കുവൈത്ത് തീപിടിത്തം; നടുക്കം മാറാതെ താഴേക്കു ചാടി പരുക്കേറ്റ മലപ്പുറം സ്വദേശി, ഉണർന്നത് മരണത്തിൽ നിന്ന് ജീവിതത്തിലേക്ക്
കുവൈത്ത് സിറ്റി ∙ നിലവിളി കേട്ട് മലപ്പുറം സ്വദേശി ഉണർന്നത് മരണത്തിൽ നിന്ന് ജീവിതത്തിലേക്ക്. കുവൈത്തിൽ തീപിടിച്ച കെട്ടിടത്തിന്റെ മൂന്നാം നിലയിൽ താമസിച്ചിരുന്ന ഇദ്ദേഹം ഒപ്പമുണ്ടായിരുന്ന മറ്റു 3 മലയാളികളെയും കൂട്ടി താഴേക്കു ചാടുകയായിരുന്നു. പരുക്കേറ്റ 4 പേരും ചികിത്സയിലാണ്. പ്രഭാത പ്രാർഥനയ്ക്കായി നാലു

കുവൈത്ത് സിറ്റി ∙ നിലവിളി കേട്ട് മലപ്പുറം സ്വദേശി ഉണർന്നത് മരണത്തിൽ നിന്ന് ജീവിതത്തിലേക്ക്. കുവൈത്തിൽ തീപിടിച്ച കെട്ടിടത്തിന്റെ മൂന്നാം നിലയിൽ താമസിച്ചിരുന്ന ഇദ്ദേഹം ഒപ്പമുണ്ടായിരുന്ന മറ്റു 3 മലയാളികളെയും കൂട്ടി താഴേക്കു ചാടുകയായിരുന്നു. പരുക്കേറ്റ 4 പേരും ചികിത്സയിലാണ്.
പ്രഭാത പ്രാർഥനയ്ക്കായി നാലു മണിക്ക് എഴുന്നേറ്റ് വാതിൽ തുറന്നപ്പോൾ കടുത്ത പുകയും രൂക്ഷ ഗന്ധവുമാണ് എതിരേറ്റത്. ഉടൻ സഹപ്രവർത്തകരെ വിളിച്ചുണർത്തി. തൊട്ടടുത്ത മുറിയിൽ ഉറങ്ങിക്കിടന്നവരെയും വിളിച്ചുണർത്തി.
അപ്പോഴേക്കും കെട്ടിടത്തിന്റെ നാലു ഭാഗങ്ങളിൽനിന്നും പുക ഉയരുന്നുണ്ടായിരുന്നു. പാഴാക്കാൻ സമയമില്ലെന്നു തിരിച്ചറിഞ്ഞാണ് സാഹസികമായി ചാടിയത്. ജനൽവഴി ചാടുന്നതിനിടെ കേബിളിൽ പിടിച്ച് രണ്ടാം നിലയിൽ എത്തി തൊട്ടടുത്ത കെട്ടിടത്തിന്റെ മേൽക്കൂരയിലേക്കു ചാടി. പിന്നീട് താഴേക്കും.