ദുബായ് വിമാനത്താവളത്തിൽ ഹജ് ചെക്ക്–ഇൻ കൗണ്ടറുകൾ
ദുബായ് ∙ ഹജ് തീർഥാടകരുടെ യാത്രാ നടപടികൾ വേഗത്തിലാക്കാൻ ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ പ്രത്യേക ചെക്ക്–ഇൻ കൗണ്ടറുകൾ തുറന്നു. പെരുന്നാൾ, വേനൽ അവധി യാത്രക്കാരുടെ തിരക്കുകളിൽ പെടാതിരിക്കാനാണ് കൗണ്ടറുകൾ തുറന്നതെന്ന് ദുബായ് എയർപോർട്ടിലെ ഹജ് കമ്മിറ്റി തലവൻ മുഹമ്മദ് അൽ മർസൂഖി പറഞ്ഞു. ഹജ് സേവനം

ദുബായ് ∙ ഹജ് തീർഥാടകരുടെ യാത്രാ നടപടികൾ വേഗത്തിലാക്കാൻ ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ പ്രത്യേക ചെക്ക്–ഇൻ കൗണ്ടറുകൾ തുറന്നു. പെരുന്നാൾ, വേനൽ അവധി യാത്രക്കാരുടെ തിരക്കുകളിൽ പെടാതിരിക്കാനാണ് കൗണ്ടറുകൾ തുറന്നതെന്ന് ദുബായ് എയർപോർട്ടിലെ ഹജ് കമ്മിറ്റി തലവൻ മുഹമ്മദ് അൽ മർസൂഖി പറഞ്ഞു.
ഹജ് സേവനം നടത്തുന്ന എയർലൈനുകൾക്ക് ടെർമിനൽ 1, 3 എന്നിവിടങ്ങളിൽ പ്രത്യേക കൗണ്ടറും തീർഥാടകർക്കായി പ്രത്യേക ഏരിയയും ഒരുക്കിയിട്ടുണ്ട്. യുഎഇയിൽനിന്ന് 6200 പേർക്കാണ് ഹജ്ജിന് അവസരമുള്ളത്. ഇതിൽ 4600 പേരും യാത്ര ചെയ്യുന്നത് ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽനിന്നാണ്. പ്രവാസികൾ അതതു രാജ്യങ്ങളിൽനിന്നാണ് ഹജ്ജിനു പോകേണ്ടത്. ഹജ്ജിനു ശേഷം 19ന് ആദ്യ സംഘം മടങ്ങിയെത്തും.