അബുദാബി ∙ അതിരുകടക്കുന്ന ടെലിമാർക്കറ്റിങ്ങിന് നിയന്ത്രണവുമായി യുഎഇ. കടുത്ത വ്യവസ്ഥകൾ ഏർപ്പെടുത്തിയ പുതിയ ടെലിമാർക്കറ്റിങ് നിയമം ഓഗസ്റ്റ് പകുതിയോടെ പ്രാബല്യത്തിൽ വരും. പൊതുജനങ്ങളുടെ അവകാശങ്ങളും സ്വകാര്യതയും സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് ടെലികമ്യൂണിക്കേഷൻസ് ആൻഡ് ഡിജിറ്റൽ ഗവൺമെന്റ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി ∙ അതിരുകടക്കുന്ന ടെലിമാർക്കറ്റിങ്ങിന് നിയന്ത്രണവുമായി യുഎഇ. കടുത്ത വ്യവസ്ഥകൾ ഏർപ്പെടുത്തിയ പുതിയ ടെലിമാർക്കറ്റിങ് നിയമം ഓഗസ്റ്റ് പകുതിയോടെ പ്രാബല്യത്തിൽ വരും. പൊതുജനങ്ങളുടെ അവകാശങ്ങളും സ്വകാര്യതയും സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് ടെലികമ്യൂണിക്കേഷൻസ് ആൻഡ് ഡിജിറ്റൽ ഗവൺമെന്റ് റഗുലേറ്ററി അതോറിറ്റി അറിയിച്ചു. 

നിയമലംഘകർക്ക് 1.5 ലക്ഷം ദിർഹം (34.1 ലക്ഷം രൂപ) വരെയാണ് പിഴ. കൂടാതെ സ്ഥാപനത്തിന്റെ പ്രവർത്തനം പൂർണമായോ ഭാഗികമായോ റദ്ദാക്കും. നിയമലംഘനത്തിന്റെ ഗൗരവം അനുസരിച്ച് യുഎഇയിൽ ഒരു വർഷം വരെ ടെലികമ്യൂണിക്കേഷൻ സേവനങ്ങൾ വിലക്കുകയും ലൈസൻസ് റദ്ദാക്കുകയും ചെയ്യും.

ADVERTISEMENT

ഉൽപന്നങ്ങളോ സേവനങ്ങളോ ഫോൺ വഴി വിറ്റഴിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്ന ഫ്രീസോണിന് അകത്തും പുറത്തുമുള്ള സ്ഥാപനങ്ങൾക്കും നിയമം ബാധകമാണ്. എസ്എംഎസ്, ഫോൺ തുടങ്ങിയ മാർഗങ്ങളിലൂടെ ടെലിമാർക്കറ്റിങ് നടത്തുന്ന കമ്പനികളെല്ലാം നിയമത്തിന്റെ പരിധിയിൽ വരും. ഡിജിറ്റൽ ഗവൺമെന്റ് അതോറിറ്റി, യുഎഇ സെൻട്രൽ ബാങ്ക്, സെക്യൂരിറ്റീസ് ആൻഡ് കമോഡിറ്റീസ് അതോറിറ്റി, പ്രാദേശിക ലൈസൻസിങ് അതോറിറ്റി എന്നിവയുമായി സഹകരിച്ചാണ് നടപടികൾ.

ചിത്രത്തിന് കടപ്പാട്: വാം.

∙‌ നിരസിച്ചാൽ വീണ്ടും വിളിക്കരുത്
ആദ്യ വിളിയിൽ തന്നെ ഉൽപന്നമോ സേവനമോ വേണ്ടെന്ന് ഒരാൾ പറഞ്ഞാൽ പിന്നീട് അവരെ വിളിക്കരുത്.  ഒരു ദിവസത്തിൽ ഒന്നിലധികമോ ആഴ്ചയിൽ രണ്ടിലേറെയോ തവണ ഒരാളെ വിളിക്കാനും പാടില്ല. ഡു നോട്ട് കോൾ എന്ന് റജിസ്റ്റർ ചെയ്തവരെ വിളിക്കരുത്.

∙ നിയമലംഘനത്തിന് കനത്ത പിഴ
യുഎഇയിൽ ലൈസൻസ് എടുക്കാതെ ടെലി മാർക്കറ്റിങ് നടത്തിയാൽ 75,000 ദിർഹമാണ് (17 ലക്ഷം രൂപ) പിഴ. നിയമലംഘനം ആവർത്തിച്ചാൽ 1 ലക്ഷവും മൂന്നാം തവണയും കുറ്റം ചെയ്താൽ 1.5 ലക്ഷം ദിർഹവും പിഴ ചുമത്തും. ഡു നോട്ട് കോൾ വിഭാഗത്തിൽ പെട്ടവരെ വിളിച്ചാൽ 1.5 ലക്ഷം ദിർഹം പിഴ നൽകേണ്ടിവരും.

∙ തെറ്റിദ്ധരിപ്പിച്ചാൽ പിഴ, മുക്കാൽ ലക്ഷം
തെറ്റിദ്ധാരണ പരത്തി ഉൽപന്നങ്ങളോ സേവനങ്ങളോ വാഗ്ദാനം ചെയ്താൽ 25,000 മുതൽ 75,000 ദിർഹം വരെയാണ് പിഴ. നിയമം ലംഘിച്ച കമ്പനിയുടെ ടെലിമാർക്കറ്റിങ് പ്രവർത്തനങ്ങൾ 7 മുതൽ 90 ദിവസം വരെ താൽക്കാലികമായി തടയും. നിയമലംഘനത്തിന്റെ ഗൗരവം അനുസരിച്ച് ലൈസൻസ് റദ്ദാക്കാനും അനുമതിയുണ്ട്. കുറ്റവാളികളെ വാണിജ്യ റജിസ്റ്ററിൽനിന്ന് നീക്കം ചെയ്യും. അവരുടെ ടെലികമ്മ്യൂണിക്കേഷൻ സേവനങ്ങൾ വിഛേദിക്കും.

∙ നിബന്ധനകൾ
ടെലിമാർക്കറ്റിങ് നടത്തുന്നതിന് ബന്ധപ്പെട്ട കേന്ദ്രത്തിൽനിന്ന് ലൈസൻസ് നിർബന്ധം. വ്യക്തിഗത ഫോണിൽനിന്ന് ടെലിമാർക്കറ്റിങ്ങിനായി വിളിക്കാനോ സന്ദേശം അയയ്ക്കാനോ പാടില്ല. ലൈസൻസിൽ രേഖപ്പെടുത്തിയ കമ്പനിയുടെ പേരിലുള്ള ഫോണിൽനിന്നു മാത്രമേ ടെലിമാർക്കറ്റിങ് നടത്താവൂ. ഉൽപന്നങ്ങളോ സേവനങ്ങളോ വാഗ്ദാനം ചെയ്ത് സമ്മർദം ചെലുത്തരുത്. തെറ്റിദ്ധരിപ്പിക്കാനും പാടില്ല. രാവിലെ 9നും വൈകിട്ട് 6നും ഇടയിലുള്ള സമയത്തു മാത്രമേ ടെലിമാർക്കറ്റിങ് പാടുള്ളൂ.

English Summary:

Fines up to Dh150,000: UAE Implements Strict New Telemarketing Rules