തൂവെള്ള വസ്ത്രധാരികളായ ലക്ഷക്കണക്കിന് തീർഥാടകർ "ലബൈക്ക അല്ലാഹുമ്മ ലബൈക്ക്" എന്ന മന്ത്രം ഉരുവിട്ട് നാളെ (ശനി) അറഫ സംഗമത്തിനായി ഒത്തുചേരും.

തൂവെള്ള വസ്ത്രധാരികളായ ലക്ഷക്കണക്കിന് തീർഥാടകർ "ലബൈക്ക അല്ലാഹുമ്മ ലബൈക്ക്" എന്ന മന്ത്രം ഉരുവിട്ട് നാളെ (ശനി) അറഫ സംഗമത്തിനായി ഒത്തുചേരും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൂവെള്ള വസ്ത്രധാരികളായ ലക്ഷക്കണക്കിന് തീർഥാടകർ "ലബൈക്ക അല്ലാഹുമ്മ ലബൈക്ക്" എന്ന മന്ത്രം ഉരുവിട്ട് നാളെ (ശനി) അറഫ സംഗമത്തിനായി ഒത്തുചേരും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മിന ∙ തൂവെള്ള വസ്ത്രധാരികളായ ലക്ഷക്കണക്കിന് തീർഥാടകർ "ലബൈക്ക അല്ലാഹുമ്മ ലബൈക്ക്" എന്ന മന്ത്രം ഉരുവിട്ട് നാളെ (ശനി) അറഫ സംഗമത്തിനായി ഒത്തുചേരും. മിന താഴ്വരയിൽ ഒരുമിച്ച് കൂടിയ വിശ്വാസികൾ ഇന്ന് സൂര്യാസ്തമയത്തിന് ശേഷം അറഫ ലക്ഷ്യമാക്കി നീങ്ങിത്തുടങ്ങും. നാളെ രാത്രിവരെ പ്രാർത്ഥനയിൽ മുഴുകും. അന്നേ ദിവസം ഉച്ച നിസ്കാരത്തിന് മുൻപ് പ്രവാചകന്‍റെ വിടവാങ്ങൽ പ്രസംഗത്തെ അനുസ്മരിച്ച് ഇമാം പ്രഭാഷണം നടത്തും. മക്കയിലെ ഗ്രാൻഡ് പള്ളി ഇമാമും മതപ്രഭാഷകനുമായ ഷെയ്ഖ് മാഹിർ അൽ മുഐഖിലിയാണ് പ്രഭാഷണം നിർവഹിക്കുക. പശ്ചാത്താപവും, പ്രായശ്ചിത്തവും നിറഞ്ഞ പ്രവാചകന്‍റെ വിടവാങ്ങൽ പ്രസംഗത്തിന്‍റെ ഓർമ്മയിൽ അറഫ നാളെ കണ്ണീരണിയും.

ഇരുപത് ഭാഷകളിലായി ലോകത്തിലെ നൂറ് കോടി ആളുകളിലേക്ക് പ്രഭാഷണമെത്തും. രണ്ട് വിശുദ്ധ പള്ളികളുടെയും നടത്തിപ്പിന്‍റെ ചുമതലയുള്ള സൽമാൻ രാജാവാണ് പദ്ധതിക്ക് നേതൃത്വം നൽകുന്നത്. ലോകമെങ്ങും സമാധാനം, മത സഹിഷ്ണുത തുടങ്ങിയ ആശയങ്ങൾ ലക്ഷ്യമിട്ടാണ് ഇത്തരമൊരു പദ്ധതി നടപ്പിലാക്കുന്നത്. ഇത് തുടർച്ചയായി ഏഴാം വർഷമാണ് പ്രഭാഷണം നിരവധി ഭാഷകളിലേക്ക് പരിഭാഷ ചെയ്യുന്നത്. നിലവിൽ തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള 20 ഭാഷകളിൽ മലയാളവും ഉൾപ്പെടുന്നുണ്ട്. അതിനാൽ മലയാളികൾക്ക് സ്വന്തം ഭാഷയിൽ തന്നെ അറഫാദിന പ്രഭാഷണം കേൾക്കാൻ സാധിക്കും. ഇരുപതു ലക്ഷത്തോളം പേർ ഇത്തവണ ഹജ് നിർവഹിക്കുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

ADVERTISEMENT

ഒരു ലക്ഷം ചതുരശ്ര മീറ്ററിൽ അതികം വിസ്തൃതി യുള്ള നമീറ പള്ളിയും. 800ചതുരശ്രമീറ്റർ വിസ്തൃതിയുള്ള നഗരിയും നിറഞ്ഞു കവിയും. തുടർന്ന് ളുഹർ, അസർ, നിസ്കാരങ്ങൾ ഒന്നിച്ച്  നിർവഹിക്കുന്ന ഹാജിമാർ അസ്തമനത്തിനു ശേഷം മുസ്തലിഫയിലേക്ക് രാപാർക്കാൻ പോവും. ബലി പെരുന്നാൾ ദിവസം ബലി കർമ്മവും, മുടി മുറിക്കലും. ജംറയിലെ ആദ്യ കല്ലേറ് കർമ്മം നടത്തുന്നതോടെ പ്രധാന ചടങ്ങുകൾ അവസാനിക്കും. തുടർന്ന് മസ്ജിദുൽ ഹറമിൽ  എത്തുന്ന ഹാജിമാർ കഅബ പ്രദിക്ഷണത്തിനു ശേഷം സഫ, മർവ കുന്നുകൾക്കിടയിൽ സഹ് യും നിർവഹിച്ച് മിനയിലേക്കു മടങ്ങും. തുടർന്നുള്ള മൂന്ന് ദിവസം തമ്പുകളുടെ നഗരത്തിലാണ് ഹാജിമാരുടെ താമസം. മൂന്ന് ദിവസങ്ങളിലും ജംറകളിൽ കല്ലേറുണ്ടാവും. 

ഇന്ത്യയില്‍ നിന്ന് 1.75 ലക്ഷം തീര്‍ഥാടകര്‍ സൗദി അറേബ്യയിലെത്തിയിട്ടുണ്ട്. കേന്ദ്ര ഹജ് കമ്മറ്റി വഴി 1.4 ലക്ഷം തീര്‍ഥാടകരും ബാക്കിയുളള 35,000 തീര്‍ഥാകര്‍ സ്വകാര്യ ഹജ് ഗ്രൂപ്പുവഴിയുമാണ് സൗദിയിലെത്തിയത്. ഇന്ത്യയിലെ 20 കേന്ദ്രങ്ങളില്‍ നിന്നായി ജിദ്ദ, മദീന എന്നിവിടങ്ങളിലാണ് തീര്‍ഥാടകര്‍ എത്തിയത്. വൈകുന്നേരത്തോടെ മുഴുവന്‍ ഇന്ത്യന്‍ തീര്‍ഥാടകരും മിനയിലേക്കു യാത്ര തിരിക്കും. മദീനയില്‍ ചികിൽസയിലുളള ഇന്ത്യന്‍ തീര്‍ഥാടകര്‍ ഉള്‍പ്പെടെയുളളവരെ മക്കയിലെ ആശുപത്രികളിലേക്കു മാറ്റിയിട്ടുണ്ട്. ഇവരെ ഹജിന്‍റെ സുപ്രധാന കര്‍മമായ അറഫ ദിനത്തില്‍ പങ്കെടുപ്പിക്കുന്നതിനാണ് മക്കയിലെത്തിച്ചത്.

ADVERTISEMENT

മിനായിൽ ഇന്ത്യൻ ഹജ് മിഷൻ ഓഫിസും അതിനോടനുബന്ധിച്ചു മെഡിക്കൽ സെന്‍ററും ഒരുക്കിയിട്ടുണ്ട്​. ഹാജിമാരുടെ സേവനത്തിനായി  ആംബുലൻസുകളും ഉണ്ടാവും. ഇന്ത്യന്‍ തീര്‍ഥാടകരുടെ ആരോഗ്യ പരിചരണത്തിന് കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴിലുളള ഡോക്ടര്‍മാരും പാരാമെഡിക്കല്‍ ജീവനക്കാരും ഉള്‍പ്പെട്ട സംഘം സജ്ജമാണ്. ഇന്ത്യയില്‍ നിന്നെത്തിയ വൊളന്‍റിയര്‍മാരുടെ സേവനം തീര്‍ഥാടകര്‍ക്ക് ലഭ്യമാക്കുന്നതിന് പരിശീലനവും മാര്‍ഗനിര്‍ദേശവും നല്‍കിയിട്ടുണ്ട്. 

വിവിധ വകുപ്പ് മന്ത്രിമാര്‍ നേരിട്ടാണ് ഹജ് സൗകര്യങ്ങള്‍ വിലയിരുത്തുന്നത്. ട്രാന്‍സ്‌പോര്‍ട്ട് വകുപ്പ്, ഹജ് സുരക്ഷ വിഭാഗം, ജവാസാത്ത് എന്നിവ മക്കയിലേക്കുള്ള എല്ലാ റൂട്ടുകളിലും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. അനുമതി പത്രമില്ലാതെ ആരെയും ചെക്ക് പോയിന്‍റുകളില്‍ നിന്ന് കടത്തിവിടുന്നില്ല. ആഭ്യന്തര ഹാജിമാര്‍ വരുന്ന ബസുകളിലും മറ്റു വാഹനങ്ങളിലും കനത്ത പരിശോധനയാണ്. ആർട്ടിഫിഷ്യൽ ഇൻറലിജൻസ്​ അടക്കമുള്ള നൂതന വിദ്യകൾ ഉപയോഗപ്പെടുത്തി തീർഥാടകർക്ക്​ അനായാസകരമായി കർമങ്ങൾ അനുഷ്ഠിക്കാനുള്ള എല്ലാ സംവിധാനങ്ങളും സജ്ജീകരണങ്ങളും ബന്ധപ്പെട്ട വകുപ്പുകൾ ഒരുക്കിയിട്ടുണ്ട്​. സൗദി അടക്കമുള്ള ഗൾഫ് രാജ്യങ്ങളിൽ ഞായറാഴ്ചയാണ് ബലി പെരുന്നാൾ. 

English Summary:

Hajj Pilgrims Converge on Saudi Arabia's Arafat