യുഎഇയിൽ ഗർഭഛിദ്രം നടത്തുന്നതിന് പുതിയ മാനദണ്ഡങ്ങൾ പ്രഖ്യാപിച്ചു
അബുദാബി ∙ യുഎഇയിൽ ഗർഭഛിദ്രം നടത്തുന്നതിന് പുതിയ മാനദണ്ഡങ്ങൾ പ്രഖ്യാപിച്ച് ആരോഗ്യ, രോഗപ്രതിരോധ മന്ത്രാലയം. ഗർഭിണിയുടെ ജീവൻ അപകടത്തിലാകുക, സ്ത്രീയുടെ ജീവൻ രക്ഷിക്കാൻ മറ്റു മാർഗങ്ങൾ ഇല്ലാതാകുക, ഗർഭസ്ഥ ശിശുവിന് ഗുരുതര ആരോഗ്യപ്രശ്നം കണ്ടെത്തുക തുടങ്ങി അനിവാര്യമായ കാരണങ്ങൾ ഉണ്ടെങ്കിൽ പ്രത്യേക സമിതി

അബുദാബി ∙ യുഎഇയിൽ ഗർഭഛിദ്രം നടത്തുന്നതിന് പുതിയ മാനദണ്ഡങ്ങൾ പ്രഖ്യാപിച്ച് ആരോഗ്യ, രോഗപ്രതിരോധ മന്ത്രാലയം. ഗർഭിണിയുടെ ജീവൻ അപകടത്തിലാകുക, സ്ത്രീയുടെ ജീവൻ രക്ഷിക്കാൻ മറ്റു മാർഗങ്ങൾ ഇല്ലാതാകുക, ഗർഭസ്ഥ ശിശുവിന് ഗുരുതര ആരോഗ്യപ്രശ്നം കണ്ടെത്തുക തുടങ്ങി അനിവാര്യമായ കാരണങ്ങൾ ഉണ്ടെങ്കിൽ പ്രത്യേക സമിതി പഠനവിധേയമാക്കി മാത്രമേ ഗർഭഛിദ്രം അനുവദിക്കൂ എന്ന് മന്ത്രാലയം വ്യക്തമാക്കി.
എന്നാൽ ഗർഭകാലം 120 ദിവസത്തിൽ കൂടാൻ പാടില്ലെന്നും നിബന്ധനയുണ്ട്. ആരോഗ്യ, രോഗപ്രതിരോധ മന്ത്രിയുടെയോ എമിറേറ്റ് ഹെൽത്ത് അതോറിറ്റി മേധാവിയുടെയോ നിർദേശപ്രകാരം രൂപീകരിക്കുന്ന അതതു മേഖലാ ആരോഗ്യ സമിതിയാണ് ഗർഭഛിദ്ര അഭ്യർഥനകളിൽ അന്തിമ തീരുമാനം എടുക്കുക.
ഗൈനക്കോളജിസ്റ്റ്, സൈക്യാട്രിസ്റ്റ് ഉൾപ്പെടെ 3 ഡോക്ടർമാർ, പബ്ലിക് പ്രോസിക്യൂഷൻ പ്രതിനിധി എന്നിവർ ഉൾപ്പെട്ടതായിരിക്കും സമിതി. അംഗീകൃത ആരോഗ്യ പരിരക്ഷാ സ്ഥാപനത്തിൽ സ്പെഷലിസ്റ്റ് ഒബ്‌സ്റ്റട്രീഷ്യൻ-ഗൈനക്കോളജിസ്റ്റിനെക്കൊണ്ടു മാത്രമേ ഗർഭഛിദ്രം നടത്താവൂ. ഇത്തരം സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ നിരന്തരം നിരീക്ഷിക്കും.