പുതിയ ഫെഡറൽ ട്രാഫിക് നിയമം; യുഎഇ മന്ത്രിസഭ അംഗീകാരം നൽകി
പുതിയ ഫെഡറൽ ട്രാഫിക് നിയമം പുറപ്പെടുവിക്കുന്നതിന് യുഎഇ മന്ത്രിസഭ അംഗീകാരം നൽകി.
പുതിയ ഫെഡറൽ ട്രാഫിക് നിയമം പുറപ്പെടുവിക്കുന്നതിന് യുഎഇ മന്ത്രിസഭ അംഗീകാരം നൽകി.
പുതിയ ഫെഡറൽ ട്രാഫിക് നിയമം പുറപ്പെടുവിക്കുന്നതിന് യുഎഇ മന്ത്രിസഭ അംഗീകാരം നൽകി.
അബുദാബി ∙ പുതിയ ഫെഡറൽ ട്രാഫിക് നിയമം പുറപ്പെടുവിക്കുന്നതിന് യുഎഇ മന്ത്രിസഭ അംഗീകാരം നൽകി. ആഗോള ഗതാഗത വികസനത്തിന് അനുസൃതമായി വാഹനങ്ങളുടെ വർഗീകരണത്തിൽ ഭേദഗതികൾ വരുത്തുകയും റോഡ് സംവിധാനങ്ങളിൽ ആധുനിക സാങ്കേതികവിദ്യകൾ സംയോജിപ്പിക്കുകയും ചെയ്യുന്ന നിയമമാണിത്.
രാജ്യത്തിന്‍റെ റോഡ് ശൃംഖലയെ നിർവചിക്കുന്ന സാങ്കേതിക മുന്നേറ്റങ്ങൾ പ്രയോജനപ്പെടുത്തി ഡ്രൈവറില്ലാത്ത വാഹനങ്ങൾ, ഇലക്ട്രിക് കാറുകൾ, വ്യക്തിഗത ഗതാഗതത്തിൻ്റെ വിവിധ രൂപങ്ങൾ എന്നിവയുടെ വർധിച്ചുവരുന്ന ഉപയോഗം പുതിയ നിയമത്തിൽ ഉൾപ്പെടും. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം മന്ത്രിസഭാ യോഗത്തിൽ അധ്യക്ഷനായിരുന്നു.