ഹജ്: 1.2 ലക്ഷം ഇന്ത്യൻ തീർഥാടകർ സൗദിയിൽ
മക്ക ∙ ഹജ് കർമത്തിനായി സൗദിയിൽ എത്തിയ ഇന്ത്യൻ തീർഥാടകരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞു. ഇന്നലെ വരെ 1.2 ലക്ഷം തീർഥാടകരാണ് എത്തിയത്. ഇവരിൽ 1.18 ലക്ഷം പേർ മക്കയിലും ശേഷിച്ചവർ മദീനയിലുമാണ് ഉള്ളത്. മദീനയിൽ നേരിട്ട് എത്തിയവർ 8 ദിവസം അവിടെ തങ്ങിയ ശേഷം ഹജ് കർമത്തിനായി മക്കയിൽ തിരിച്ചെത്തും. മക്കയിൽ നേരിട്ട്

മക്ക ∙ ഹജ് കർമത്തിനായി സൗദിയിൽ എത്തിയ ഇന്ത്യൻ തീർഥാടകരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞു. ഇന്നലെ വരെ 1.2 ലക്ഷം തീർഥാടകരാണ് എത്തിയത്. ഇവരിൽ 1.18 ലക്ഷം പേർ മക്കയിലും ശേഷിച്ചവർ മദീനയിലുമാണ് ഉള്ളത്. മദീനയിൽ നേരിട്ട് എത്തിയവർ 8 ദിവസം അവിടെ തങ്ങിയ ശേഷം ഹജ് കർമത്തിനായി മക്കയിൽ തിരിച്ചെത്തും. മക്കയിൽ നേരിട്ട് എത്തിയവർ ഹജ്ജിനു ശേഷമേ മദീനാ സന്ദർശിക്കുക.
തീർഥാടകർക്ക് ഹറം പള്ളിയിലെത്തി ഉംറ നിർവഹിക്കാനും മറ്റു പ്രാർഥനകളിൽ ഏർപ്പെടാനും സൗജന്യ ബസ് സൗകര്യം ഏർപ്പാടാക്കിയിട്ടുണ്ട്. അസീസിയയിലെ താമസ സ്ഥലത്തുനിന്ന് ഹജ് മിഷൻ ഏർപ്പെടുത്തിയ ബസ്സിൽ തീർഥാടകരെ ഹറം പള്ളിയിലും തിരിച്ചും എത്തിക്കും. 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹജ് മിഷൻ ഓഫിസും ഡിസ്പെൻസറിയും ഹാജിമാർക്ക് ഇടതടവില്ലാത്ത സേവനം ഉറപ്പുവരുത്തുന്നുണ്ട്. കഠിന ചൂട് അനുഭവപ്പെടുന്നതിനാൽ തീർഥാടകർ ഇടയ്ക്കിടെ വെള്ളം കുടിക്കണമെന്നും വെയിൽ നേരിട്ട് ഏൽക്കുന്നത് ഒഴിവാക്കണമെന്നും ഹജ് മിഷൻ അഭ്യർഥിച്ചു. ഈ വർഷം ഇന്ത്യയിൽനിന്ന് മലയാളികൾ ഉൾപ്പെടെ 1,75,025 പേരാണ് ഹജ് നിർവഹിക്കുന്നത്