പ്രതീക്ഷ ഒമാൻ രക്തദാന ക്യാംപ് സംഘടിപ്പിച്ചു
പ്രതീക്ഷ ഒമാന്‍റെ നേതൃത്വത്തിൽ രക്തദാന ക്യാംപ് ബൗഷറിലെ സെൻട്രൽ ബ്ലഡ് ബാങ്കിൽ വെച്ച് സംഘടിപ്പിച്ചു.
പ്രതീക്ഷ ഒമാന്‍റെ നേതൃത്വത്തിൽ രക്തദാന ക്യാംപ് ബൗഷറിലെ സെൻട്രൽ ബ്ലഡ് ബാങ്കിൽ വെച്ച് സംഘടിപ്പിച്ചു.
പ്രതീക്ഷ ഒമാന്‍റെ നേതൃത്വത്തിൽ രക്തദാന ക്യാംപ് ബൗഷറിലെ സെൻട്രൽ ബ്ലഡ് ബാങ്കിൽ വെച്ച് സംഘടിപ്പിച്ചു.
മസ്‌കത്ത് ∙ പ്രതീക്ഷ ഒമാന്‍റെ നേതൃത്വത്തിൽ രക്തദാന ക്യാംപ് ബൗഷറിലെ സെൻട്രൽ ബ്ലഡ് ബാങ്കിൽ വെച്ച് സംഘടിപ്പിച്ചു. 'ജീവൻ രക്ഷിക്കാൻ നിങ്ങളൊരു ഡോക്ടർ ആകണമെന്നില്ല; രക്തദാതാവ് ആയാൽ മതി' എന്ന ലോകാരോഗ്യ സംഘടനയുടെ ആഹ്വാനത്തിന്‍റെ അടിസ്ഥാനത്തിലാണ് പ്രതീക്ഷ ഒമാൻ എല്ലാം മൂന്നുമാസം കൂടുമ്പോഴും രക്തദാന ക്യാംപ് സംഘടിപ്പിക്കുന്നത്.
ലോകത്തിലെ ഏറ്റവും അമൂല്യമായ സേവനം രക്തദാനം ആണെന്നും എല്ലാവരും രക്ത ദാനത്തിന് തയാറാവണമെന്നും പ്രതീക്ഷ ഒമാൻ പ്രസിഡന്‍റ് ശശികുമാർ പറഞ്ഞു. നിരവധി പേർ പങ്കെടുത്ത രക്തദാന ക്യാംപ് ഏറ്റവും മികച്ച രീതിയിൽ സംഘടിപ്പിച്ച കൺവീനർ സുബിനെയും എക്‌സിക്യൂട്ടീവ് അംഗം പോൾ ഫിലിപ്പിനേയും പ്രത്യേകം അനുമോദിച്ചു. മുതിർന്ന അംഗങ്ങളായ റജി കെ. തോമസ്, ജയശങ്കർ, പ്രസിഡന്‍റ് ശശികുമാർ, സെക്രട്ടറി ഡേവിസ്, ട്രഷറർ ഷീനു, ഗിരീഷ്, അനിൽ, മനോജ്, സാദിക്ക്, രമേശ് ബാബു, ലതീഷ് എന്നിവർ രക്തദാന ക്യാംപിന് നേതൃത്വം നൽകി.