സെന്റ് പീറ്റേഴ്സ് സ്ക്വയർ: ജിഡിആർഎഫ്എ ദുബായ് കസ്റ്റമർ കമ്മ്യൂണിറ്റി നെറ്റ്‌വർക്ക് ആരംഭിച്ചു
Mail This Article
ദുബായ് ∙ ഉപയോക്താക്കളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും തേടുന്നതിനായി ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജിഡിആർഎഫ്എ) പുതിയ ഓൺലൈൻ നെറ്റ്‌വർക്ക് ആരംഭിച്ചു. 'ജിഡിആർഎഫ്എ- ദുബായ് കസ്റ്റമർ കമ്മ്യൂണിറ്റി' എന്ന പേരിൽ വകുപ്പിന്റെ വെബ്സൈറ്റിലാണ് പുതിയ സംവിധാനം ആരംഭിച്ചിരിക്കുന്നത്. ഇതിലൂടെ സ്വദേശികൾക്കും വിദേശികൾക്കും തങ്ങൾക്ക് ലഭിച്ച സേവനങ്ങളുടെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വകുപ്പുമായി പങ്കുവയ്ക്കാൻ കഴിയും. ഈ വിവരങ്ങളെ പിന്തുടർന്ന് കസ്റ്റമറുടെ ആവശ്യങ്ങൾ മനസിലാക്കി വേണ്ട നടപടികൾ വകുപ്പ് സ്വീകരിക്കും.
ഉപഭോക്താക്കളുടെ ആവശ്യങ്ങളും പ്രതീക്ഷകളും മനസിലാക്കാനും അതനുസൃതമായി സേവനങ്ങൾ മെച്ചപ്പെടുത്താനുമാണ് ഈ നെറ്റ്‌വർക്ക് ലക്ഷ്യമിടുന്നത്. ഉപഭോക്തൃ കമ്മ്യൂണിറ്റി നെറ്റ്‌വർക്ക് സേവനത്തിന്: "gdrfa dubai ഉപയോക്തൃ കമ്മ്യൂണിറ്റി" [https://www.gdrfad.gov.ae/en/customer-community](https://www.gdrfad.gov.ae/en/customer-community) ഓപ്ഷനിൽ ക്ലിക്ക് ചെയ്യണം.
ജിഡിആർഎഫ്എയുടെ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിൽ പങ്കാളികളാകാൻ ആഗ്രഹിക്കുന്ന ഉപയോക്താക്കളുടെ ഒരു സമൂഹം രൂപീകരിക്കുന്നതിനാണ് ഈ പുതിയ നെറ്റ്‌വർക്ക് രൂപീകരിച്ചിരിക്കുന്നതെന്ന് തലവൻ ലഫ്. ജനറൽ മുഹമ്മദ് അഹ്‌മദ് അൽ മർറി പറഞ്ഞു. നിലവിലുള്ള സേവനങ്ങളിൽ അവരുടെ അഭിപ്രായങ്ങൾ പറയാനും മികച്ച നിർദ്ദേശങ്ങൾ നൽകാനും ഈ നെറ്റ്‌വർക്ക് അവസരം നൽകുമെന്ന് വ്യക്തമാക്കി.