സൗജന്യ നിയമസഹായത്തിന് ദുബായിൽ നീതി മേള ഇന്ന്
ദുബായ് ∙ പ്രവാസി ഇന്ത്യക്കാർ നാട്ടിലും വിദേശത്തും അഭിമുഖീകരിക്കുന്ന നിയമ പ്രശ്നങ്ങൾക്ക് സൗജന്യ നിയമ സഹായവുമായി ദുബായിൽ നീതി മേള സംഘടിപ്പിക്കുന്നു.കൊച്ചി ആസ്ഥാനമായുള്ള പ്രവാസി ഇന്ത്യ ലീഗൽ സർവീസ് സൊസൈറ്റി (പിൽസ്) യുഎഇയിലെ പ്രമുഖ സംഘടനകളുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന മേള ഇന്നു വൈകിട്ട് 3ന് ഖിസൈസിലെ

ദുബായ് ∙ പ്രവാസി ഇന്ത്യക്കാർ നാട്ടിലും വിദേശത്തും അഭിമുഖീകരിക്കുന്ന നിയമ പ്രശ്നങ്ങൾക്ക് സൗജന്യ നിയമ സഹായവുമായി ദുബായിൽ നീതി മേള സംഘടിപ്പിക്കുന്നു. കൊച്ചി ആസ്ഥാനമായുള്ള പ്രവാസി ഇന്ത്യ ലീഗൽ സർവീസ് സൊസൈറ്റി (പിൽസ്) യുഎഇയിലെ പ്രമുഖ സംഘടനകളുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന മേള ഇന്നു വൈകിട്ട് 3ന് ഖിസൈസിലെ എംഎസ്എസ് ഹാളിൽ നടക്കും. ദുബായ് ഇന്ത്യൻ കോൺസൽ ജനറൽ സതീഷ് കുമാർ ശിവൻ ഉദ്ഘാടനം ചെയ്യും.
പാസ്പോർട്ട്, വീസ, ആധാർകാർഡ് തുടങ്ങി വിവിധ സിവിൽ, ക്രിമിനൽ കേസുകളിൽ വിദഗ്ധരായ അഭിഭാഷകരുടെ നിയമോപദേശം ലഭ്യമാക്കും. നാട്ടിലെ സർക്കാർ ഓഫിസുമായി ബന്ധപ്പെട്ട വിഷയങ്ങളിലും പ്രവാസികൾക്ക് നേരിട്ടോ ബന്ധുക്കളോ സുഹൃത്തുക്കളോ മുഖേനെയോ മേളയിൽ പങ്കെടുക്കാം. നാട്ടിൽ പരിഹരിക്കാനാവുന്ന വിഷയങ്ങളിൽ പിൽസ് നേരിട്ട് ബന്ധപ്പെട്ടു പരിഹാര മാർഗങ്ങൾ കണ്ടെത്താൻ ശ്രമിക്കും.
നീതിമേളയ്ക്കു മുന്നോടിയായി പിൽസ് ഓൺലൈൻ ക്യാംപെയ്നിലൂടെ പരാതികൾ സമാഹരിച്ചിരുന്നു. ഇതിലെ പരാതിക്കാർക്കു പുറമെ, നിയമോപദേശം ആഗ്രഹിക്കുന്ന മറ്റുള്ളവർക്കും ഇന്നു നേരിട്ട് എത്താം. ഹൈക്കോടതി അഭിഭാഷകർ ഉൾപ്പെടെ നാട്ടിലും വിദേശത്തുമുള്ള പ്രഗത്ഭ അഭിഭാഷക പാനൽ അംഗങ്ങളും സാമൂഹിക പ്രവർത്തകരും പരാതികൾ പരിശോധിച്ച് പരിഹാരം നൽകും.
ഉദ്ഘാടന ചടങ്ങിൽ അഹമ്മദ് അൽ സാബി, യുഎഇയിലെ മുതിർന്ന അറബ് അഭിഭാഷകൻ ഡോ. ഹാനി ഹമൂദ ഹജ്ജാജ് എന്നിവർ വിശിഷ്ടാതിഥികളാകും. കേരള ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകനും പിൽസ് ചെയർമാനുമായ അഡ്വ. ഷാനവാസ്, നോർക്ക ഡയറക്ടർ ഒ.വി. മുസ്തഫ, ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് നിസാർ തളങ്കര, യുഎഇ കെഎംസിസി സെക്രട്ടറി അൻവർ നഹ, അക്കാഫ് പ്രസിഡന്റ് പോൾ ടി. ജോസഫ്, എംഎസ്എസ് ചെയർമാൻ അബ്ദുൽ അസീസ് തുടങ്ങിയവർക്കു പുറമെ യുഎഇയിലെയും നാട്ടിലെയും അഭിഭാഷകരും പങ്കെടുക്കും.