'അപരൻ'; ഹ്രസ്വചിത്രത്തിൻ്റെ ആദ്യ പ്രദർശനം നടത്തി
ദുബായ് ∙ 'അപരൻ' ഹ്രസ്വചിത്രത്തിൻ്റെ ആദ്യപ്രദർശനം നടത്തി. ദിയാബ് ബഷീർ രചനയും സംവിധാനവും നിർവഹിച്ച് നിയോസ്‌കോപ്

ദുബായ് ∙ 'അപരൻ' ഹ്രസ്വചിത്രത്തിൻ്റെ ആദ്യപ്രദർശനം നടത്തി. ദിയാബ് ബഷീർ രചനയും സംവിധാനവും നിർവഹിച്ച് നിയോസ്‌കോപ് മോഷൻ പിക്‌ചേഴ്‌സിൻ്റെ ബാനറിൽ നിർമിച്ച ചിത്രം 20 മിനിറ്റ് ദൈർഘ്യമുള്ള ഫാൻ്റസി/കോമഡി വിഭാഗത്തിലുള്ളതാണ്. എന്തിനേയും ആരെയും ഇരട്ടിയാക്കാൻ കഴിയുന്ന മാന്ത്രിക പരവതാനി കണ്ടെത്തുന്ന കഥാപാത്രങ്ങളെ ചുറ്റിപ്പറ്റിയാണ് ചിത്രത്തിൻ്റെ കഥ വികസിക്കുന്നത്.
ദിയാബ് ബഷീറിൻ്റെ മുൻചിത്രങ്ങൾ സോണി, കാനൻ, സെൻഹൈസർ തുടങ്ങിയ ബ്രാൻഡുകളിൽ നിന്ന് അവാർഡുകൾ നേടിയിട്ടുണ്ട്. മമ്മൂട്ടി അഭിനയിച്ച "പതിനെട്ടം പടി" എന്ന ചിത്രത്തിൽ പ്രവർത്തിച്ചിട്ടുള്ള എസ്.ജി. ഹരിശങ്കർ ഈ ചിത്രത്തിൽ അഭിനയിക്കുന്നു. റെനിത്ത് സുനിൽ (ഫോട്ടോഗ്രഫി ഡയറക്ടർ), ശിവപ്രസാദ് നന്ദകുമാർ (സൗണ്ട് ഡിസൈൻ), അലൻ ജോസഫ് (ഒറിജിനൽ സൗണ്ട്ട്രാക്ക്), നബീൽ റാഫി (സൗണ്ട് റെക്കോർഡിസ്റ്റ്), അർജുൻ ജയപ്രസാദ് (ബൂം ഓപ്പറേറ്റർ), ഇഹാബ് ബഷീർ (പ്രൊഡക്ഷൻ അസിസ്റ്റൻ്റ്), പാർവതി ഷൈൻ (ചിത്രങ്ങൾ) എന്നിവരാണ് അണിയറപ്രവർത്തകർ. ചിത്രത്തിൻ്റെ അവസാന തിയറ്റർ സൗണ്ട് മിക്‌സ് നിർവഹിച്ചത് പി. ശിവറാം. ചിത്രം അടുത്തവര്‍ഷം ആദ്യം യൂട്യൂബിൽ റിലീസ് ചെയ്യുന്നതിന് മുമ്പ് വിവിധ ചലച്ചിത്രമേളകളിൽ പ്രദർശിപ്പിക്കും.