പ്രവാസി ഭാരതീയ സഹായതാ കേന്ദ്രവുമായി ഇന്ത്യൻ എംബസി
റിയാദ് ∙ വർഷത്തിലെ മുഴുവൻ ദിവസവും മുടക്കമില്ലാതെ അത്യാവശ്യ സേവനമൊരുക്കുന്ന പദ്ധതിയുമായി റിയാദിലെ ഇന്ത്യൻ എംബസി രംഗത്ത്. പ്രവാസി ഭാരതീയ സഹായതാ കേന്ദ്ര എന്ന പേരിൽ ഒരു പ്രത്യേക സെല്ലിനാണ് ഇന്ത്യൻ എംബസി രൂപം കൊടുത്തിരിക്കുന്നത്. ഇതിലൂടെ ഇന്ത്യൻ പൗരൻമാർക്ക് വെള്ളി, ശനി അവധി ദിവസങ്ങൾ കൂടാതെ മറ്റുള്ള പൊതു

റിയാദ് ∙ വർഷത്തിലെ മുഴുവൻ ദിവസവും മുടക്കമില്ലാതെ അത്യാവശ്യ സേവനമൊരുക്കുന്ന പദ്ധതിയുമായി റിയാദിലെ ഇന്ത്യൻ എംബസി രംഗത്ത്. പ്രവാസി ഭാരതീയ സഹായതാ കേന്ദ്ര എന്ന പേരിൽ ഒരു പ്രത്യേക സെല്ലിനാണ് ഇന്ത്യൻ എംബസി രൂപം കൊടുത്തിരിക്കുന്നത്. ഇതിലൂടെ ഇന്ത്യൻ പൗരൻമാർക്ക് വെള്ളി, ശനി അവധി ദിവസങ്ങൾ കൂടാതെ മറ്റുള്ള പൊതു അവധി ദിവസങ്ങളിലും അത്യാവശ്യ അടിയന്തര സേവനങ്ങൾ ലഭ്യമാകും.
പ്രധാനമായും മരണം, തൊഴിലാളി വിഷയങ്ങൾ, കോൺസുലർ സംബന്ധമായി വരുന്ന അടിയന്തര കാര്യങ്ങൾക്കാണ് ഈ സേവനം ലഭ്യമാകുന്നത്. പ്രത്യേക വിഷയങ്ങളുമായി ബന്ധപ്പെട്ട് അടിയന്തരമായി അന്ന് തന്നെ ഇന്ത്യയിലേക്ക് പോകാനുള്ള യാത്രക്കാവശ്യമായ രേഖകൾ പോലുള്ള എമർജൻസി വീസ, എമർജൻസി സർട്ടിഫിക്കേറ്റ്, മരണം സംബന്ധിച്ചുള്ള എൻഒസി നൽകുക (നടപടികൾ പൂർത്തിയാക്കാൻ ആവശ്യമുള്ള പക്ഷം) എന്നിവയാണ് നൽകുന്നത്.
ഇത്തരം അടിയന്തര സേവനങ്ങൾ ആവശ്യമുള്ളവർ എംബസിയുടെ അടിയന്തിര ആവശ്യങ്ങൾക്കായുള്ള ഹെൽപ്പ് ലൈനിൽ മുൻകൂട്ടി ബന്ധപ്പെടേണ്ടതാണ്. വാട്സാപ്പ് നമ്പരും ഇതിനായി ഒരുക്കിയിട്ടുണ്ട്. വേണ്ടി വരുന്ന സേവനങ്ങൾക്കാവശ്യമായി അനുബന്ധമായി സമർപ്പിക്കേണ്ടുന്ന രേഖകളുടെയും മറ്റും വിവരങ്ങൾ മനസിലാക്കാനും അതുവഴി സമയം ലാഭിക്കാനും ഇത് മൂലം സാധിക്കും. ബന്ധപ്പെടാനുള്ള അടിയന്തരസേവനങ്ങൾക്കുള്ള എംബസിയുടെ ഹെൽപ്പ് ലൈൻ നമ്പർ: 00966114884697/700, വാട്സആപ്പ് നമ്പർ: 00966542126748