് പ്രധാന ബോക്സിങ് ബോഡികളിൽ ഒന്നാണ് ലോക ബോക്സിങ് അസോസിയേഷൻ. ഹെവിവെയ്റ്റ് ഡിവിഷനിൽ ആധിപത്യം പുലർത്തിയ മുഹമ്മദ് അലി, മൈക്ക് ടൈസൺ തുടങ്ങിയ ഇതിഹാസ ബോക്സർമാർ ഡബ്ല്യുബിഎ കിരീടങ്ങൾ നേടിയിട്ടുണ്ട്.