കുവൈത്ത് ദുരന്തം: ആശ്രിതർക്ക് ധനസഹായവും ജോലിയും നൽകുമെന്ന് കമ്പനി
കുവൈത്ത് സിറ്റി∙ കുവൈത്തിൽ കഴിഞ്ഞ ദിവസം ഉണ്ടായ തീപിടിത്ത ദുരന്തത്തിൽ മരിച്ചവരുടെ ആശ്രിതർക്ക് 8 ലക്ഷം രൂപ വീതം അടിയന്തിര സഹായം നൽകുമെന്ന് എൻ.ബി.ടി.സി കമ്പനി അധികൃതർ പ്രഖ്യാപിച്ചു. കുടുംബത്തിന്‍റെ മറ്റു ആവശ്യങ്ങളിൽ കമ്പനി എപ്പോഴും കൂടെയുണ്ടാകുമെന്നും മരിച്ചവരുടെ ഇൻഷുറൻസ് പരിരക്ഷയുടെ തുക, മറ്റു സേവന

കുവൈത്ത് സിറ്റി∙ കുവൈത്തിൽ കഴിഞ്ഞ ദിവസം ഉണ്ടായ തീപിടിത്ത ദുരന്തത്തിൽ മരിച്ചവരുടെ ആശ്രിതർക്ക് 8 ലക്ഷം രൂപ വീതം അടിയന്തിര സഹായം നൽകുമെന്ന് എൻ.ബി.ടി.സി കമ്പനി അധികൃതർ പ്രഖ്യാപിച്ചു. കുടുംബത്തിന്‍റെ മറ്റു ആവശ്യങ്ങളിൽ കമ്പനി എപ്പോഴും കൂടെയുണ്ടാകുമെന്നും മരിച്ചവരുടെ ഇൻഷുറൻസ് പരിരക്ഷയുടെ തുക, മറ്റു സേവന ആനുകൂല്യങ്ങൾ, ആശ്രിതർക്ക് ജോലി എന്നിവ നൽകുന്നതിനും ഉത്തരവാദിത്തത്തോട് കൂടി പ്രവർത്തിക്കുമെന്നും കമ്പനി അധികൃതർ അറിയിച്ചു.
മൃതദേഹങ്ങൾ എത്രയും പെട്ടെന്ന് നാട്ടിലേക്ക് അയക്കുന്നതിനു എംബസിയുമായും കുവൈത്ത് അധികൃതരുമായും ചേർന്ന് പ്രവർത്തിച്ചു വരികയാണ്.മരിച്ച സഹോദരങ്ങളുടെ വേർപാടിനെ തുടർന്ന് ദുഖത്തിൽ കഴിയുന്ന കുടുംബങ്ങളോട് എന്നും തങ്ങൾ ചേർന്ന് നിൽക്കുമെന്നും ദൗർഭാഗ്യകരമായ ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തുന്നതായും കമ്പനി അധികൃതർ പുറത്തിറക്കിയ വാർത്താ കുറിപ്പിൽ വ്യക്തമാക്കി.