ചൂടുകാലത്തെ സുരക്ഷിത യാത്ര; ടയർ പഴഞ്ചനെങ്കിൽ വാഹനം പിടിച്ചെടുക്കും, നടപടി ശക്തമാക്കി അബുദാബി
അബുദാബി ∙ ടയർ പൊട്ടിയുണ്ടാകുന്ന വാഹനാപകടങ്ങൾ കുറയ്ക്കാൻ നടപടി ശക്തമാക്കി അബുദാബി. സുരക്ഷിതമല്ലാത്തതും കാലഹരണപ്പെട്ടതുമായ ടയറുകളുമായി റോഡിൽ ഇറങ്ങുന്ന വാഹനങ്ങൾ ഒരാഴ്ചത്തേക്ക് പിടിച്ചെടുക്കും. ചൂടു കാലമായതിനാൽ ടയറുകളുടെ കാര്യക്ഷമത ഉറപ്പാക്കണമെന്നും പൊലീസ് ഓർമിപ്പിച്ചു. വേനൽക്കാലത്ത്

അബുദാബി ∙ ടയർ പൊട്ടിയുണ്ടാകുന്ന വാഹനാപകടങ്ങൾ കുറയ്ക്കാൻ നടപടി ശക്തമാക്കി അബുദാബി. സുരക്ഷിതമല്ലാത്തതും കാലഹരണപ്പെട്ടതുമായ ടയറുകളുമായി റോഡിൽ ഇറങ്ങുന്ന വാഹനങ്ങൾ ഒരാഴ്ചത്തേക്ക് പിടിച്ചെടുക്കും. ചൂടു കാലമായതിനാൽ ടയറുകളുടെ കാര്യക്ഷമത ഉറപ്പാക്കണമെന്നും പൊലീസ് ഓർമിപ്പിച്ചു. വേനൽക്കാലത്ത് ടയർപൊട്ടിയുണ്ടാകുന്ന അപകടങ്ങൾ വർധിക്കുന്ന പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്.
യാത്ര പുറപ്പെടുന്നതിനു മുൻപ് ടയറുകളുടെ അവസ്ഥ പരിശോധിച്ച് ഉറപ്പുവരുത്തണം. ടയറുകളിലെ വായു മർദം കുറയുകയും കൂടുകയും ചെയ്താലും അപകടമുണ്ടാകും. പൊതുജനങ്ങളെ ബോധവൽക്കരിക്കുന്നതിന്റെ ഭാഗമായി അപകടരഹിത ഉഷ്ണകാലം എന്ന പ്രമേയത്തിൽ ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ വിവിധ എമിറേറ്റുകളിൽ തുടങ്ങിയ പരിശോധനാ ക്യാംപെയ്ൻ സെപ്റ്റംബർ ഒന്നുവരെ തുടരും.
∙ യാത്രയ്ക്ക് മുൻപ്
ടയറിന്റെ കേടുപാട്, വിള്ളൽ തുടങ്ങിയ പ്രശ്നങ്ങൾ പരിഹരിച്ച ശേഷമേ യാത്ര പുറപ്പെടാവൂ. രണ്ടാഴ്ചയിൽ ഒരിക്കൽ ടയറിലെ വായു പരിശോധിക്കണം. വാഹനം പതിവായി ഉപയോഗിക്കാത്തവർ മാസത്തിൽ ഒരിക്കലെങ്കിലും പരിശോധിക്കണം.
∙ സുരക്ഷ ഉറപ്പാക്കാൻ
വാഹനത്തിന്റെ പ്രവർത്തന ക്ഷമത ഉറപ്പുവരുത്തുക, കാലപരിധിയും നിലവാരവും ഉള്ള ടയർ ആണെന്ന് ഉറപ്പാക്കുക, ടയറിൽ മതിയായ വായു ഉണ്ടെന്ന് ഉറപ്പാക്കുക, കടുത്ത ചൂടിൽ പാർക്ക് ചെയ്ത വാഹനമാണെങ്കിൽ സ്റ്റാർട്ട് ചെയ്ത് സ്റ്റിയറിങ് തണക്കുന്നതു വരെ കാത്തിരിക്കുക, കുട്ടികളെ വാഹനത്തിൽ തനിച്ചാക്കാതിരിക്കുക. വാഹനത്തിനു എന്തെങ്കിലും അസ്വാഭാവികത ശ്രദ്ധയിൽപെട്ടാൽ ഉടൻ സുരക്ഷിത അകലത്തിലേക്ക്് വാഹനം മാറ്റി എൻജിൻ ഓഫാക്കണം. ആവശ്യമെങ്കിൽ വിദഗ്ധനെ വിളിച്ച് പരിശോധിക്കണം. ഗതാഗത വകുപ്പിന്റെ 24 മണിക്കൂർ അടിയന്തര സേവനവും ആവശ്യപ്പെടാം.
∙ നിർത്തിയിടുമ്പോൾ
കടുത്ത ചൂടിലാണ് നിർത്തിയിടുന്നതെങ്കിൽ വായുസഞ്ചാരം ലഭിക്കുംവിധം വാഹനത്തിന്റെ ജനൽ അൽപം തുറന്നിടണം.
∙ യൂസ്ഡ് ടയർ
യൂസ്ഡ് (ഉപയോഗിച്ച) ടയറുകൾ ഘടിപ്പിച്ച് യാത്ര ചെയ്യുന്നത് അപകടകരമാണ്. ഓൺലൈൻ വഴി യൂസ്ഡ് ടയറുകൾ വിൽക്കുന്ന സംഘമുണ്ടെന്നും ഇത്തരക്കാരുടെ ചതിയിൽ വീഴരുതെന്നും ഓർമിപ്പിച്ചു
∙ അത്തറും ലൈറ്ററും വേണ്ട
അത്തർ, സ്പ്രേ, ഗ്യാസ് ലൈറ്റർ, സ്പ്രേ, സാനിറ്റൈസർ, ലൈറ്റർ തുടങ്ങി കത്തിപ്പിടിക്കുന്നതും പൊട്ടിത്തെറിക്കുന്നതുമായ വസ്തുക്കൾ വാഹനത്തിൽ വയ്ക്കരുത്. അണുവിമുക്തമാക്കാനുള്ള ലായനികൾ വാഹനത്തിൽ സൂക്ഷിക്കരുത്. ചാർജറുകളും ബാറ്ററികളും ചിലപ്പോൾ അപകടത്തിന്റെ തീവ്രത കൂട്ടും. ഇന്ധനം വാഹനത്തിൽ സൂക്ഷിക്കരുത്. അഗ്നിശമന ഉപകരണം വാഹനത്തിൽ നിർബന്ധം.
∙ നിലവാരമുള്ള ടയർ
അംഗീകൃത ഏജൻസികളിൽ നിന്നാകണം ടയർ വാങ്ങേണ്ടത്. വാഹനത്തിന്റെ ഭാരത്തിന് അനുസരിച്ച് നിലവാരമുള്ള ടയർ വാങ്ങുമ്പോഴും നിർമാണ വർഷം പരിശോധിച്ച് ഉറപ്പാക്കണം. മേൽത്തരം കമ്പനിയുടേതാണെങ്കിലും കാലാവധി കഴിഞ്ഞതാണെങ്കിൽ ഉപയോഗിക്കരുത്.
യുഎഇ സർക്കാർ അംഗീകൃത മുദ്രകളും (ആർഎഫ്ഐഡി, എസ്മ.കോം) ഉൽപാദന, കാലഹരണ തീയതിയും ഉള്ള ടയറുകളാണ് തിരഞ്ഞെടുക്കേണ്ടത്. വഹിക്കാവുന്ന ഭാരം, ടയറിന് താങ്ങാവുന്ന താപനില, വായു മർദം എന്നീ വിശദാംശങ്ങളും ടയറിലുണ്ടാകും. എമിറേറ്റ്സ് അതോറിറ്റി ഫോർ സ്റ്റാൻഡേർഡൈസേഷൻ ആൻഡ് മെട്രോളജി മാനദണ്ഡങ്ങൾ പാലിച്ചവയാണോ ടയർ എന്നും പരിശോധിക്കണം.
∙ 500 ദിർഹം പിഴ
ടയറുകൾ കുറ്റമറ്റതല്ലെങ്കിൽ 500 ദിർഹം പിഴയും 4 ബ്ലാക്ക് പോയിന്റുമാണ് ശിക്ഷ. 7 ദിവസത്തേക്കു വാഹനം പിടിച്ചു വയ്ക്കും. അമിതഭാരം കയറ്റിയാലും സമാന ശിക്ഷയുണ്ട്.