റഫീഖ് ശിഹാബുദ്ദീന് കേളി യാത്രയയപ്പ് നൽകി
കേളി കലാ സാംസ്‌കാരിക വേദി മലാസ് ഏരിയ, ഒലയ്യ മേഖല തഹ്‌ലിയ യൂണിറ്റ് അംഗം റഫീഖ് ശിഹാബുദ്ദീന് യൂണിറ്റ് തലത്തിൽ യാത്രയയപ്പ് നല്‍കി.

റിയാദ് ∙ കേളി കലാ സാംസ്‌കാരിക വേദി മലാസ് ഏരിയ, ഒലയ്യ മേഖല തഹ്‌ലിയ യൂണിറ്റ് അംഗം റഫീഖ് ശിഹാബുദ്ദീന് യൂണിറ്റ് തലത്തിൽ യാത്രയയപ്പ് നല്‍കി. കഴിഞ്ഞ 11 വര്‍ഷമായി റിയാദ് അഖീക്ക് ഇബുന്‍ ഖൽദൂൻ സ്കൂളില്‍ ജോലി ചെയ്തുവന്നിരുന്ന റഫീഖ് ശിഹാബുദ്ദീൻ തിരുവനന്തപുരം കാട്ടാക്കട സ്വദേശിയാണ്.
യൂണിറ്റ് പരിധിയില്‍ ചേര്‍ന്ന യാത്രയയപ്പ് യോഗത്തില്‍ യൂണിറ്റ് പ്രസിഡന്റ് സുലൈമാന്‍ പേരണ്ടോട് അധ്യക്ഷത വഹിച്ചു. യൂണിറ്റ് സെക്രട്ടറി മുരളികൃഷ്ണന്‍ ആര്‍ സ്വാഗതം പറഞ്ഞു. മലാസ് ഏരിയ പ്രസിഡന്റ് മുകുന്ദൻ, ഒലയ്യ രക്ഷാധികാരി സെക്രട്ടറി ജവാദ്, ഒലയ്യ മേഖല സെക്രട്ടറി ഷമീം മേലതില്‍, ഒലയ്യ മേഖല ഭാരവാഹികള്‍, യൂണിറ്റ് എക്‌സിക്യൂട്ടീവ് അംഗങ്ങള്‍, യൂണിറ്റ് അംഗങ്ങള്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. യൂണിറ്റിന്റെ ഉപഹാരം യൂണിറ്റ് സെക്രട്ടറി യാത്ര പോകുന്ന റഫീഖിന് കൈമാറി. റഫീഖ് ശിഹാബുദീൻ ചടങ്ങിനു നന്ദി പറഞ്ഞു.