ദുബായ് ∙ ബലിപെരുന്നാൾ( ഈദ് അൽ അദ്ഹ) നമസ്കാരസമയം യുഎഇയിലെ ഇസ്​ലാമിക വിഭാഗം അധികൃതർ പുറത്തുവിട്ടു. നാളെ( 16)യാണ് ഒമാൻ ഒഴികെ ഗൾഫിൽ ബലിപെരുന്നാൾ. ഒമാനിൽ 17നാണ് പെരുന്നളാഘോഷം. രാജ്യത്തെ പള്ളികൾ പെരുന്നാൾ നമസ്കാരത്തിന് മാർഗനിർദേശങ്ങളും നിയന്ത്രണങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്. അതേസമയം, നാളെ രാജ്യത്തിന്‍റെ

ദുബായ് ∙ ബലിപെരുന്നാൾ( ഈദ് അൽ അദ്ഹ) നമസ്കാരസമയം യുഎഇയിലെ ഇസ്​ലാമിക വിഭാഗം അധികൃതർ പുറത്തുവിട്ടു. നാളെ( 16)യാണ് ഒമാൻ ഒഴികെ ഗൾഫിൽ ബലിപെരുന്നാൾ. ഒമാനിൽ 17നാണ് പെരുന്നളാഘോഷം. രാജ്യത്തെ പള്ളികൾ പെരുന്നാൾ നമസ്കാരത്തിന് മാർഗനിർദേശങ്ങളും നിയന്ത്രണങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്. അതേസമയം, നാളെ രാജ്യത്തിന്‍റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ ബലിപെരുന്നാൾ( ഈദ് അൽ അദ്ഹ) നമസ്കാരസമയം യുഎഇയിലെ ഇസ്​ലാമിക വിഭാഗം അധികൃതർ പുറത്തുവിട്ടു. നാളെ( 16)യാണ് ഒമാൻ ഒഴികെ ഗൾഫിൽ ബലിപെരുന്നാൾ. ഒമാനിൽ 17നാണ് പെരുന്നളാഘോഷം. രാജ്യത്തെ പള്ളികൾ പെരുന്നാൾ നമസ്കാരത്തിന് മാർഗനിർദേശങ്ങളും നിയന്ത്രണങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്. അതേസമയം, നാളെ രാജ്യത്തിന്‍റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ ബലിപെരുന്നാൾ( ഈദ് അൽ അദ്ഹ) നമസ്കാരസമയം യുഎഇയിലെ ഇസ്​ലാമിക വിഭാഗം അധികൃതർ പുറത്തുവിട്ടു. നാളെ( 16)യാണ് ഒമാൻ ഒഴികെ ഗൾഫിൽ ബലിപെരുന്നാൾ. ഒമാനിൽ 17നാണ് പെരുന്നളാഘോഷം. രാജ്യത്തെ പള്ളികൾ പെരുന്നാൾ നമസ്കാരത്തിന് മാർഗനിർദേശങ്ങളും നിയന്ത്രണങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്. അതേസമയം, നാളെ രാജ്യത്തിന്‍റെ ചില ഭാഗങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

∙ നമസ്കാരസമയം
അബുദാബി–രാവിലെ 5.50
അൽ ഐൻ– രാവിലെ 5.44
ദുബായ്–രാവിലെ 5.45
ഷാര്‍ജ–രാവിലെ 5.44
അജ്മാൻ–രാവിലെ 5.44
റാസൽഖൈമ–രാവിലെ 5.41
ഫുജൈറ–രാവിലെ 5.41
ഉമ്മുൽഖുവൈൻ–രാവിലെ 5.43

പെരുന്നാൾ നമസ്കാരം. ഫയൽചിത്രം:മനോരമ
ADVERTISEMENT

ഷാർജ എമിറേറ്റിൽ 640 മുസല്ലകളും പള്ളികളും പെരുന്നാൾ പ്രാർഥനകൾക്കായി അനുവദിച്ചതായി ഷാർജ ഇസ്​ലാമിക് അഫയേഴ്‌സ് ഡിപ്പാർട്ട്‌മെന്‍റ്  പ്രഖ്യാപിച്ചു. നമസ്‌കാരത്തിനായി നിയുക്ത പ്രാർഥനാ സ്ഥലങ്ങളും എമിറേറ്റിലെ ചില പൊതു ചത്വരങ്ങളും കൂടാതെ വെള്ളിയാഴ്ച പ്രാർഥനകൾ നടക്കുന്ന പള്ളികളും ഇതിൽ ഉൾപ്പെടുന്നു. ഷാർജ പൊലീസ് ജനറൽ കമാൻഡ്, ഷാർജ മുനിസിപ്പാലിറ്റി, എമിറേറ്റിലെ മറ്റ്  അധികാരികൾ എന്നിവരുമായി സഹകരിച്ചാണ് പെരുന്നാൾദിനത്തിലെ നടപടികൾ പൂർത്തിയാക്കിയിട്ടുള്ളത്.

Image Credits: Annandistock/Istockphoto.com

ഷാർജ സിറ്റിയിലും അൽ ഹംരിയയിലുമായി 447 മുസല്ലകളും പള്ളികളും മധ്യമേഖലയിൽ 106 ഉം കിഴക്കൻ മേഖലയിൽ 87 ഉം ഉൾപ്പെടെ എമിറേറ്റിന്‍റെ നഗരങ്ങളിലും പ്രാന്തപ്രദേശങ്ങളിലും മുസല്ലകളും പള്ളികളും ഒരുക്കിയിട്ടുണ്ട്.  ഉർദു, മലയാളം, തമിഴ്, ഇംഗ്ലിഷ് തുടങ്ങിയ ഭാഷകൾ സംസാരിക്കുന്നവർക്കായി ഒട്ടേറെ മുസല്ലകളും പള്ളികളും നിയുക്തമാക്കിയിട്ടുണ്ട്. 

Image Credit: sarath maroli/ istockphoto.com
ADVERTISEMENT

∙പ്രഭാഷണം വിവർത്തനം ആംഗ്യഭാഷയിലും 
 ശ്രവണ വൈകല്യമുള്ളവർക്കായി അൽ ജസാത്ത് ഏരിയയിലെ ഇമാം അഹമ്മദ് ബിൻ ഹൻബൽ പള്ളിയിൽ പെരുന്നാൾ പ്രഭാഷണത്തിന്‍റെ ആംഗ്യഭാഷയിലേയ്ക്ക് തൽക്ഷണ വിവർത്തനം നൽകും. പ്രാർഥനാ സ്ഥലങ്ങളിലെല്ലാം കൂളിങ്, സൗണ്ട് സംവിധാനങ്ങളും സ്ഥാപിച്ചിട്ടുണ്ട്. ഫജർ നമസ്‌കാരത്തിന് ശേഷം വിശ്വാസികളെ സ്വീകരിക്കാൻ പള്ളികൾ തുറക്കണമെന്ന് വകുപ്പ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. 

Representative Image. Image Credit: Annandistock/istockphoto.com

∙ ഷാർജയിലെ പെരുന്നാൾ നമസ്കാര സമയം
ഷാർജ സിറ്റിയിലും അൽ ഹംരിയയിലും രാവിലെ രാവിലെ 5.44 നും അൽ ദൈദിലും അൽ ബതൈഹിലും രാവിലെ 5.43 നും അൽ മദാമിലും മലീഹയിലും രാവിലെ 5.44 നും കിഴക്കൻ മേഖലയിൽ രാവിലെ രാവിലെ 5.41 നുമാണ് പെരുന്നാൾ നമസ്കാരം. മുസല്ലകളുടേയും പള്ളികളുടേയും വിവരങ്ങൾ കാണാനും പ്രസംഗിക്കുന്നവരെ കുറിച്ച് അറിയാനും സന്ദർശിക്കുക: https://sia.gov.ae/eid.

പെരുന്നാളിന്‍റെ വരവ് അറിയിക്കാൻ പീരങ്കിമുഴക്കം നടത്താനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ദുബായ് പൊലീസ്. Image Credit:WAM
ADVERTISEMENT

∙പെരുന്നാൾ വരവറിയിക്കാൻ പീരങ്കിമുഴക്കം
പെരുന്നാളിന്‍റെ വരവ് അറിയിക്കാൻ പീരങ്കിമുഴക്കം നടത്താനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ദുബായ് പൊലീസ് പറഞ്ഞു. എമിറേറ്റിലെ ഏഴ് കേന്ദ്രങ്ങളിലാണ് പീരങ്കിവെടി മുഴങ്ങുക.

 സഅബീലിലെ സാബീൽ വലിയപള്ളി, ഉമ്മു സുഖീമിലെ  പെരുന്നാൾ പ്രാർഥനാ മൈതാനം, നാദ് അൽ ഹമർ, അൽ ബർഷ, നാദ് അൽ ഷെബ, അൽ ബരാഹ, ഹത്ത എന്നിവിടങ്ങളിലാണ് പീരങ്കിമുഴങ്ങുക.താത്പര്യമുള്ളളര്‍ക്ക് ഇവിടങ്ങളിൽ ചെന്ന് പീരങ്കി മുഴക്കം നേരിട്ടാസ്വദിക്കാം.ലൊക്കേഷൻ കണ്ടെത്താൻ ദുബായ് മീഡിയാ ഓഫിസ് അവരുടെ വെബ് സൈറ്റിൽ ലൊക്കേഷൻ മാപ്പും സ്കാൻ ചെയ്യാനുള്ള  ക്യു ആർ കോഡും ഏർപ്പെടത്തി.

ബിഎപിഎസ് ഹിന്ദു മന്ദിറിൽ എത്തിയ ജനക്കൂട്ടം. (ഫയൽ ചിത്രം)

∙അബുദാബി ക്ഷേത്രം: പ്രവേശന സമയം ദീർഘിപ്പിച്ചു
മധ്യപൂർവദേശത്തെ ആദ്യത്തെ പരമ്പരാഗത ശിലാക്ഷേത്രമായ അബുദാബിയിലെ ബിഎപിഎസ് ഹിന്ദു മന്ദിറിലെ സന്ദർശകരുടെ എണ്ണം ഈ ആഴ്ച 10 ലക്ഷത്തിലെത്തി. ഫെബ്രുവരി 14 ന് ക്ഷേത്രം ഔദ്യോഗികമായി തുറന്നതിനുശേഷം രേഖപ്പെടുത്തിയ ഏറ്റവും വലിയ കണക്കാണിത്. അതേസമയം, പെരുന്നാൾ അവധി ദിനങ്ങളിൽ സന്ദർശകരുടെ എണ്ണത്തിൽ വലിയ കുതിച്ചുചാട്ടം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. പ്രവേശനത്തിനായി ഉപയോക്തൃ-സൗഹൃദ ബുക്കിങ് പ്ലാറ്റ്‌ഫോം വഴി മുൻകൂട്ടി റജിസ്‌റ്റർ ചെയ്യേണ്ടതാണ് . കൂടാതെ, അവധിക്കാലത്ത് രാവിലെ 8 മുതൽ രാത്രി 9 വരെ  ക്ഷേത്രം തുറക്കും.  സന്ദർശകർക്ക് ക്ഷേത്രത്തിന്‍റെ വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് അവർക്ക് ഇഷ്ടമുള്ള തീയതിയും സമയ സ്ലോട്ടും തിരഞ്ഞെടുക്കാം. ചൊവ്വാഴ്ച മുതൽ ഞായർ വരെ തുറന്നിരിക്കുന്ന ക്ഷേത്രം തിങ്കളാഴ്ചകളിൽ അടച്ചിരിക്കും. റജിസ്റ്റർ ചെയ്യാത്ത സന്ദർശകർക്ക് പ്രവേശനം നിഷേധിച്ചേക്കാം.  അബുദാബി-ദുബായ് ഹൈവേയിൽ നിന്ന് അബു മുറൈഖയിലെ സെൻട്രൽ ബസ് സ്റ്റേഷനും ക്ഷേത്രത്തിനും ഇടയിൽ സർവീസ് നമ്പർ 203 എന്ന ലിമിറ്റഡ് സ്റ്റോപ്പ് പബ്ലിക് ബസ് പ്രവർത്തിക്കുന്നു.

∙ നേരിയ മഴയ്ക്ക് സാധ്യത
രാവിലെ യുഎഇയുടെ കിഴക്കൻ തീരത്ത് താഴ്ന്ന മേഘങ്ങൾ പ്രത്യക്ഷപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. പ്രത്യേകിച്ച് കിഴക്ക്, മഴയ്‌ക്കൊപ്പം മേഘങ്ങൾ രൂപപ്പെടാൻ സാധ്യതയുണ്ട്. കാറ്റിന്‍റെ വേഗം മണിക്കൂറിൽ 15-25 കി.മീ മുതൽ മണിക്കൂറിൽ 40 കി.മീ വരെ ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.  ചിലപ്പോൾ അറേബ്യൻ ഗൾഫിലും ഒമാൻ കടലിലും നേരിയ തിരമാലകളുണ്ടാകും.  അറേബ്യൻ ഗൾഫിലെയും ഒമാൻ കടലും ശാന്തമാകുമെന്നാണ് പ്രവചനം

English Summary:

Eid prayer timings in UAE and Abu Dhabi temple: Visiting hours extended

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT