അബുദാബി ∙ കോടികൾ അക്കൗണ്ടിലെത്തി ഉറക്കം നഷ്ടപ്പെട്ട മലയാളിക്ക് ഒടുവിൽ ആശ്വാസം. 3 ദിവസത്തിനുശേഷം ബാങ്ക് പണം തിരിച്ചെടുത്തതോടെയാണ് സമാധാനമായത്. കോഴിക്കോട് മുഴീക്കൽ സ്വദേശിയും ദുബായ് ആർടിഎ ബസ് ഡ്രൈവറുമായ മുഹമ്മദ് യാസറാണ് ഏതാനും ദിവസത്തേക്കു ‘കോടിപതി’യായത്.പുതുക്കിയ എമിറേറ്റ്സ് ഐഡി ബാങ്കിൽ അപ്ഡേറ്റ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി ∙ കോടികൾ അക്കൗണ്ടിലെത്തി ഉറക്കം നഷ്ടപ്പെട്ട മലയാളിക്ക് ഒടുവിൽ ആശ്വാസം. 3 ദിവസത്തിനുശേഷം ബാങ്ക് പണം തിരിച്ചെടുത്തതോടെയാണ് സമാധാനമായത്. കോഴിക്കോട് മുഴീക്കൽ സ്വദേശിയും ദുബായ് ആർടിഎ ബസ് ഡ്രൈവറുമായ മുഹമ്മദ് യാസറാണ് ഏതാനും ദിവസത്തേക്കു ‘കോടിപതി’യായത്പുതുക്കിയ എമിറേറ്റ്സ് ഐഡി ബാങ്കിൽ അപ്ഡേറ്റ് ചെയ്തത് ശരിയായോ എന്ന് എടിഎം വഴി പരിശോധിക്കുകയായിരുന്നു യാസർ. 

എടിഎം മെഷീനിൽ അക്കൗണ്ട് ബാലൻസ് പരിശോധിച്ചപ്പോൾ തുക കണ്ട് യാസർ അമ്പരന്നു. 15,000 ദിർഹമുണ്ടായിരുന്ന അക്കൗണ്ടിൽ  99,99,74,123 ദിർഹം. അതായത് 2267.56 കോടി രൂപ. സ്വപ്നമാണോ എന്നറിയാൻ യാസിർ അക്കൗണ്ട് സ്റ്റേറ്റ്മെന്റ് എടുത്തുനോക്കി. അതിലും കോടികളുടെ ബാലൻസ്.

ADVERTISEMENT

വിവരം സുഹൃത്തുക്കളുമായി പങ്കുവച്ചെങ്കിലും ആധി കൂടി. അക്കൗണ്ട് മറ്റാരെങ്കിലും ഹാക്ക് ചെയ്തതാണോ എന്നായിരുന്നു ഭയം. ഉടൻ ബാങ്കിൽ നേരിട്ടെത്തി റിപ്പോർട്ട് ചെയ്യുകയായിരുന്നു യാസർ. സാങ്കേതിക തകരാറാണ് തുക തെറ്റായി അക്കൗണ്ടിൽ എത്താൻ കാരണമെന്നും ഏതാനും ദിവസത്തിനകം തിരിച്ചെടുക്കുമെന്നും അധികൃതർ പറഞ്ഞു. 

ഇതിനായി ചില പേപ്പറുകളിൽ സമ്മതപത്രം ഒപ്പിട്ടു വാങ്ങുകയും ചെയ്തു. എല്ലാം കഴിഞ്ഞ് വീട്ടിൽ എത്തിയെങ്കിലും ടെൻഷൻ മാറിയില്ല. ഇതിന്റെ പേരിൽ വല്ല നിയമപ്രശ്നവും വരുമോ എന്നായിരുന്നു യാസറിന്റെ ഭയം. എന്നാൽ 3 ദിവസത്തിനകം പണം തിരിച്ചെടുത്തെങ്കിലും പഴയ ബാലൻസ് വീണ്ടും പരിശോധിച്ച് ഉറപ്പുവരുത്തിയതോടെയാണ് ആശ്വാസമായെന്ന് യാസർ പറഞ്ഞു.

English Summary:

Malayali expat gets Rs 2267 Crore credited in bank account for no reason