ദുബായിൽ മെഡ് കെയർ റോയൽ സ്പെഷ്യാലിറ്റി ആശുപത്രി ഉദ്ഘാടനം ചെയ്തു
ദുബായ് ∙ ഖിസൈസില്‍ മെഡ് കെയർ റോയൽ സ്പെഷ്യാലിറ്റി ആശുപത്രി ഷെയ്ഖ് റാഷിദ് ബിൻ ഹംദാന്‍ അല്‍ മക്തൂം ഉദ്ഘാടനം ചെയ്തു. 3,35,000 ചതുരശ്ര അടിയില്‍ വ്യാപിച്ചുകിടക്കുന്ന 126 കിടക്കകളുള്ള അഡ്വാൻഡ് കെയര്‍ ഹോസ്പിറ്റലിൽ 30-ലേറെ സ്‌പെഷ്യാലിറ്റി വിഭാഗങ്ങളാണുള്ളത്. വൈദഗ്ധ്യമുള്ള 83 ഡോക്ടര്‍മാർ സേവനം ചെയ്യുന്നു. എഐ

ദുബായ് ∙ ഖിസൈസില്‍ മെഡ് കെയർ റോയൽ സ്പെഷ്യാലിറ്റി ആശുപത്രി ഷെയ്ഖ് റാഷിദ് ബിൻ ഹംദാന്‍ അല്‍ മക്തൂം ഉദ്ഘാടനം ചെയ്തു. 3,35,000 ചതുരശ്ര അടിയില്‍ വ്യാപിച്ചുകിടക്കുന്ന 126 കിടക്കകളുള്ള അഡ്വാൻഡ് കെയര്‍ ഹോസ്പിറ്റലിൽ 30-ലേറെ സ്‌പെഷ്യാലിറ്റി വിഭാഗങ്ങളാണുള്ളത്. വൈദഗ്ധ്യമുള്ള 83 ഡോക്ടര്‍മാർ സേവനം ചെയ്യുന്നു. എഐ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തിയ രോഗനിർണയ സംവിധാനങ്ങള്‍ റിമോട്ട് മോണിറ്ററിങ്ങും ഉൾപ്പെടെ അത്യാധുനിക പരിചരണ സജ്ജീകരണങ്ങളാണുള്ളത്.
ദുബായ് രാജ്യാന്തര വിമാനത്താവളത്തിനടുത്താണ് ആശുപത്രി സ്ഥിതി ചെയ്യുന്നത്. കാര്‍ഡിയോളജി, ന്യൂറോളജി, ഓങ്കോളജി, ഗ്യാസ്‌ട്രോ എന്‍ട്രോളജി, നെഫ്രോളജി എന്നീ വിഭാഗങ്ങളിലായി അഞ്ച് സെന്റര്‍ ഓഫ് എക്‌സലന്‍സ് ഉടന്‍ സ്ഥാപിക്കുമെന്നും ഇതിലൂടെ ഏറ്റവും നൂതനമായ ലോകോത്തര പരിചരണവും മികച്ച ഡോക്ടര്‍മാരുടെ വിദഗ്ധ സേവനവും അനായാസം ലഭ്യമാക്കുമെന്നും ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു.
ജിസിസി മാനേജിങ് ഡയറക്ടറും ഗ്രൂപ്പ് സിഇഒയുമായ അലീഷ മൂപ്പന്‍, മെഡ്‌കെയര്‍ ഹോസ്പിറ്റല്‍സ് ആന്‍ഡ് മെഡിക്കല്‍ സെന്ററുകളുടെ ഗ്രൂപ്പ് സിഇഒ ഡോ. ഷനില ലൈജു, സര്‍ക്കാര്‍, മന്ത്രാലയ പ്രതിനിധികള്‍, ആരോഗ്യ മന്ത്രാലയം ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.