ഇന്ത്യയ്ക്കെതിരെ ഖത്തറിനായി മലയാളി ബൂട്ടണിയും; മത്സരം മറ്റന്നാൾ ദോഹയിൽ
2026 ഫിഫ ലോകകപ്പ്, 2027 ഏഷ്യന്‍ കപ്പ് എന്നിവയ്ക്കുള്ള യോഗ്യത റൗണ്ടില്‍ ഖത്തര്‍ - ഇന്ത്യ മത്സരം ചൊവ്വാഴ്ച ദോഹയില്‍ നടക്കും. ഖത്തറിന്റെ 29 അംഗ ദേശീയ ടീമില്‍ ഇന്ത്യക്കെതിരെ പോരാടാന്‍ മലയാളി താരവുമുണ്ടെന്നത് ഗാലറിയില്‍ ആവേശം കൂട്ടും.

ദോഹ∙ 2026 ഫിഫ ലോകകപ്പ്, 2027 ഏഷ്യന്‍ കപ്പ് എന്നിവയ്ക്കുള്ള യോഗ്യത റൗണ്ടില്‍ ഖത്തര്‍ - ഇന്ത്യ മത്സരം ചൊവ്വാഴ്ച ദോഹയില്‍ നടക്കും. ഖത്തറിന്റെ 29 അംഗ ദേശീയ ടീമില്‍ ഇന്ത്യക്കെതിരെ പോരാടാന്‍ മലയാളി താരവുമുണ്ടെന്നത് ഗാലറിയില്‍ ആവേശം കൂട്ടും. ഖത്തര്‍ ദേശീയ ടീമില്‍ ഇടം നേടിയ ആദ്യ ഇന്ത്യക്കാരനാണ് കണ്ണൂര്‍ വളപട്ടണം സ്വദേശി തഹ്സീന് മുഹമ്മദ്. കഴിഞ്ഞ ദിവസം സൗദിയില്‍ അഫ്ഗാനിസ്ഥാനെതിരെ നടന്ന യോഗ്യതാ റൗണ്ടിലും തഹ്സീന് ഖത്തറിനായി ബൂട്ടണിഞ്ഞിരുന്നു. ഗോള്‍രഹിത സമനിലയിലാണ് മത്സരം സമാപിച്ചത്. ചൊവ്വാഴ്ച ഖത്തറിന്റെ കുപ്പായത്തില്‍ ഇന്ത്യക്കെതിരെയുള്ള തഹ്സീന്റെ പോരാട്ടം കാണാനുള്ള കളിയാവേശത്തില്‍ തന്നെയാണ് ദോഹയിലെ പ്രവാസി മലയാളികള്‍.
മത്സരത്തിന്റെ ടിക്കറ്റ് വില്പന പുരോഗമിക്കുകയാണ്. 11ന് ദോഹയിലെ ജാസിം ബിന്‍ ഹമദ് സ്റ്റേഡിയത്തില്‍ വൈകിട്ട് 6.45നാണ് മത്സരം. 10 റിയാല്‍ മുതല്‍ ടിക്കറ്റുകള്‍ ലഭ്യമാണ്. ഖത്തര്‍ ഫുട്ബോള്‍ അസോസിയേഷന്റെ https://tickets.qfa.qa/ എന്ന വെബ്സൈറ്റില്‍ നിന്നും ടിക്കറ്റുകള്‍ വാങ്ങാം. ഗ്രൂപ്പ് എയില്‍ 13 പോയിന്റുമായി മുന്‍നിരയിലാണ് ഖത്തര്‍. 5 പോയിന്റുമായി ഇന്ത്യ രണ്ടാം സ്ഥാനത്തും.