ADVERTISEMENT

റാസൽഖൈമ ∙ റോഡിൽ മുന്നറിയിപ്പില്ലാതെ ലെയ്ൻ‍മാറുന്നത് അപകടങ്ങൾക്ക് കാരണമാകുന്നതായി റാസൽഖൈമ പൊലീസ്. ഇതുസംബന്ധിച്ച ഗതാഗത ബോധവൽക്കരണത്തിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. പൊടുന്നനെയുള്ള ലൈൻ‌ മാറ്റത്തിൽ വാഹനങ്ങളുടെ നിയന്ത്രണം നഷ്ടപ്പെട്ട് അപകടങ്ങളിലേക്കു നയിക്കുന്നു. 

മറ്റു വാഹനങ്ങൾ അപകടത്തിൽപെടാനും ഇതു വഴിയൊരുക്കുന്നു. വാഹനമോടിക്കുമ്പോൾ ഫോണുകൾ ഉപയോഗിക്കുക, സമൂഹമാധ്യമങ്ങളിൽ വ്യാപൃതരാകുക, ചിത്രവും ദൃശ്യവും പകർത്തുക തുടങ്ങിയവയും അപകടങ്ങൾക്ക് കാരണമാകുന്നതായി പൊലീസ് ചൂണ്ടിക്കാട്ടി.

English Summary:

Ras Al Khaimah Police warn against sudden lane changes - Road safety campaign

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com