ഹജ് തീർഥാടകർക്കായി മശാഇർ മെട്രോ ട്രെയിൻ സജ്ജം
മക്ക∙ പുണ്യനഗരിയിൽ ഹജ് തീർഥാടകർക്കായി മശാഇർ മെട്രോ ട്രെയിൻ സജ്ജമായി. ഇത്തവണ രണ്ടായിരത്തിലധികം ട്രിപ്പുകൾ നടത്താനാണ് പദ്ധതി. ഇതിനുളള എല്ലാ ക്രമീകരണങ്ങളും പൂർത്തിയായി. ഹജ് കർമ്മങ്ങൾ നടക്കുന്ന അറഫ, മുസ്ദലിഫ, മിന എന്നീ പുണ്യ സ്ഥലങ്ങൾക്കിടയിൽ തീർഥാടകർക്ക് സുഖമമായ യാത്ര സൗകര്യം ഒരുക്കുന്നതിന് വേണ്ടിയാണ്

മക്ക ∙ പുണ്യനഗരിയിൽ ഹജ് തീർഥാടകർക്കായി മശാഇർ മെട്രോ ട്രെയിൻ സജ്ജമായി. ഇത്തവണ രണ്ടായിരത്തിലധികം ട്രിപ്പുകൾ നടത്താനാണ് പദ്ധതി. ഇതിനുളള എല്ലാ ക്രമീകരണങ്ങളും പൂർത്തിയായി.
ഹജ് കർമ്മങ്ങൾ നടക്കുന്ന അറഫ, മുസ്ദലിഫ, മിന എന്നീ പുണ്യ സ്ഥലങ്ങൾക്കിടയിൽ തീർഥാടകർക്ക് സുഖമമായ യാത്ര സൗകര്യം ഒരുക്കുന്നതിന് വേണ്ടിയാണ് മശാഇർ മെട്രോ ട്രെയിൻ പ്രവർത്തിക്കുന്നത്. ഒരു ട്രെയിനിൽ പരമാവധി മൂവായിരം പേർക്ക് വരെ ഒരേ സമയം യാത്ര ചെയ്യാം. ഹജ് വേളയിൽ മൂന്നര ലക്ഷത്തിലധികം തീർഥാടകർക്ക് ഇതിന്റെ സേവനം ലഭിക്കും.
അറഫ, മുതൽ മിന വരെ 18 കിലോമീറ്റർ ദൈർഘ്യത്തിൽ 9 സ്റ്റേഷനുകളെ ബന്ധിപ്പിച്ചുകൊണ്ടാണ് റെയിൽ പാത സജ്ജീകരിച്ചിട്ടുള്ളത്. ജമറാത്ത് പാലത്തിന് സമീപമാണ് അവസാന സ്റ്റേഷൻ. മണിക്കൂറിൽ 80 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്നതിനാൽ പരമാവധി 20 മിനുട്ടിനുള്ളിൽ ഒരു ദിശയിലേക്കുള്ള യാത്ര പൂർത്തിയാക്കാനാകും.