യുഎഇ സന്ദർശക വീസ നിയമങ്ങൾ കർശനം; മടക്കയാത്രാ ടിക്കറ്റും ഒരേ എയർലൈനിന്റേതെങ്കിൽ യാത്രാ തടസ്സം കുറയും
ദുബായ് ∙ യുഎഇയിലേക്കു സന്ദർശക വീസയിൽ എത്തി മുങ്ങുന്നവരെ പിടിക്കാൻ വീസ നിയമങ്ങൾ കർശനമാക്കിയതോടെ യാത്ര മുടങ്ങാതിരിക്കാനുള്ള നിർദേശങ്ങൾ ട്രാവൽ ഏജൻസികൾ നൽകിത്തുടങ്ങി. എമിഗ്രേഷനിലെ ആശയക്കുഴപ്പം ഒഴിവാക്കാനായി സന്ദർശകവീസക്കാർ മടക്കയാത്രയും ഒരേ എയർലൈനിൽ തന്നെ ബുക്ക് ചെയ്യുന്നതാണു നല്ലതെന്നാണു പുതിയ

ദുബായ് ∙ യുഎഇയിലേക്കു സന്ദർശക വീസയിൽ എത്തി മുങ്ങുന്നവരെ പിടിക്കാൻ വീസ നിയമങ്ങൾ കർശനമാക്കിയതോടെ യാത്ര മുടങ്ങാതിരിക്കാനുള്ള നിർദേശങ്ങൾ ട്രാവൽ ഏജൻസികൾ നൽകിത്തുടങ്ങി. എമിഗ്രേഷനിലെ ആശയക്കുഴപ്പം ഒഴിവാക്കാനായി സന്ദർശകവീസക്കാർ മടക്കയാത്രയും ഒരേ എയർലൈനിൽ തന്നെ ബുക്ക് ചെയ്യുന്നതാണു നല്ലതെന്നാണു പുതിയ നിർദേശം. വ്യത്യസ്ത എയർ ലൈനുകളിലെ ടിക്കറ്റുമായി എത്തിയവരിൽ ചിലരുടെ യാത്ര മുടങ്ങിയതോടെയാണിത്. സന്ദർശന വീസയിലുള്ളവർ മടക്ക യാത്രയ്ക്ക് ഡമ്മി ടിക്കറ്റുകളാണ് പലപ്പോഴും ഹാജരാക്കുക. യാത്രക്കാർ യുഎഇയിൽ പ്രവേശിക്കുന്നതിനു പിന്നാലെ ഈ ടിക്കറ്റുകൾ റദ്ദാക്കും. ഒരേ എയർലൈനിന്റെ മടക്ക യാത്രാ ടിക്കറ്റ് ആണെങ്കിൽ ബോർഡിങ് പാസ് നൽകുമ്പോൾ തന്നെ ഇതിന്റെ സാധുത ഉറപ്പിക്കാൻ സാധിക്കുമെന്നതാണു മെച്ചം.
സന്ദർശക വീസക്കാർ മടക്ക യാത്രാ ടിക്കറ്റിനു പുറമെ, ഒരു മാസത്തെ താമസത്തിനു 3000 ദിർഹവും രണ്ടു മാസത്തെ താമസത്തിന് 5000 ദിർഹവും കയ്യിൽ കരുതണം. അല്ലെങ്കിൽ അത്രയും തുക ബാലൻസ് ഉള്ള ക്രെഡിറ്റ് കാർഡ് ഉണ്ടാകണം. താമസ രേഖയും ഹാജരാക്കണം. ഹോട്ടൽ ബുക്കിങ് ഇല്ലാത്തവർ ആരുടെ ഒപ്പമാണോ താമസിക്കുന്നത് അവരുടെ വീസ, എമിറേറ്റ്സ് ഐഡി തുടങ്ങിയ വിവരങ്ങൾ കയ്യിൽ കരുതണം.