നീന്തൽക്കുളത്തിൽ കുട്ടികളുടെ സുരക്ഷ: രക്ഷിതാക്കൾ ഒപ്പം വേണം, കരുതലിന്റെ ജാക്കറ്റും
അബുദാബി/ദുബായ് ∙ നീന്തൽക്കുളത്തിലും താൽകാലിക ടബുകളിലും കുട്ടികളെ തനിച്ചു വിടരുതെന്ന് ദുബായ് നഗരസഭ. മാതാപിതാക്കളുടെ ചെറിയ അശ്രദ്ധ മുങ്ങിമരണങ്ങൾക്ക് കാരണമാകുമെന്നും ഓർമിപ്പിച്ചു. ലൈഫ് ജാക്കറ്റ് ധരിച്ചു മാത്രമേ കുട്ടികളെ നീന്തൽ കുളത്തിൽ വിടാവൂ. കടുത്ത ചൂടിൽ നിന്ന് രക്ഷനേടാൻ ഏറെ സമയം നീന്തൽക്കുളത്തിൽ

അബുദാബി/ദുബായ് ∙ നീന്തൽക്കുളത്തിലും താൽകാലിക ടബുകളിലും കുട്ടികളെ തനിച്ചു വിടരുതെന്ന് ദുബായ് നഗരസഭ. മാതാപിതാക്കളുടെ ചെറിയ അശ്രദ്ധ മുങ്ങിമരണങ്ങൾക്ക് കാരണമാകുമെന്നും ഓർമിപ്പിച്ചു. ലൈഫ് ജാക്കറ്റ് ധരിച്ചു മാത്രമേ കുട്ടികളെ നീന്തൽ കുളത്തിൽ വിടാവൂ.
കടുത്ത ചൂടിൽ നിന്ന് രക്ഷനേടാൻ ഏറെ സമയം നീന്തൽക്കുളത്തിൽ ചെലവഴിക്കുന്ന പതിവുമുണ്ട്. കുട്ടികളെ വെള്ളത്തിൽവിട്ട് മുതിർന്നവർ കരയിലിരുന്ന് മൊബൈലിൽ വ്യാപൃതരാകുന്നതും നല്ലതല്ല. നീന്തൽ കുളത്തിലായാലും കടലിലായാലും മാതാപിതാക്കളുടെ സാന്നിധ്യമുണ്ടാകണം.
നീന്തൽ കുളത്തിൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ മാർഗനിർദേശം കർശനമായി പാലിക്കണം. ലോകാരോഗ്യ സംഘടനയുടെ കണക്കുപ്രകാരം 1 മുതൽ 5 വയസ്സു വരെയുള്ള കുട്ടികളാണ് നീന്തൽ കുളത്തിൽപെട്ട് മരിക്കുന്നവരിൽ കൂടുതലും. പൊതുസ്ഥലങ്ങളിലെ നീന്തൽക്കുളങ്ങളിൽ സുരക്ഷാ ഉദ്യോഗസ്ഥരുണ്ടാകും. എന്നാൽ വീടുകളിലെ നീന്തൽകുളങ്ങളിൽ കുട്ടികളെ രക്ഷിതാക്കളാണ് ശ്രദ്ധിക്കേണ്ടത്. നീന്തൽ വശമില്ലാത്തവർക്കും തുടക്കക്കാർക്കും ലൈഫ് ജാക്കറ്റ് ധരിപ്പിക്കണം. അതുകൊണ്ടുതന്നെ എല്ലാ സമയങ്ങളിലും കുട്ടികളെ നിരീക്ഷിക്കേണ്ടത് മുതിർന്നവരുടെ ഉത്തരവാദിത്തമാണ്. അപകടമുണ്ടായാൽ ഉടൻ അധികൃതരെ വിവരമറിയിക്കണമെന്നും ആവശ്യപ്പെട്ടു.
നീന്തൽക്കുളം പതിവായി അറ്റകുറ്റപ്പണി നടത്തുകയും സമയബന്ധിതമായി ശുചീകരിച്ച് ജലം ഉപയോഗയോഗ്യമാണെന്ന് ഉറപ്പാക്കുകയും വേണം. വാട്ടർ ഫിൽറ്റർ ശരിയായി പ്രവർത്തിക്കുന്നുണ്ടെന്ന് പരിശോധിക്കണം. വെള്ളത്തിലെ ക്ലോറിൻ, പിഎച്ച് തുടങ്ങിയവയുടെ അളവ് പരിശോധിക്കണം. ഇവയുടെ വ്യതിയാനം ചർമരോഗമുണ്ടാക്കും.കെട്ടിക്കിടക്കുന്ന വെള്ളമായതിനാൽ സമയബന്ധിതമായി വറ്റിച്ച് പുതിയ വെള്ളം നിറയ്ക്കണം. രക്ഷിതാക്കളുടെ കണ്ണുവെട്ടിച്ച് പൂളിലേക്ക് പ്രവേശിക്കാതിരിക്കാനുള്ള സംവിധാനം ഒരുക്കണമെന്നും ആവശ്യപ്പെട്ടു.