ദുബായിൽ ഡിജിറ്റൽ കോർട്ട് വരുന്നു; ഇനി കോടതി നടപടികൾക്ക് അതിവേഗം
Mail This Article
×
ദുബായ് ∙ കോടതി നടപടികൾ വേഗത്തിലാക്കാൻ ദുബായിൽ ഡിജിറ്റൽ കോർട്ട്. നേരത്തെ മാസങ്ങൾ എടുത്തിരുന്ന കോടതി നടപടികൾ മിനിറ്റുകൾക്കകം പൂർത്തിയാക്കാമെന്നതാണ് പ്രത്യേകത. ക്രിമിനൽ കേസുകൾ, വാടക തർക്കങ്ങൾ എന്നിവ ഒഴികെയുള്ള എല്ലാ കോടതി വിധികൾക്കും നിയമനടപടികൾ വേഗത്തിലാക്കാൻ പുതിയ ഡിജിറ്റൽ സംവിധാനത്തിനു സാധിക്കും.
ദുബായിലെ വിവിധ സർക്കാർ, അർധ സർക്കാർ സ്ഥാപനങ്ങളെ ഡിജിറ്റൽ കോർട്ടുമായി ബന്ധിപ്പിച്ചാണ് നടപടി വേഗത്തിലാക്കുന്നത്. കോടതി വിധി അനുസരിച്ച് ആസ്തികൾ തിരിച്ചറിയാനും പിടിച്ചെടുക്കാനുമെല്ലാം നിമിഷങ്ങൾ മതി. ഇതിനായി വിവിധ സ്ഥാപനങ്ങൾ കയറിയിറങ്ങേണ്ട അവസ്ഥയും ഇതോടെ ഒഴിവായതായി ദുബായ് എക്‌സിക്യൂഷൻ കോടതി മേധാവി ജഡ്ജി ഖാലിദ് അൽ മൻസൂരി പറഞ്ഞു.
English Summary:
Dubai introduces digital court system to improve efficiency and speed up civil judgements
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.