തിരക്കേറിയ സമയങ്ങളില്‍ ട്രക്കുകള്‍ക്കും ബസുകള്‍ക്കും ദോഹ നഗരത്തില്‍ പ്രവേശനമില്ല
ദോഹ ∙ തിരക്കേറിയ സമയങ്ങളില്‍ ട്രക്കുകള്‍ക്കും 25 യാത്രക്കാരില്‍ കൂടുതലുള്ള ബസുകള്‍ക്കും ദോഹ നഗരത്തിനുള്ളില്‍ പ്രവേശന നിയന്ത്രണം ഏര്‍പ്പെടുത്തി. ഫെബ്രുവരി 22ന് സ്ട്രീറ്റിൽ ട്രക്കുകള്‍ക്കും വലിയ ബസുകള്‍ക്കും മുഴുവന്‍ സമയ നിരോധനവും പ്രഖ്യാപിച്ചു. ഗതാഗത ജനറല്‍ ഡയറക്ടറേറ്റിന്റേതാണ് നടപടി.

ദോഹ ∙ തിരക്കേറിയ സമയങ്ങളില്‍ ട്രക്കുകള്‍ക്കും 25 യാത്രക്കാരില്‍ കൂടുതലുള്ള ബസുകള്‍ക്കും ദോഹ നഗരത്തിനുള്ളില്‍ പ്രവേശന നിയന്ത്രണം ഏര്‍പ്പെടുത്തി. ഫെബ്രുവരി22 സ്ട്രീറ്റിൽ ട്രക്കുകള്‍ക്കും വലിയ ബസുകള്‍ക്കും മുഴുവന്‍ സമയ നിരോധനവും പ്രഖ്യാപിച്ചു.
ഗതാഗത ജനറല്‍ ഡയറക്ടറേറ്റിന്റേതാണ് നടപടി. ട്രക്കുകള്‍ക്കും 25 യാത്രക്കാരില്‍ കൂടുതലുള്ള വലിയ ബസുകള്‍ക്കും ദോഹ നഗരത്തിനുള്ളില്‍ രാവിലെ 6.00 മുതല്‍ 8.00 വരെയും ഉച്ചയ്ക്ക് 12.00 മുതല്‍ 3.00 വരെയും വൈകിട്ട് 5.00 മുതല്‍ രാത്രി 8.00 വരെയുമാണ് പ്രവേശനം നിരോധിച്ചിരിക്കുന്നത്. അതേസമയം ബന്ധപ്പെട്ട അധികൃതരില്‍ നിന്നുള്ള എക്‌സെപ്ഷന്‍ പെര്‍മിറ്റുള്ള ട്രക്കുകള്‍ക്കും ബസുകള്‍ക്കും വിലക്കേര്‍പ്പെടുത്തിയ സമയങ്ങളില്‍ ദോഹ നഗരത്തിനുള്ളില്‍ പ്രവേശിക്കാന്‍ അനുമതിയുണ്ട്. എന്നാല്‍ ഫെബ്രുവരി 22 സ്ട്രീറ്റില്‍ മുഴുവന്‍ സമയവും ട്രക്കുകള്‍ക്കും ബസുകള്‍ക്കും പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. എത്ര ദിവസങ്ങളിലേക്കാണ് വിലക്ക് എന്നത് അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. വ്യവസ്ഥ ലംഘിക്കുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കും.
പെര്‍മിറ്റിന് വേണ്ട രേഖകള്‍
∙ ഏതു തരം പെര്‍മിറ്റ് ആണെന്ന് വ്യക്തമാക്കികൊണ്ട് പ്രൊജക്ട് മാനേജ്‌മെന്റില്‍ നിന്നുള്ള കത്ത്.
∙ അഷ്ഗാല്‍ അതോറിറ്റിയില്‍ നിന്നുള്ള വര്‍ക്ക് കോണ്‍ട്രാക്ട്.
∙ കമ്പനിയുടെ റജിസ്‌ട്രേഷന്‍ പകര്‍പ്പ്.
∙ വാഹനത്തിന്റെ റജിസ്‌ട്രേഷന്‍ പകര്‍പ്പ്.
∙ ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് അല്ലെങ്കില്‍ മെട്രാഷ് 2 ആപ്ലിക്കേഷന്‍ മുഖേന പെര്‍മിറ്റിനായി അപേക്ഷിക്കാം.