കുവൈത്തിൽ പാദരക്ഷകൾ മോഷ്ടിച്ച കേസിൽ പ്രവാസി പിടിയിൽ; ശിക്ഷ കഴിഞ്ഞാൽ പ്രതിയെ നാടുകടത്തും
കുവൈത്തിലെ സാൽമിയ പ്രദേശത്തെ പള്ളിയിൽ നിന്ന് പാദരക്ഷകൾ മോഷ്ടിച്ച കേസിൽ ഈജിപ്ഷ്യൻ പ്രവാസിയെ കുവൈത്ത് അധികൃതർ അറസ്റ്റ് ചെയ്തു.

കുവൈത്ത് സിറ്റി ∙ കുവൈത്തിലെ സാൽമിയ പ്രദേശത്തെ പള്ളിയിൽ നിന്ന് പാദരക്ഷകൾ മോഷ്ടിച്ച കേസിൽ ഈജിപ്ഷ്യൻ പ്രവാസിയെ കുവൈത്ത് അധികൃതർ അറസ്റ്റ് ചെയ്തു. ആഭ്യന്തരമന്ത്രാലയം ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്‍റുമായി ഏകോപിപ്പിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.
ഇയാൾ നേരത്തെ ഒന്നിലേറെ മോഷണം, വിശ്വാസവഞ്ചനക്കേസുകളിൽ പ്രതിയാണെന്ന് കണ്ടെത്തി. ഇയാളുടെ ഫോട്ടോ ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ടു. ശിക്ഷ അനുഭവിച്ചശേഷം പ്രതിയെ കുവൈത്തിൽ നിന്ന് നാടുകടത്തും. പള്ളിയിലെ ഷൂ റാക്കിൽ നിന്ന് മോഷണം നടത്തുന്ന ദൃശ്യങ്ങളടങ്ങിയ വിഡിയോ സമൂഹമാധ്യമത്തിൽ വൈറലായിരിക്കുകയാണ്. സംഭവം വ്യാപകമായ ജനരോഷത്തിന് കാരണമായി.