നിർമിത ബുദ്ധി ആഡംബരമല്ല അത്യാവശ്യമാണെന്ന്: യുഎഇ മന്ത്രി
ദുബായ് ∙ ആഗോളതലത്തിൽ ഏറെ സ്വാധീനം ചെലുത്തുന്ന നിർമിത ബുദ്ധി ആഡംബരമല്ല അത്യാവശ്യമാണെന്ന് യുഎഇയുടെ എഐ, ഡിജിറ്റൽ ഇക്കോണമി, റിമോട്ട് വർക്ക് ആപ്ലിക്കേഷൻ സഹ മന്ത്രി ഒമർ അൽ ഒലാമ പറഞ്ഞു. ദുബായ് ഫ്യൂച്ചർ മ്യൂസിയത്തിൽ ആരംഭിച്ച എഐ റിട്രീറ്റിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. വിവിധ രാജ്യങ്ങളിൽനിന്നുള്ള

ദുബായ് ∙ ആഗോളതലത്തിൽ ഏറെ സ്വാധീനം ചെലുത്തുന്ന നിർമിത ബുദ്ധി ആഡംബരമല്ല അത്യാവശ്യമാണെന്ന് യുഎഇയുടെ എഐ, ഡിജിറ്റൽ ഇക്കോണമി, റിമോട്ട് വർക്ക് ആപ്ലിക്കേഷൻ സഹ മന്ത്രി ഒമർ അൽ ഒലാമ പറഞ്ഞു.
ദുബായ് ഫ്യൂച്ചർ മ്യൂസിയത്തിൽ ആരംഭിച്ച എഐ റിട്രീറ്റിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. വിവിധ രാജ്യങ്ങളിൽനിന്നുള്ള ആയിരത്തിലേറെ എഐ വിദഗ്ധരാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. ആഗോള തലത്തിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വൻ സ്വാധീനം ചെലുത്തുന്നുണ്ടെന്നും ഇത് പലരും വേണ്ടത്ര തിരിച്ചറിഞ്ഞിട്ടില്ലെന്നും പറഞ്ഞു. മാറിയ കാലത്തെ സേവനങ്ങളും ജോലി രീതിയും നിർമിത ബുദ്ധിയോടു പൊരുത്തപ്പെടുന്നതാണെന്ന് ഉറപ്പാക്കണമെന്നും പറഞ്ഞു. നിത്യജീവിതത്തിൽ ജനങ്ങളുടെ പല കാര്യങ്ങളുമായും എഐയ്ക്ക് പങ്കുണ്ടെന്നും മന്ത്രി പറഞ്ഞു.
ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ രക്ഷാകർതൃത്വത്തിൽ നടന്ന ചടങ്ങിൽ നിർമിത ബുദ്ധിക്കുവേണ്ടിയുള്ള ദുബായുടെ യൂണിവേഴ്സൽ ബ്ലൂ പ്രിന്റിനെക്കുറിച്ചും വിശദീകരിച്ചു. ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ ലോകോത്തര കേന്ദ്രമാക്കാനുള്ള ദുബായുടെ കുതിപ്പിനെക്കുറിച്ചും വിശദീകരിച്ചു.
ദുബായ് പൊലീസ്, ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി, ദുബായ് ഇലക്‌ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി, ഡിപ്പാർട്ട്‌മെന്റ് ഓഫ് ഇക്കോണമി ആൻഡ് ടൂറിസം തുടങ്ങി വിവിധ സർക്കാർ വകുപ്പുകളിലേക്ക് 22 ചീഫ് എഐ ഓഫിസർമാരെ നിയമിക്കുന്നതായി ഷെയ്ഖ് ഹംദാൻ പ്രഖ്യാപിച്ചതും എഐ യാത്രയിൽ ദുബായുടെ വേഗമാണ് സൂചിപ്പിക്കുന്നതെന്നും പറഞ്ഞു.