ദുബായ് ∙ ആത്മസമർപ്പണത്തിന്‍റെ ആഘോഷമായ ബലിപെരുന്നാള്‍ ഒമാനിലൊഴികെ ഗൾഫ് ഇന്ന് ആഘോഷിക്കുന്നു. ഒമാനിൽ നാളെയാണ് പെരുന്നാൾ. ത്യാഗത്തിന്‍റെയും സഹനത്തിന്‍റെയും മഹത്വം വിളിച്ചോതി വീണ്ടുമൊരു ബലി പെരുന്നാളിന്‍റെ നിറവിലാണ് വിശ്വാസി സമൂഹം. പുലർച്ചെ പുത്തനുടപ്പണിഞ്ഞെത്തിയ സ്ത്രീകളും കുട്ടികളുമടക്കമുള്ളവർ

ദുബായ് ∙ ആത്മസമർപ്പണത്തിന്‍റെ ആഘോഷമായ ബലിപെരുന്നാള്‍ ഒമാനിലൊഴികെ ഗൾഫ് ഇന്ന് ആഘോഷിക്കുന്നു. ഒമാനിൽ നാളെയാണ് പെരുന്നാൾ. ത്യാഗത്തിന്‍റെയും സഹനത്തിന്‍റെയും മഹത്വം വിളിച്ചോതി വീണ്ടുമൊരു ബലി പെരുന്നാളിന്‍റെ നിറവിലാണ് വിശ്വാസി സമൂഹം. പുലർച്ചെ പുത്തനുടപ്പണിഞ്ഞെത്തിയ സ്ത്രീകളും കുട്ടികളുമടക്കമുള്ളവർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ ആത്മസമർപ്പണത്തിന്‍റെ ആഘോഷമായ ബലിപെരുന്നാള്‍ ഒമാനിലൊഴികെ ഗൾഫ് ഇന്ന് ആഘോഷിക്കുന്നു. ഒമാനിൽ നാളെയാണ് പെരുന്നാൾ. ത്യാഗത്തിന്‍റെയും സഹനത്തിന്‍റെയും മഹത്വം വിളിച്ചോതി വീണ്ടുമൊരു ബലി പെരുന്നാളിന്‍റെ നിറവിലാണ് വിശ്വാസി സമൂഹം. പുലർച്ചെ പുത്തനുടപ്പണിഞ്ഞെത്തിയ സ്ത്രീകളും കുട്ടികളുമടക്കമുള്ളവർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ ആത്മസമർപ്പണത്തിന്‍റെ സന്ദേശവുമായി ഒമാനിലൊഴികെയുള്ള ഗൾഫ് രാജ്യങ്ങൾ ഇന്ന് ബലിപെരുന്നാള്‍ ആഘോഷിക്കുന്നു. ഒമാനിൽ നാളെയാണ് പെരുന്നാൾ. ത്യാഗത്തിന്‍റെയും സഹനത്തിന്‍റെയും മഹത്വം വിളിച്ചോതി വീണ്ടുമൊരു ബലി പെരുന്നാളിന്‍റെ നിറവിലാണ് വിശ്വാസി സമൂഹം.  പുലർച്ചെ പുത്തനുടപ്പണിഞ്ഞെത്തിയ വിശ്വാസികൾ പെരുന്നാൾ നമസ്കാരം കഴിഞ്ഞ് പരസ്പരം ആശംസകളറിയിച്ചും സെൽഫിയെടുത്തും സന്തോഷം പങ്കുവച്ചു.

പിന്നീട് ബന്ധുവീടുകളിലേക്കും സ്വന്തം വീടുകളിക്കും മടങ്ങി. കേരളത്തിൽ നാളെയാണ് ബലി പെരുന്നാൾ എങ്കിലും നാട്ടിൽ നിന്നും തിരിച്ചും പെരുന്നാളാശംസകൾ പ്രവഹിച്ചു. ഇനി ഉച്ചയ്ക്ക് വിഭവസമൃദ്ധമായ ഭക്ഷണം കഴിച്ച് വെയില് തണുത്ത ശേഷം പുറത്തേക്കിറങ്ങാനാണ് പലരുടെയും തീരുമാനം. സ്രഷ്ടാവിനായി ഏറ്റവും പ്രിയപ്പെട്ടതിനെ കാഴ്ചവയ്ക്കാനും ത്യജിക്കാനുമുള്ള സന്നദ്ധതയാണ് ഓരോ ബലിപെരുന്നാളും ഓർമപ്പെടുത്തുന്നത്.

ഷാർജ ഇൗദ് ഗാഹിൽ പെരുന്നാൾ നമസ്കാരത്തിന് എത്തിയവർ. ചിത്രം: സിറാജ് വി.പി.കീഴ് മാടം
എഴുത്തുകാരിയും അധ്യാപികയുമായ ജാസ്മിനും കുടുംബവും പെരുന്നാളാഘോഷത്തിൽ. ചിത്രം : സ്പെഷ്യൽ അറേഞ്ച്മെന്‍റ്
സാമൂഹിക പ്രവർത്തക താഹിറ കല്ലുമുറിക്കലും കുടുംബവും പെരുന്നാളാഘോഷത്തിൽ. ചിത്രം : സ്പെഷ്യൽ അറേഞ്ച്മെന്‍റ്
ADVERTISEMENT

പ്രവാചകൻ ഇബ്രാഹിം ദൈവകല്‍പന മാനിച്ച് സ്വന്തം മകൻ ഇസ്മായീലിനെ ബലിയർപ്പിക്കാന്‍ തുനിഞ്ഞതിന്‍റെ  ഓർമ പുതുക്കിയാണ് വിശ്വാസസമൂഹം ബലി പെരുന്നാള്‍ അഥവാ ഈദുല്‍അദ്ഹ ആഘോഷിക്കുന്നത്. മൂന്നുഘട്ടങ്ങളിലായിട്ടാണ് ആഘോഷം. തനിക്കുള്ളത് ഉപേക്ഷിക്കുക, തനിക്കുള്ളത് കുടുംബാഗങ്ങള്‍ക്കും സുഹൃത്തുക്കൾക്കും നൽകുക, പാവപ്പെട്ടവർക്ക് ദാനം നല്‍കുക.

ദുബായ് മുഹൈസിന ലുലു വില്ലേജിലെ ലുലു ഹൈപ്പർമാർക്കറ്റിൽ ഇന്നലെ രാത്രി വൈകിയും പെരുന്നാൾ വസ്ത്രമെടുക്കാൻ എത്തിയവരുടെ തിരക്ക്. ചിത്രം: മനോരമ

ഈ പുണ്യപ്രവർത്തികളുടെ ഭാഗമായായണ് ബലിയർപ്പിച്ച ആടിനെ മൂന്നായി വിഭജിച്ച് ഒരു ഭാഗം ബലിയർപ്പിച്ചവർക്കും ഒരു ഭാഗം ബന്ധുമിത്രാദികള്‍ക്കും ഒരു ഭാഗം പാവപ്പെട്ടവർക്കും നല്‍കുന്നത്. ഗൾഫിലെ കന്നുകാലിച്ചന്തകളിൽ ഇന്നലെ വൻ തിരക്കാണ് അനുഭവപ്പെട്ടത്. ഇന്ത്യൻ ആടുകൾക്കാണ് എല്ലായിടത്തും പ്രിയം.

ബിസിനസുകാരൻ അഷ്റഫ് മൊഗ്രാൽ പെരുന്നാളാഘോഷത്തിൽ. ചിത്രം : സ്പെഷ്യൽ അറേഞ്ച്മെന്‍റ്
എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനുമായ വെള്ളിയോടനും ഭാര്യയും പെരുന്നാളാഘോഷത്തിൽ. ചിത്രം : സ്പെഷ്യൽ അറേഞ്ച്മെന്‍റ്
ADVERTISEMENT

അതുപോലെ വസ്ത്രങ്ങളും പാദരക്ഷകളും ഭക്ഷണ സാധനങ്ങളും വാങ്ങിക്കാനും സൂപ്പർ–ഹൈപ്പർമാർക്കറ്റുകളിലും മാളുകളിലും തിരക്കനുഭവപ്പെട്ടു. മലയാളികളടക്കം പ്രവാസി കുടുംബങ്ങളിൽ വലിയൊരു ശതമാനവും വിദ്യാലയങ്ങൾ വേനലവധിക്ക് അടച്ചതോടെ ഇതിനകം നാട്ടിലേയ്ക്ക് പോയിട്ടുണ്ട്.

ഫൈസൽ മുഹ്സിനും കുടുംബവും പെരുന്നാളാഘോഷത്തിൽ. ചിത്രം : സ്പെഷ്യൽ അറേഞ്ച്മെന്‍റ്

ബാക്കിയുള്ളവർ വൈകിട്ട് ചൂട് കുറവുണ്ടെങ്കിൽ  പാർക്കുകളിലും അല്ലെങ്കിൽ മാളുകളിലും സമയം ചെലവഴിക്കാനും തീരുമാനിച്ചിട്ടുണ്ട്. ദുബായിലടക്കം പലയിടത്തും വൈകിട്ട് കരിമരുന്ന് പ്രയോഗവുമും മലയാളികലാകാരന്മാർ അണിനിരക്കുന്ന ഗാനമേളയടക്കമുള്ള പരിപാടികളുമുണ്ടാകും.

ഷാർജ ഇൗദ് ഗാഹിൽ നടന്ന പെരുന്നാൾ നമസ്കാരം. ചിത്രം: സിറാജ് വി.പി.കീഴ് മാടം
ADVERTISEMENT

∙ അഞ്ചോളം മലയാള സിനിമകൾ
യുഎഇയിലെ തിയറ്ററുകളിൽ അഞ്ചോഴം മലയാള സിനിമകളും ഏറ്റവും പുതിയ ഹിന്ദി, തമിഴ്, തെലുങ്ക്, ഇംഗ്ലിഷ് ചിത്രങ്ങളും പ്രദർശിപ്പിക്കുന്നുണ്ട്. കുഞ്ചാക്കോ ബോബൻ–സുരാജ് വെഞ്ഞാറമൂട് ടീമിന്‍റെ ഗ് ർർർ, പ്രവാസിയായ രഞ്ജിത് സജീവൻ നായകനായ ഗോളം, മമ്മുട്ടിയുടെ ടർബോ, ബിജു മേനോൻ–ആസിഫലി കൂട്ടുകെട്ടിന്‍റെ പൊലീസ് കഥ പറയുന്ന തലവൻ, പൃഥ്വിരാജ്–ബേസിൽ ടീമിന്‍റെ ഗുരുവായൂർ അമ്പലനടയിൽ എന്നിവയാണ് മലയാള ചിത്രങ്ങള്‍. വിജയ് സേതുപതിയുടെ ഈയാഴ്ച റിലീസായ ഹിറ്റ് ചിത്രം മഹാരാജ, മലയാളത്തിലും ഡബ് ചെയ്തിട്ടുള്ള പ്രഭാസിന്‍റെ തെലുങ്ക് ചിത്രം കൽക്കി, ഹിന്ദി ചിത്രമായ ചന്തു ചാംപ്യൻ, വിൽസ്മിത്, മാർടിൻ ലോറൻസ് ടീമിന്‍റെ ബാഡ് ബോയ്സ് എന്നിവയും കുട്ടികളുടെ പ്രിയപ്പെട്ട കുങ് ഫു പാണ്ടെ നാലും തിയറ്ററുകളിലുണ്ട്.

English Summary:

Eid Ul Adha Celebrates in Gulf Countries Today; Tomorrow is Eid al-Adha in Oman