പെരുന്നാൾ, വേനലവധി: മാർഗനിർദേശങ്ങളുമായി ഡിഎക്സ്ബി; തിരക്കേറിയ സമയങ്ങളിൽ യാത്രക്കാരെ മാത്രമേ അനുവദിക്കൂ
ദുബായ് ∙ ബലിപെരുന്നാൾ, വേനലവധി വരികയല്ലേ, നാട്ടിലേയ്ക്കോ മറ്റോ യാത്ര പുറപ്പെടാനൊരുങ്ങുന്നവർ അറിയാൻ പ്രധാനപ്പെട്ട ചില കാര്യങ്ങൾ അധികൃതർ പുറത്തുവിട്ടിരിക്കുന്നു. ദുബായ് രാജ്യാന്തര വിമാനത്താവള (ഡിഎക്സ്ബി) ത്തിനുള്ളിൽ തിരക്കേറിയ (പീക് പിരീയഡുകൾ) സമയങ്ങളിൽ യാത്രക്കാരെ മാത്രമേ അനുവദിക്കൂ എന്നതാണ് ഇതിൽ

ദുബായ് ∙ ബലിപെരുന്നാൾ, വേനലവധി വരികയല്ലേ, നാട്ടിലേയ്ക്കോ മറ്റോ യാത്ര പുറപ്പെടാനൊരുങ്ങുന്നവർ അറിയാൻ പ്രധാനപ്പെട്ട ചില കാര്യങ്ങൾ അധികൃതർ പുറത്തുവിട്ടിരിക്കുന്നു. ദുബായ് രാജ്യാന്തര വിമാനത്താവള (ഡിഎക്സ്ബി) ത്തിനുള്ളിൽ തിരക്കേറിയ (പീക് പിരീയഡുകൾ) സമയങ്ങളിൽ യാത്രക്കാരെ മാത്രമേ അനുവദിക്കൂ എന്നതാണ് ഇതിൽ ആദ്യത്തേത്. കുടുംബാംഗങ്ങളുമായുള്ള വിട പറച്ചിൽ വീട്ടിൽ തന്നെ ആകാമെന്ന് അധികൃതർ നിർദ്ദേശിച്ചു.
ടെർമിനലുകൾ 1, 3 എന്നിവയിലെ ആഗമന ഫോർകോർട്ടുകളിലേക്കുള്ള പ്രവേശനം പൊതുഗതാഗതത്തിനും അംഗീകൃത എയർപോർട്ട് വാഹനങ്ങൾക്കും മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നുവെന്ന് അധികൃതർ അറിയിച്ചു. ബലി പെരുന്നാൾ, വേനൽക്കാല യാത്രാ തിരക്കിന് മുന്നോടിയായി പുറത്തിറക്കിയ അറിയിപ്പിലാണ് ഇക്കാര്യം വിശദമാക്കിയത്. പെരുന്നാള്‍ പ്രമാണിച്ച് യുഎഇ നിവാസികൾക്ക് ഈ മാസം 15 മുതൽ 18 വരെ നാല് ദിവസത്തെ അവധി ലഭിക്കും. മലയാളികളടക്കം ഒട്ടേറെ പേർ ഈ അവധിക്കാലത്ത് നാട്ടിലേക്കു പോകാറുണ്ട് രണ്ടാഴ്ച കഴിഞ്ഞ് രണ്ട് മാസത്തെ വേനൽക്കാല അവധിക്കും സ്കൂളുകൾ അടയ്ക്കും.
ഈ മാസം 22 തിരക്കേറിയ ദിവസം
അതേസമയം, നാളെ(12) മുതൽ 25 വരെ 37 ലക്ഷത്തിലേറെ അതിഥികളെ സ്വാഗതം ചെയ്യുമെന്ന് ദുബായ് രാജ്യാന്തര വിമാനത്താവളം അധികൃതർ അറിയിച്ചു, ശരാശരി പ്രതിദിന ട്രാഫിക് 2,64,000. ഈ മാസം 22 ഏറ്റവും തിരക്കേറിയ ദിവസമായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അതിഥികളുടെ എണ്ണം 2,87,000 കവിയാൻ സാധ്യതയുണ്ട്.
വിമാനക്കമ്പനികൾ യാത്രക്കാരോട് പറയുന്നത്
ഫ്ലൈ ദുബായ് യാത്രക്കാർ പുറപ്പെടുന്നതിന് കുറഞ്ഞത് നാല് മണിക്കൂർ മുന്‍പെങ്കിലും എത്തിച്ചേരണമെന്ന് അധികൃതർ അറിയിച്ചു. എമിറേറ്റ്‌സ് യാത്രക്കാർക്ക് സിറ്റി ചെക്ക്-ഇൻ ഓപ്ഷനുകൾ ഉൾപ്പെടെ എയർലൈനിന്റെ ഹോം, സെൽഫ് ചെക്ക്-ഇൻ സൗകര്യങ്ങൾ ഉപയോഗിക്കാൻ നിർദ്ദേശിക്കുന്നു. മറ്റ് എയർലൈനുകളിൽ പറക്കുന്നവർ അവരുടെ ഷെഡ്യൂൾ ചെയ്ത പുറപ്പെടൽ സമയത്തിന് മൂന്ന് മണിക്കൂർ മുമ്പ് വിമാനത്താവളത്തിൽ എത്തിച്ചേരണം. സമയം ലാഭിക്കാൻ ലഭ്യമായ ഇടങ്ങളിൽ ഓൺലൈൻ ചെക്ക്-ഇൻ പ്രയോജനപ്പെടുത്തുക. നിങ്ങളുടെ എയർലൈനിന്റെ ബാഗേജ് അലവൻസും പാക്കിങ് നിയന്ത്രണങ്ങളും മനസിലാക്കി വയ്ക്കണം. എല്ലാം മുൻകൂട്ടി പരിശോധിച്ച് അവസാന നിമിഷത്തെ തിരക്കുകൾ ഒഴിവാക്കുക. തയാറായിക്കഴിഞ്ഞാൽ സുരക്ഷാ സ്ക്രീനിങ്ങിൽ സമയം ലാഭിക്കാൻ കഴിയും.
ശ്രദ്ധിക്കേണ്ട മറ്റു കാര്യങ്ങൾ
ലോഹ വസ്തുക്കളായ വാച്ച്, ആഭരണങ്ങൾ, മൊബൈൽ ഫോൺ, നാണയങ്ങൾ, ബെൽറ്റ് എന്നിവ ഹാന്‍ഡ് ലഗേജിൽ വയ്ക്കുക, ദ്രാവകങ്ങൾ, എയറോസോൾ, ജെൽ എന്നിവ കൊണ്ടുപോകുന്നതിനുള്ള നിർദ്ദേശങ്ങൾ പാലിക്കുക. 12 വയസ്സിന് മുകളിലുള്ള കുട്ടികളുള്ള കുടുംബങ്ങൾക്ക് സ്മാർട്ട് ഗേറ്റ്സ് ഉപയോഗിച്ച് പാസ്‌പോർട്ട് നിയന്ത്രണ പ്രക്രിയ വേഗത്തിലാക്കാം. നിങ്ങളുടെ ലക്ഷ്യസ്ഥാനത്തേക്കുള്ള ഏറ്റവും പുതിയ യാത്രാ നിയന്ത്രണങ്ങൾ അറിഞ്ഞിരിക്കുകയും ആവശ്യമായ എല്ലാ രേഖകളും കൈവശമുണ്ടെണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യുക. വിമാനത്താവളത്തിലെ തിരക്കുകൾ ഒഴിവാക്കാനും നിങ്ങളുടെ യാത്ര കാര്യക്ഷമമാക്കാനും യാത്രാ രേഖകൾ മുൻകൂട്ടി ക്രമീകരിക്കുകയും ലഗേജ് വീട്ടിൽ തൂക്കിനോക്കുകയും ചെയ്യുക. ഹാൻഡ് ലഗേജിൽ സ്പെയർ ബാറ്ററികളും പവർ ബാങ്കുകളും പായ്ക്ക് ചെയ്യാൻ ഓർമിക്കുക. റോഡിലെ തിരക്ക് ഒഴിവാക്കാൻ എയർപോർട്ടിലേക്കും 1 ഉം 3 ഉം ടെർമിനലുകൾക്കും ഇടയിൽ പോകാനും വരാനും ദുബായ് മെട്രോ ഉപയോഗിക്കുക.