അബുദാബി ∙ അൽ ഐനിൽ ട്രാഫിക് നിയമങ്ങൾ കർശനമാക്കുന്നു. നാളെ (ബുധൻ, 19) മുതൽ അൽ ഐൻ നഗരത്തിൽ പാർക്കിങ് നിയമങ്ങൾ ലംഘിക്കുന്നവരുടെ വാഹനങ്ങൾ പിടിച്ചെടുത്തു കൊണ്ടുപോകുമെന്ന് അധികൃതർ അറിയിച്ചു. അബുദാബി മൊബിലിറ്റി (എഡി മൊബിലിറ്റി) പ്രതിനിധീകരിക്കുന്ന മുനിസിപ്പാലിറ്റി ആൻഡ് ട്രാൻസ്‌പോർട്ട് (ഡിഎംടി) വിഭാഗം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി ∙ അൽ ഐനിൽ ട്രാഫിക് നിയമങ്ങൾ കർശനമാക്കുന്നു. നാളെ (ബുധൻ, 19) മുതൽ അൽ ഐൻ നഗരത്തിൽ പാർക്കിങ് നിയമങ്ങൾ ലംഘിക്കുന്നവരുടെ വാഹനങ്ങൾ പിടിച്ചെടുത്തു കൊണ്ടുപോകുമെന്ന് അധികൃതർ അറിയിച്ചു.

അബുദാബി മൊബിലിറ്റി (എഡി മൊബിലിറ്റി) പ്രതിനിധീകരിക്കുന്ന മുനിസിപ്പാലിറ്റി ആൻഡ് ട്രാൻസ്‌പോർട്ട് (ഡിഎംടി) വിഭാഗം വെഹിക്കിൾ ടോവിങ് നടപടി ആരംഭിച്ചതായി പ്രഖ്യാപിച്ചതോടെയാണ് കർശന നിയന്ത്രണങ്ങൾ നിലവിൽ വന്നത്.  പാർക്കിങ് ഏരിയയിൽ ലൈസൻസ് പ്ലേറ്റില്ലാതെ കണ്ടെത്തുന്ന വാഹനങ്ങൾ അൽ ഐൻ വ്യവസായ മേഖലയിലെ മവാഖിഫ് വെഹിക്കിൾ ഇംപൗണ്ടിങ് യാർഡിലേക്ക് കൊണ്ടുപോകും. കൂടാതെ, വാഹനങ്ങൾ വിൽപനയ്‌ക്കായി പ്രദർശിപ്പിക്കുകയോ വാണിജ്യ, പരസ്യം അല്ലെങ്കിൽ പ്രമോഷനൽ ആവശ്യങ്ങൾക്കായി ഉപയോഗിക്കുകയോ പെർമിറ്റ് ഇല്ലാതെയും കാലഹരണപ്പെട്ട പെർമിറ്റ് ഉപയോഗിച്ച് പാർക്കിങ് സ്ഥലം കയ്യടക്കുകയോ ചെയ്താൽ കണ്ടുകെട്ടും. പൊതു പാർക്കിങ് ഉപയോഗം നിയന്ത്രിക്കുന്നതിനും നഗരത്തിന്റെ പ്രദേശത്തുടനീളമുള്ള ഗതാഗതം മെച്ചപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടുള്ള മവാഖിഫ് റെഗുലേഷൻ നിയമം നടപ്പിലാക്കുന്നതിനാണ് വാഹന ടോവിങ് സേവനം ഉദ്ദേശിക്കുന്നത്.  

ADVERTISEMENT

വാഹനം കൊണ്ടുപോകലും പിഴയും ഒഴിവാക്കുന്നതിന് മവാഖിഫ് പാർക്കിങ് സംവിധാനം പാലിക്കാൻ പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. എല്ലായ്‌പ്പോഴും പൊതു പാർക്കിങ് നിയന്ത്രിക്കുന്നതിനും സംഘടിപ്പിക്കുന്നതിനുമുള്ള നിയന്ത്രണങ്ങൾ പാലിക്കേണ്ടത് നിർബന്ധമാണ്. കൃത്യമായും നിയുക്ത സ്ഥലങ്ങളിലും പാർക്ക് ചെയ്യുക, നിരോധിത മേഖലകളിൽ പാർക്കിങ് ഒഴിവാക്കുക, വാഹന ഗതാഗതം തടസ്സപ്പെടുത്താതിരിക്കുക, സുഗമമായ ഗതാഗതം നിലനിർത്തുക, സമൂഹത്തിന്റെ സുരക്ഷ  ഉറപ്പാക്കുക തുടങ്ങിയ കാര്യങ്ങളിൽ ജാഗ്രത പുലർത്താൻ പൊതുജനങ്ങളോട് അഭ്യർഥിച്ചു. കൂടാതെ, അബുദാബി മൊബിലിറ്റിയിൽ നിന്നുള്ള സംഘങ്ങൾ പബ്ലിക് പാർക്കിങ് മാനേജ്‌മെന്റ് സിസ്റ്റത്തെക്കുറിച്ച് പൊതുജനങ്ങളെ അവബോധം വളർത്തുന്നതിനായി വിദ്യാഭ്യാസ ശിൽപശാലകൾ നടത്തുന്നു.

English Summary:

Abu Dhabi tightens Traffic rules in Al Ain