അബുദാബി ∙ ഇന്ത്യയിൽ ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കപ്പെടണമെന്ന് ആഗ്രഹിക്കുന്ന ജനവിധിയാണ് ലോക്സഭാ തിരഞ്ഞെടുപ്പിലേതെന്ന് പ്രവാസികൾ. മോദിക്ക് താക്കീതും പിണറായിക്ക് ഷോക്ക് ട്രീറ്റ്മെന്റും ഇന്ത്യാ മുന്നണിക്ക് തലോടലും നൽകുന്ന ജനവിധിയാണിതെന്ന് പല രാഷ്ട്രീയ അനുഭാവികൾ പറഞ്ഞു. ഭരണത്തിന്റെ സ്വാധീനം

അബുദാബി ∙ ഇന്ത്യയിൽ ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കപ്പെടണമെന്ന് ആഗ്രഹിക്കുന്ന ജനവിധിയാണ് ലോക്സഭാ തിരഞ്ഞെടുപ്പിലേതെന്ന് പ്രവാസികൾ. മോദിക്ക് താക്കീതും പിണറായിക്ക് ഷോക്ക് ട്രീറ്റ്മെന്റും ഇന്ത്യാ മുന്നണിക്ക് തലോടലും നൽകുന്ന ജനവിധിയാണിതെന്ന് പല രാഷ്ട്രീയ അനുഭാവികൾ പറഞ്ഞു. ഭരണത്തിന്റെ സ്വാധീനം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി ∙ ഇന്ത്യയിൽ ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കപ്പെടണമെന്ന് ആഗ്രഹിക്കുന്ന ജനവിധിയാണ് ലോക്സഭാ തിരഞ്ഞെടുപ്പിലേതെന്ന് പ്രവാസികൾ. മോദിക്ക് താക്കീതും പിണറായിക്ക് ഷോക്ക് ട്രീറ്റ്മെന്റും ഇന്ത്യാ മുന്നണിക്ക് തലോടലും നൽകുന്ന ജനവിധിയാണിതെന്ന് പല രാഷ്ട്രീയ അനുഭാവികൾ പറഞ്ഞു. ഭരണത്തിന്റെ സ്വാധീനം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി ∙ ഇന്ത്യയിൽ ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കപ്പെടണമെന്ന് ആഗ്രഹിക്കുന്ന ജനവിധിയാണ് ലോക്സഭാ തിരഞ്ഞെടുപ്പിലേതെന്ന് പ്രവാസികൾ. മോദിക്ക് താക്കീതും പിണറായിക്ക് ഷോക്ക് ട്രീറ്റ്മെന്റും ഇന്ത്യാ മുന്നണിക്ക് തലോടലും നൽകുന്ന ജനവിധിയാണിതെന്ന് പല രാഷ്ട്രീയ അനുഭാവികൾ പറഞ്ഞു. ഭരണത്തിന്റെ സ്വാധീനം ഉപയോഗിച്ച് സമസ്ത മേഖലകളിലും തടസ്സമുണ്ടാക്കി ഇന്ത്യാ മുന്നണിയെ ഞെരുക്കിയിട്ടും 232 സീറ്റ് നേടാനായത് വിജയത്തിന്റെ തിളക്കം കൂട്ടുന്നുവെന്ന് ഇടതുവലതു കോൺഗ്രസ് അനുഭാവികൾ ഒറ്റസ്വരത്തിൽ പറഞ്ഞു. 

ഇതേസമയം ഭരണത്തുടർച്ച ലഭിച്ചതിലും കേരളത്തിൽ താമര വിരിയിച്ചതിലും ആശ്വസിക്കുകയാണ് എൻഡിഎ അനുഭാവികൾ. അയോധ്യയിൽ രാമക്ഷേത്രം പണിത് അതിനെ വോട്ട് ബാങ്കാക്കാൻ ശ്രമിച്ച മോദിക്ക് കിട്ടിയ കനത്ത തിരിച്ചടിയാണ് തിരഞ്ഞെടുപ്പ് ഫലമെന്ന് യുഎഇയിലെ മുൻ ഒഐസിസി പ്രസിഡന്റ് എം.ജി. പുഷ്പാകരൻ പറഞ്ഞു. ജനാധിപത്യത്തിലും ഭരണഘടനയിലും വിശ്വസിക്കുന്ന ജനങ്ങൾ വർഗീയതയെ തള്ളിക്കളഞ്ഞു. ചിതറിക്കിടന്നവർ ഒന്നായപ്പോൾ കിട്ടിയ ഫലമാണ് ഇന്ത്യാ മുന്നണി. പുറത്തു നിൽക്കുന്ന ചില പാർട്ടികൾ കൂടി ചേർന്നിരുന്നെങ്കിൽ അധികാരത്തിൽ എത്താനാകുമായിരുന്നു. ഇന്ത്യാ മുന്നണി ശക്തമായാൽ ഇന്ത്യയിൽ ബിജെപി അവശേഷിക്കില്ല. അഴിമതിയില്ലാതെ എല്ലാവരെയും ചേർത്തുപിടിച്ച് മുന്നോട്ടുകൊണ്ടു പോകണമെന്നതാണ് അടുത്ത വെല്ലുവിളിയെന്നും പറഞ്ഞു.

ADVERTISEMENT

കോൺഗ്രസ് മുക്തഭാരതമെന്ന് പറഞ്ഞ് ഏകക്ഷി ഭരണത്തിന്റെ അഹന്ത കാട്ടിയ ബിജെപിക്കും നരേന്ദ്രമോദിക്കും എതിരായ വിധിയെഴുത്താണിതെന്ന് യുഎഇ കെഎംസിസി നാഷനൽ കമ്മിറ്റി പ്രസിഡന്റ് പുത്തൂർ റഹ്മാൻ പറഞ്ഞു. എൻഡിഎ അധികാരത്തിൽ തിരിച്ചുവന്നാലും ഇന്ത്യ മുന്നണി ഭരണം നേടിയാലും ജനാധിപത്യമാണ് വിജയിക്കുന്നത്. ഇന്ത്യാ മുന്നണിയെ ജനം വിശ്വാസത്തിലെടുത്തിരിക്കുന്നു. ഇന്ത്യയുടെ ഉള്ളടക്കം വർഗീയമല്ലെന്ന് ഫലം സൂചിപ്പിക്കുന്നു. ഗാന്ധിജിയും നെഹ്റുവും അംബേദ്കറും ആസാദും ഉൾപ്പെടെയുള്ളവർ സൃഷ്ടിച്ച ഇന്ത്യയെ വീണ്ടെടുക്കാനുള്ള ശ്രമം വിജയിച്ചു തുടങ്ങി എന്നതാണ് ഈ ഫലം തരുന്ന സൂചനയെന്നും പറഞ്ഞു.

രാഹുൽഗാന്ധി അനിഷേധ്യ നേതാവാണെന്നും ഇന്ത്യാ മുന്നണിയെ ജനം സ്വീകരിച്ചെന്നതിനും തെളിവാണ് തിരഞ്ഞെടുപ്പ് ഫലമെന്ന് ഇൻകാസ് അബുദാബി ട്രഷറർ നിബു സാം ഫിലിപ് പറഞ്ഞു. കോൺഗ്രസിന്റെ അക്കൗണ്ട് പൂട്ടിച്ചും റെയ്ഡ് നടത്തിയും ഇഡിയെക്കൊണ്ട് വരിഞ്ഞുമുറുക്കിയവർക്കും വോട്ടർമാർ നൽകിയ മറുപടിയാണ് ഈ ഫലം. നേരാംവണ്ണം പ്രവർത്തിക്കാൻ അനുവദിച്ചിരുന്നെങ്കിൽ ഇന്ത്യാ മുന്നണി കേവല ഭൂരിപക്ഷത്തിന് മുകളിലേക്ക് ഉയരുമായിരുന്നുവെന്നും പറഞ്ഞു.

ADVERTISEMENT

രാജ്യം നേരിടുന്ന വിപത്തിനെതിരെ ഒരുമിച്ചു നിൽക്കണമെന്ന സന്ദേശമാണ് ഇന്ത്യാ മുന്നണിയുടെ മുന്നേറ്റം സൂചിപ്പിക്കുന്നതെന്ന് കേരള സോഷ്യൽ സെന്റർ പ്രസിഡന്റ് എ.കെ.ബീരാൻകുട്ടി പറഞ്ഞു. നാനൂറിലേറെ സീറ്റ് മോഹിച്ച ബിജെപിയുടെ അഹങ്കാരത്തിന് കിട്ടിയ അടിയാണിത്. ബിഹാർ, ആന്ധ്ര, ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിൽ വിവിധ പാർട്ടികളുമായുള്ള ഐക്യപ്പെടൽ ശക്തമാക്കാനും ആസൂത്രിത പ്രവർത്തനം നടത്താനും സാധിച്ചിരുന്നെങ്കിൽ ഇന്ത്യാ മുന്നണിക്ക് ഭരണം നേടാമായിരുന്നെന്നും പറഞ്ഞു.

കേരളത്തിൽ താമര വിരിയിക്കാനായതും വോട്ടിങ് ശതമാനം കൂട്ടാനായും നേട്ടമാണെന്ന് ബിജെപിയുടെ എൻആർഐ സെൽ മുൻ കൺവീനർ ഹരികുമാർ പറഞ്ഞു. എൻഡിഎയെക്കാൾ കൂടുതൽ കക്ഷികൾ ചേർന്നതാണ് ഇന്ത്യാ മുന്നണിക്ക് ഇത്രയും സീറ്റ് കിട്ടാൻ കാരണമെന്നും പറഞ്ഞു. ഇന്ത്യാ സഖ്യത്തിനുണ്ടായ മുന്നേറ്റവും കേരളത്തിൽ യുഡിഎഫിനുണ്ടായ തകർപ്പൻ വിജയവും കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ദുർഭരണത്തിനും ജനാധിപത്യ ധ്വംസനത്തിനും വർഗീയ രാഷ്ട്രീയത്തിനും എതിരായ വിധിയെഴുത്താണ് ഇൻകാസ് ഫുജൈറ പ്രസിഡന്റ് കെ.സി. അബൂബക്കർ പറഞ്ഞു. ജനവിധി മനസ്സിലാക്കി മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്നും ആവശ്യപ്പെട്ടു. സുരേഷ് ഗോപിയുടെ തൃശൂരിലെ വിജയം വ്യക്തിപരമാണെന്നും പറഞ്ഞു.

ADVERTISEMENT

ഇന്ത്യാ മുന്നണിയുടെ വിജയത്തിന്റെ ക്രെഡിറ്റ് രാഹുൽഗാന്ധിക്കും ഇന്ത്യയിൽ മതേതര ജനാധിപത്യം പുലരണമെന്ന് ആഗ്രഹിക്കുന്ന ജനങ്ങൾക്കും ഉള്ളതാണെന്ന് ഇൻകാസ് അബുദാബി പ്രസിഡന്റ് എ.എം. അൻസാർ. മുന്നണി ബന്ധം ഒന്നുകൂടി ശക്തമാക്കിയിരുന്നെങ്കിൽ 295 സീറ്റ് നേടി അധികാരത്തിൽ എത്താമായിരുന്നു. കേരളത്തിൽ പിണറായി വിജയന്റെ ദ്രോഹ നടപടിക്കെതിരെയുള്ള വിധിയെഴുത്താണിത്. കെ.മുരളീധരന്റെ തോൽവി പാർട്ടിക്ക് വലിയ ക്ഷീണമാണ്. പാർട്ടി അത് പരിശോധിക്കുമെന്നും പറഞ്ഞു.

ഇന്നലെ  രാത്രിവരെ ടിവിക്കു മുന്നിലായിരുന്നു പലരും. ചിലർ അവധിയെടുത്താണ് ഫലം തത്സമയം അറിഞ്ഞത്. മറ്റു ചിലർ വാട്സാപ് ഗ്രൂപ്പുകളെയും വിവിധ ഓൺലൈൻ സൈറ്റുകളെയുമാണ് ആശ്രയിച്ചത്. കോൺഗ്രസ്, ലീഗ് അനുഭാവ സംഘടനകൾ മധുരം വിതരണം ചെയ്താണ് തിരഞ്ഞെടുപ്പ് ഫലം ആഘോഷിച്ചത്.
∙ കെ.സുധാകരന്റെ കട്ടൗട്ടുമായി ആഹ്ലാദം
ഇന്ത്യാ മുന്നണിയുടെ തിളക്കമാർന്ന വിജയത്തിൽ ദുബായിലെ ഇൻകാസ് പ്രവർത്തകർ കെപിസിസി പ്രസിഡന്റ് കെ.സുധാകരന്റെ കട്ടൗട്ടുമായി ആഹ്ലാദം പങ്കിട്ടു. പ്രസിഡന്റ് റഫീക്ക് മട്ടന്നൂർ, ഒഐസിസി ഗ്ലോബൽ സെക്രട്ടറി ഹാഷിക്ക്, ബി.എ.നാസർ, ടൈറ്റസ് പുല്ലൂരാൻ, സി.എ. ബിജു, ബി. പവിത്രൻ, ബാലകൃഷ്ണൻ അലിപ്ര, നൂറുൽ ഹമീദ്, ബഷീർ നാരായണിപുഴ, റോയി മാത്യു, അജിത്കുമാർ കണ്ണൂർ, മൊയ്തു കുറ്റ്യാടി തുടങ്ങിയവർ നേതൃത്വം നൽകി.

English Summary:

The Triumph of Democracy; Expats Reaction on Loksabha Election Result