ദുബായ് ∙ ഇന്ത്യയുടെ ഭാവിനിർണയിക്കുന്ന ലോകസഭാ തിരഞ്ഞെടുപ്പിന്റെ ഫലമറിയാൻ ആകാംക്ഷയോടെ പ്രവാസി ഇന്ത്യക്കാർ. മിക്ക ഗൾഫ് രാജ്യങ്ങളിലും മലയാളികളടക്കമുള്ള ഇന്ത്യക്കാർ ഫലമറിയാൻ ടെലിവിഷൻ ചാനലുകളിലും ഓൺലൈൻ മാധ്യമങ്ങളിലും കണ്ണും നട്ടിരിക്കുന്നു. മിക്ക എക്സിറ്റ് പോൾ ഫലങ്ങളിലും എൻഡിഎ മുന്നണിക്ക് ഭൂരിപക്ഷം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ ഇന്ത്യയുടെ ഭാവിനിർണയിക്കുന്ന ലോകസഭാ തിരഞ്ഞെടുപ്പിന്റെ ഫലമറിയാൻ ആകാംക്ഷയോടെ പ്രവാസി ഇന്ത്യക്കാർ. മിക്ക ഗൾഫ് രാജ്യങ്ങളിലും മലയാളികളടക്കമുള്ള ഇന്ത്യക്കാർ ഫലമറിയാൻ ടെലിവിഷൻ ചാനലുകളിലും ഓൺലൈൻ മാധ്യമങ്ങളിലും കണ്ണും നട്ടിരിക്കുന്നു. മിക്ക എക്സിറ്റ് പോൾ ഫലങ്ങളിലും എൻഡിഎ മുന്നണിക്ക് ഭൂരിപക്ഷം പ്രവചിച്ചിരുന്നെങ്കിലും ഇന്ത്യ മുന്നണി ഏതാണ്ട് ഒപ്പത്തിനൊപ്പം  തുടരുന്നതിൽ ഭൂരിഭാഗം പേരും സന്തോഷത്തിലാണ്.

തിരുവനന്തപുരത്ത് ശശി തരൂരും തൃശൂര്‍ കെ.മുരളീധരനും പിന്നിൽ നിൽക്കുന്നതിലുള്ള സങ്കടം ചിലർ മറച്ചുവയ്ക്കുന്നില്ല. അവസാന നിമിഷം ഫലം മാറിമറിയുമെന്ന പ്രതീക്ഷ വച്ചുപുലർത്തുന്നവരും ഒട്ടേറെ. ഇന്ത്യയിൽ ജനാധിപത്യം ഇല്ലാതായിട്ടില്ലെന്നതിന്റെ സൂചനയാണ് ഈ ഫലം നൽകാൻ പോകുന്നതെന്ന പ്രതീക്ഷയിലാണ് മിക്കവരും. യുഎഇ സമയം രാവിലെ ആറരയോടെ തന്നെ ആളുകൾ ഫലമറിയാനുള്ള തയാറെടുപ്പിലായിരുന്നു. ഇന്ന് ഗൾഫിലും പ്രവൃത്തി ദിനമായതിനാൽ ഓഫിസുകളിലും മറ്റുമിരുന്നാണ് ആളുകൾ ഫലമറിയുന്നത്.

ദുബായ് കെഎംസിസിയിൽ തിരഞ്ഞെടുപ്പ് ഫലം ടെലിവിഷനിൽ വീക്ഷിക്കുന്നവർ. ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
ADVERTISEMENT

ദുബായ് കെഎംസിസി, ഷാർജ ഇന്ത്യൻ അലസോസിയേഷന്റെ ആസ്ഥനം എന്നിവിടങ്ങളിൽ ഒട്ടേറെ പേർ ഒന്നിച്ചിരുന്ന് ഫലം വിലയിരുത്തുന്നുണ്ട്.  വോട്ടവകാശം വിനിയോഗിക്കാന്‍ നാട്ടിലേക്കു പോയതുപോലെ ഫലമറിയാനും യാത്ര തിരിച്ചവരുണ്ട്. വോട്ടഭ്യർഥിച്ച് യുഡിഎഫ്, എൽഡിഎഫ് മുന്നണികളിലെ സ്ഥാനാർഥികൾ ഗൾഫ് സന്ദർശിച്ചിരുന്നു. ഏതായാലും വൈകിട്ട് ജോലി കഴിഞ്ഞ് വിജയാഘോഷം നടത്താനാണ് വിവിധ പാർട്ടി അനുഭാവികളായ പ്രവാസികളുടെ തീരുമാനം.

English Summary:

Non-Resident Indians Eager to know Election Results