ദുബായ് ∙ ഒടുവിൽ തൃശൂരുകാർ സുരേഷ് ഗോപിയെ അങ്ങെടുത്തു. അതും വൻപിന്തുണ നൽകി. അങ്ങനെ കേരളത്തിൽ ബിജെപി അക്കൗണ്ടും തുറന്നു. പാർലമെന്റ് അംഗമായി തൃശൂരിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട സുരേഷ് ഗോപി തറപറ്റിച്ചത് കേരളത്തിലെ കോൺഗ്രസ് രാഷ്ട്രീയത്തിലെ പ്രമുഖനായ കെ.മുരളീധരനെയും സിപിെഎയിലെ സുനിൽകുമാറിനെയും.

ദുബായ് ∙ ഒടുവിൽ തൃശൂരുകാർ സുരേഷ് ഗോപിയെ അങ്ങെടുത്തു. അതും വൻപിന്തുണ നൽകി. അങ്ങനെ കേരളത്തിൽ ബിജെപി അക്കൗണ്ടും തുറന്നു. പാർലമെന്റ് അംഗമായി തൃശൂരിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട സുരേഷ് ഗോപി തറപറ്റിച്ചത് കേരളത്തിലെ കോൺഗ്രസ് രാഷ്ട്രീയത്തിലെ പ്രമുഖനായ കെ.മുരളീധരനെയും സിപിെഎയിലെ സുനിൽകുമാറിനെയും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ ഒടുവിൽ തൃശൂരുകാർ സുരേഷ് ഗോപിയെ അങ്ങെടുത്തു. അതും വൻപിന്തുണ നൽകി. അങ്ങനെ കേരളത്തിൽ ബിജെപി അക്കൗണ്ടും തുറന്നു. പാർലമെന്റ് അംഗമായി തൃശൂരിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട സുരേഷ് ഗോപി തറപറ്റിച്ചത് കേരളത്തിലെ കോൺഗ്രസ് രാഷ്ട്രീയത്തിലെ പ്രമുഖനായ കെ.മുരളീധരനെയും സിപിെഎയിലെ സുനിൽകുമാറിനെയും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ ഒടുവിൽ തൃശൂരുകാർ സുരേഷ് ഗോപിയെ അങ്ങെടുത്തു. അതും വൻപിന്തുണ നൽകി. അങ്ങനെ കേരളത്തിൽ ബിജെപി അക്കൗണ്ടും തുറന്നു. പാർലമെന്റ് അംഗമായി തൃശൂരിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട സുരേഷ് ഗോപി തറപറ്റിച്ചത് കേരളത്തിലെ കോൺഗ്രസ് രാഷ്ട്രീയത്തിലെ പ്രമുഖനായ കെ.മുരളീധരനെയും സിപിെഎയിലെ സുനിൽകുമാറിനെയും. എന്തുകൊണ്ടായിരിക്കും സുരേഷ് ഗോപിയെ ഭൂരിഭാഗം തൃശൂരുകാരും സ്വീകരിക്കാൻ കാരണം? യുഎഇയിൽ പ്രവാസികളായ തൃശൂർ സ്വദേശികളിൽ പലരെയും മനോരമ ഒാൺലൈൻ സമീപിച്ചപ്പോൾ ചിലര്‍ അഭിപ്രായം തുറന്നുപറയാൻ വിമുഖത കാട്ടി. എന്നാൽ മറ്റു ചിലർ മനസ്സുതുറക്കുക തന്നെ ചെയ്തു. അത്തരത്തിൽ ചിലരുടെ അഭിപ്രായങ്ങളാണ് ഇവിടെ.

ഇൗ വിജയം പ്രിയമോ അപ്രിയമോ അല്ല: അനൂപ് അനിൽ ദേവൻ
ചിലപ്പോഴെങ്കിലും ജനാധിപത്യത്തിൽ നമുക്ക് പ്രിയമോ അപ്രിയമോ എന്ന് വ്യക്തമായി പറയാനാവാത്ത സംഭവങ്ങൾ ഉണ്ടാവാറുണ്ടെന്നും സുരേഷ്‌ ഗോപിയുടെ തൃശൂരിലെ വിജയത്തെയും അങ്ങനെയാണ് കാണുന്നതെന്നും സാമൂഹിക സാംസ്കാരിക പ്രവർത്തകൻ കരുവന്നൂർ സ്വദേശി അനൂപ് അനിൽ ദേവൻ പറഞ്ഞു. കഴിഞ്ഞ 5 വർഷത്തെ സുരേഷ്‌ ഗോപിയുടെ നിരന്തരമായ പരിശ്രമത്തിന് അദ്ദേഹം  ഒരവസരം അർഹിക്കുന്നുണ്ട് എന്നും സാമാന്യ ജനത്തിന് തോന്നി എന്നാണു ഞാൻ കരുതുന്നത്. ഒപ്പം സുരേഷ് ഗോപി എന്ന താരം ഭൂമിയിലേക്ക് ഇറങ്ങി വന്നതിൽ സന്തോഷിക്കുന്ന ഒരുപാട് വീട്ടമ്മമാരും ഇതിന് കാരണക്കാരാണ്. വോട്ട് ചോർച്ച ഉണ്ടായി എന്നു വിശ്വസിക്കുന്നില്ല. അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന പ്രത്യയശാസ്ത്രത്തോട് സമ്പൂർണമായി വിയോജിക്കുമ്പോഴും അദ്ദേഹം തന്റെ വാഗ്ദാനങ്ങൾ നിറവേറ്റും എന്ന് തന്നെയാണ്  കരുതുന്നത്. 'മ്മടെ തൃശൂർ' എന്ന ദുബായിൽ പൂരം നടത്തുന്ന സംഘടനയുടെ പ്രസിഡന്റ് എന്ന നിലയ്ക്കും പ്രവാസികളുടെ അവകാശങ്ങളെ സംരക്ഷിക്കാൻ സുരേഷ് ഗോപി മുന്നോട്ട് വരും എന്നും പ്രതീക്ഷിക്കുന്നു.  

മഞ്ജു ശ്രീകുമാർ സുരേഷ് ഗോപിക്കൊപ്പം: ചിത്രം: സ്‍പെഷ്യൽ അറേഞ്ച്മെന്റ്
ADVERTISEMENT

∙ജനാധിപത്യത്തിന്റെ ശക്തി തെളിഞ്ഞു: മഞ്ജു ശ്രീകുമാർ
ജനാധിപത്യത്തിന്റെ ശക്തി തെളിയിച്ച മറ്റൊരു ദിനമായിരുന്നു ഏപ്രിൽ 26 ന്  നടന്ന ലോകസഭാ തിരഞ്ഞെടുപ്പെന്ന് ഇരിങ്ങാലക്കുട സ്വദേശിയും എഴുത്തുകാരിയുമായ മഞ്ജു ശ്രീകുമാർ പറഞ്ഞു. വമ്പിച്ച ഭൂരിപക്ഷത്തോടെയുള്ള  വിജയമാണ്  സുരേഷ് ഗോപിക്ക് ലഭിച്ചത്. പലതവണ മത്സരിച്ച് പരാജയപ്പെട്ടെങ്കിലും ജനങ്ങള്‍ക്കിടയില്‍  അദ്ദേഹം പ്രവര്‍ത്തിച്ചു കൊണ്ടേയിരുന്നതിന് ലഭിച്ച പ്രതിഫലം. 

∙പരാജയങ്ങൾ വകവയ്ക്കാതെ  അദ്ദേഹം തൃശൂരിൽ  ശ്രദ്ധ കേന്ദ്രീകരിച്ചു
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടിട്ടും മണ്ഡലത്തിലെ ശക്തൻ മാർക്കറ്റ് നവീകരിക്കാൻ പണം നൽകാമെന്ന വാഗ്ദാനം അദ്ദേഹം ലംഘിച്ചില്ല എന്നുള്ളത് അതിൽ എടുത്തു പറയേണ്ടതാണ്. ജനങ്ങൾക്കിടയിൽ സുരേഷ് ഗോപിയുടെ വർധിച്ചുവരുന്ന സ്വീകാര്യത അദ്ദേഹത്തിന്റെ രാഷ്ട്രീയ എതിരാളികളെ  ആശങ്കപ്പെടുത്തിയിരുന്നു. അദ്ദേഹം പറഞ്ഞത് പോലെ പ്രവര്‍ത്തിക്കുന്ന ആളാണെന്ന് തെളിയിച്ചിട്ടുണ്ട്. 

ADVERTISEMENT

∙വികസനപ്രവർത്തനങ്ങൾക്ക് ഇന്നത്തെ സാഹചര്യത്തിൽ പരിധിയുണ്ട്: സി. സാദിഖ് അലി
സുരേഷ് ഗോപിയുടെ വിജയം അംഗീകരിക്കപ്പെടേണ്ടത് തന്നെയാണെന്ന് ചാവക്കാട് സ്വദേശിയും സാമൂഹിക സാംസ്കാരിക പ്രവർത്തകനും ഇൻകാസ് ഭാരവാഹിയുമായ സി.സാദിഖ് അലി പറഞ്ഞു. കാരണം രണ്ടു മുന്നണികളെയും തോൽപ്പിച്ചുകൊണ്ട് കേരളത്തിൽ ബിജെപി ആദ്യമായി ജയിക്കുന്നത് തൃശൂരിലാണ്. ഇതിനു മുൻപ് എൻഡിഎയുടെ  സ്ഥാനാർഥി കോട്ടയത്ത്  വിജയിച്ചിരുന്നു. പി.സി. തോമസ് എൻഡിഎയുടെ ഭാഗമായപ്പോഴായിരുന്നു അത്.  അന്നും രണ്ടു മുന്നണികളുടെയും വോട്ട് ഗണ്യമായി ചോർന്നതുകൊണ്ടാണ് പി.സി. തോമസ് അവിടെ വിജയിച്ചത്. സുരേഷ് ഗോപി വിജയിച്ചത് രണ്ടു മുന്നണിയുടെയും വോട്ട് ചോർത്തിയാണ് എന്ന് പറയാനാവില്ല. കാരണം സിപിഎമ്മിന്റെ എംഎൽഎമാർ ഉള്ള സ്ഥലങ്ങളിൽ പോലും സുരേഷ് ഗോപി ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുകയാണ്. സുരേഷ് ഗോപി എന്ന വ്യക്തി നിഷ്കളങ്കനും രാഷ്ട്രീയ ചൂതാട്ടങ്ങളും കള്ളത്തരങ്ങളും  ഇല്ലാ എന്നതും അദ്ദേഹത്തിനുള്ള ഗുണമാണ്. എന്നാൽ അദ്ദേഹത്തിന് ചെയ്യാനാവുന്ന  വികസനങ്ങൾക്ക് ഇന്നത്തെ സാഹചര്യത്തിൽ ഒരു പരിധിയുണ്ട്. തൃശൂരിന്റെ വികസനത്തിന്‌ വിദേശത്തുനിന്നും ഞങ്ങളാൽ കഴിയുന്ന സഹായം ചെയ്യാൻ ഞങ്ങൾ തയാറാണ്. അതിനു സുരേഷ് ഗോപി എംപി ആയാലും അല്ലെങ്കിലും ഞങ്ങളാലാവുന്നത് ചെയ്തിരിക്കും.

വാഹിദ്, അനൂപ്, ഡോ. രാകേഷ്, രാജേഷ്, ജെ.കെ.ഗുരുവായൂർ, മഹേഷ്, സാദിഖ്.

∙വ്യക്തിപ്രഭാവം തുണയായി: സന്ദീപ് പഴേരി
സുരേഷ് ഗോപിയെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തിന്റെ വ്യക്തിപ്രഭാവവും ആശയങ്ങളും ഒരുപോലെ ഇൗ വിജയത്തിന് കാരണമായിട്ടുണ്ടെന്ന് മന്നംപെട്ട സ്വദേശി സന്ദീപ് പഴേരി പറഞ്ഞു. ജാതിമത ഭേദമന്യേ സാധാരണക്കാരിലേക്ക് ഇറങ്ങിച്ചെല്ലാനും അവരെ പരിഗണിക്കാനും സഹായിക്കാനുമുള്ള വലിയ മനസ്സ് അദ്ദേഹത്തിനുണ്ട്. മാനുഷിക മൂല്യങ്ങൾക്ക് ഒരുപാട് പ്രാധാന്യം കൊടുക്കുന്ന വ്യക്തിയായ അദ്ദേഹത്തിന്റെ നേതൃപാടവവും ദീർഘവീക്ഷണവും കഠിനാധ്വാനവും  വിജയത്തിന് കാരണങ്ങള്‍ തന്നെ.

തൃശൂരിന്റെ വികസനത്തിനായി പദ്ധതികളും വ്യക്തമായ കാഴ്ചപ്പാടും അദ്ദേഹത്തിനുണ്ട്. കേന്ദ്രത്തിൽ അദ്ദേഹത്തിനുള്ള സ്വാധീനവും പ്രധാനമന്ത്രിയുമായി നേരിട്ടുള്ള അടുപ്പവും ഇൗ പദ്ധതികൾ ഫലപ്രാപ്തിയില്‍ കൊണ്ടുവരാൻ സഹായകമാകും.   ഞങ്ങൾ, തൃശൂരുകാരെ സംബന്ധിച്ചിടത്തോളം ഇക്കഴിഞ്ഞ കാലയളവിൽ സുരേഷ് ഗോപി  ചെയ്തതും ഇനിയും ചെയ്യാനിരിക്കുന്നതുമായ പ്രവർത്തനങ്ങൾ നാടിന്റെ സമഗ്ര വികസനത്തിന് വഴിതെളിയിക്കും എന്ന് ഉറച്ചു വിശ്വസിക്കുന്നു.

ADVERTISEMENT

∙പുതിയ തലമുറയുടെ തിരഞ്ഞെടുപ്പ്: മഹേഷ് പൗലോസ്
പുതിയ തലമുറയ്ക്ക് അന്ധമായ രാഷ്ട്രീയമില്ലെന്നതിന്റെ സൂചനയാണ് തൃശൂരിലെയും ആലത്തൂരിലെയും വടകരയിലെയും വിജയം കാണിക്കുന്നതെന്ന് ഗുരുവായൂർ സ്വദേശിയും എഴുത്തുകാരനുമായ മഹേഷ് പൗലോസ് പറഞ്ഞു. അവർ പ്രത്യക്ഷമായി രാഷ്ട്രീയത്തോട് ആഭിമുഖ്യം കാണിക്കുന്നില്ലെങ്കിലും രാഷ്ട്രീയത്തെ നന്നായി നിരീക്ഷിക്കുന്നവരാണ്. സാമൂഹിക മാധ്യമങ്ങളിലൂടെ ഓരോ സ്ഥാനാർഥിയുടെയും വ്യക്തിത്വത്തെയും നന്മകളെയും വിലയിരുത്തിയതിന്റെ വിജയമാണ് സുരേഷ് ഗോപിക്ക് ഉണ്ടായത്.

യുഡ‍ിഎഫ്, എൽഡിഎഫ് മുന്നണികളുടെ പാരാജയത്തിന്റെ മറ്റൊരു കാരണം പഴയകാല രാഷ്ട്രിയ പ്രവർത്തനത്തിൽ നിന്ന് മാറി സാമൂഹിക ജീവകാരുണ്യ പ്രവർത്തനത്തില്‍ സുരേഷ് ഗോപി ഇടപ്പെട്ടതാണ്.  ഗുരുവായൂർ ക്ഷേത്രം നിലനിൽക്കുന്ന പരിസരവും അതിനോട് അനുബന്ധിച്ച അടിസ്ഥാന സൗകര്യങ്ങളുടെ വികസനവും പുതിയ എംപിയിൽ നിന്ന്  പ്രതിക്ഷിക്കുന്നു. വളരെക്കാലമായി ജനങ്ങൾ ആവശ്യപ്പെടുന്ന ഗുരുവായൂർ - കുറ്റിപ്പുറം റെയിൽവേ പദ്ധതി നടപ്പിലാക്കിയാൽ ഭക്തജനങ്ങൾക്കും മറ്റു യാത്രക്കാർക്കും വലിയ സൗകര്യമായിരിക്കും. ഗുരുവായൂരിൽ നല്ല സൂപ്പർ സ്പെഷാലിറ്റി ഹോസ്പിറ്റിലിന്റെ പോരായ്മ ഉണ്ട്. അതുപോലെ തീരദേശ മേഖലയായ ചാവക്കാടിനെ ടൂറിസ്റ്റ് ഹബ്ബാക്കി ഉയർത്തണം. നെൽ കർഷകർക്ക് അനുയോജ്യമായ അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കിക്കൊടുക്കുകയും കേച്ചേരി സെൻട്രലിലെ ഗതാഗതക്കുരുക്കിന് ശാശ്വതപരിഹാരം കാണുകയും വേണം.

∙ വ്യക്തിത്വത്തിന്റെ വിജയം: ജെ.കെ. ഗുരുവായൂർ 
കേരളത്തിൽ മൊത്തം യുഡിഎഫ് ട്രെൻഡ് ഉണ്ടായിട്ടും തൃശൂരിൽ ബിജെപിക്ക് ഒരു സീറ്റ് കിട്ടുന്ന അവസ്ഥ ഉണ്ടായിട്ടുണ്ടെങ്കിൽ അത് ഒരു രാഷ്ട്രീയ വിജയമല്ല, മറിച്ച്‌ സുരേഷ് ഗോപി എന്ന വ്യക്തിത്വത്തിന് കിട്ടിയ വോട്ടുകൾക്കൂടിയാണെന്ന് ജെ.കെ. ഗുരുവായൂർ. ഇതിൽ നിഷ്പക്ഷ രാഷ്ട്രീയമുള്ള തൃശൂർ ജില്ലയിലെ സ്ത്രീജനങ്ങളുടെ  വോട്ടുകളാണ് കൂടുതൽ കിട്ടിയതെന്ന് കരുതുന്നു. വരും കാലങ്ങളിലും ജനഹൃദയങ്ങളിൽ തുടരാൻ അദ്ദേഹത്തിന് കഴിയും. തൃശൂർ ജില്ലയുടെ സമഗ്ര വികസനം എന്ന ചിന്തയ്ക്ക് അപ്പുറമായി ജനങ്ങൾക്ക്  അത്യാവശ്യമുള്ള കാര്യങ്ങൾ ചെയ്തു തീർക്കുക എന്ന എംപിയുടെ ചുമതല നിർവഹിച്ചാൽ തന്നെ ഏറെ പ്രയോജനകരമായിരിക്കും. സുരേഷ് ഗോപി എന്ന മനുഷ്യ സ്നേഹിക്ക്‌ ലഭിച്ച ഈ വിജയം സന്തോഷം പകരുന്നതാണ്. വരുംകാലങ്ങളിൽ ബിജെപിക്ക് സീറ്റുകളുടെ എണ്ണം കൂട്ടാൻ കഴിയും എന്ന്  വിശ്വസിക്കുന്നില്ല. 

∙തികച്ചും യാദൃച്ഛികം: വാഹിദ് നാട്ടിക
തികച്ചും യാദൃച്ഛികമായ ഒരു ഫലമാണ് സുരേഷ് ഗോപിയുടേത്. കഴിഞ്ഞ അഞ്ചു വർഷമായി തൃശൂരിൽ ക്യാംപ് ചെയ്തു തികച്ചും അരാഷ്ട്രീയമായുള്ള സാമൂഹിക സേവന മേലങ്കി അണിഞ്ഞു സുരേഷ് ഗോപി നടത്തിയ പ്രവർത്തനങ്ങളും ഈ ഫലത്തിന് കാരണമായെന്നു രാഷ്ട്രീയ സാംസ്കാരിക പ്രവർത്തകൻ വാഹിദ് നാട്ടിക പറഞ്ഞു. ഒപ്പം എൽഡിഎഫ് യുഡിഎഫ് മുന്നണികളുടെ അമിത ആത്മവിശ്വാസവും. സോഷ്യൽ എൻജിനീയറിങ്ങിൽ ബിജെപി സ്ഥാനാർഥി കാണിച്ച പ്രക്രിയയെ ചെറുതാക്കി കണ്ടതും കാരണമായിട്ടുണ്ട്. 

∙വികസനം യാഥാർഥ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു: ഡോ. രകേഷ്
പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി വളരെ അടുപ്പം പുലര്‍ത്തുന്ന ഒരാളെന്ന നിലയിൽ സുരേഷ് ഗോപി എംപിയായാൽ തൃശൂരിന് വളരെ ഗുണകരമാകുമെന്ന് ജനം വിശ്വസിക്കുന്നതാണ് അദ്ദേഹത്തിന്റെ ഇൗ വൻവിജയത്തിന് കാരണമെന്ന് ഡോ. രകേഷ് പറഞ്ഞു. കൊച്ചി മെട്രോ തൃശൂർ വരെ നീട്ടുന്നതടക്കമുള്ള വികസനപ്രവർത്തനങ്ങൾ എല്ലാവരും പ്രതീക്ഷിക്കുന്നു. എയിംസ് തൃശൂരില്‍ കൊണ്ടുവരുന്നതടക്കം ഒട്ടേറെ മാറ്റങ്ങൾ പ്രതീക്ഷിക്കുന്നു. 

∙സ്ത്രീവോട്ടർമാരുടെ പിന്തുണ ഗുണകരമായി: ഇ.വി.ആർ. രജീഷ് 
സ്ത്രീവോട്ടർമാരാണ് സുരേഷ് ഗോപിയുടെ വിജയത്തിന് പ്രധാനകാരണമെന്ന് നാട്ടിക സ്വദേശി ഇ.വി.ആർ. രജീഷ് പറഞ്ഞു. മറ്റു പാർട്ടികളിൽ നിന്നുള്ള വോട്ടുകളും വലിയൊരു ശതമാനം ഇങ്ങോട്ട് മറിഞ്ഞു. നേരെ വാ, നേരെ പോ ശൈലിയിലുള്ള ജനപ്രതിനിധികളെയാണ് ഇന്ന് ജനങ്ങൾക്കിഷ്ടം. കപട രാഷ്ട്രീയക്കാരെ ജനത്തിന് തിരിച്ചറിയാൻ കഴിയും. മാത്രമല്ല, ഒരു മാറ്റം ആളുകൾ ആഗ്രഹിക്കുന്നു. പാർട്ടി നോക്കി വോട്ട് ചെയ്തവരിൽ സ്ത്രീകൾ വളരെ കുറവാണ്. എല്ലാ മതക്കാരും അദ്ദേഹത്തിന്റെ വിജയം ആഗ്രഹിച്ചിട്ടുണ്ട്. 

മുരളി മംഗലത്ത്

∙മനുഷ്യത്വത്തെ മുറുകെപ്പിടിക്കുന്നവനൊപ്പം: മുരളി മംഗലത്ത്
ഹിന്ദു, മുസ്‌ലിം, ക്രിസ്ത്യൻ ആഘോഷങ്ങള്‍ ഒറ്റക്കെട്ടായി നടത്തി വിജയിപ്പിക്കുന്ന ഒരു ജനസഞ്ചയം–അതാണ് തൃശൂർ. അവിടെനിന്ന്  തികച്ചും വർഗീയ രഹിതനായ ഒരാൾ മിന്നുന്ന ഭൂരിപക്ഷത്തോടെ ജയിച്ചുകയറി എന്നത് കണ്ണു തുറന്നുതന്നെ വിലയിരുത്തേണ്ടതാണെന്ന് കവിയും സാംസ്കാരിക പ്രവർത്തകനും അധ്യാപകനുമായ തൃശൂർ വലപ്പാട് സ്വദേശി മുരളി മംഗലത്ത് പറഞ്ഞു. കേരളത്തിന്റെ സാംസ്‌കാരിക നഗരമാണ് തൃശൂർ. തികഞ്ഞ മതേതരത്വം കാത്തുസൂക്ഷിച്ചു മുന്നേറുന്നവരുടെ നാട്. സുരേഷ് ഗോപിയിൽനിന്ന് തൃശൂരുകാർ വളരെയേറെ പ്രതീക്ഷിക്കുന്നുണ്ട്. വികസനം വാക്കുകൾക്കപ്പുറത്തേക്ക് ഈ മനുഷ്യൻ യാഥാർഥ്യമാക്കുമെന്ന് ഓരോ തൃശൂരുകാരനും പ്രത്യാശ കൊള്ളുന്നു. കാലം അതു തെളിയിക്കട്ടെ, കാത്തിരിക്കാം.

English Summary:

Reason for Suresh Gopis success in Thrissur Constituency, Expatriates from Thrissur responding