യുഎഇയിലെ ധനകാര്യ സ്ഥാപനത്തിൽ നിന്നെടുത്ത 41 കോടി രൂപയുടെ വായ്പ തിരിച്ച‌‌ടയ്ക്കാത്ത കേസില്‍ കുറ്റാരോപിതരുടെ സ്വത്തുക്കൾ മരവിപ്പിക്കാൻ അടുത്തിടെ കണ്ണൂർ ജില്ലാ കോടതി ഉത്തരവിട്ടത് ഇത്തരത്തിൽ തട്ടിപ്പു നടത്തുന്നവർക്ക് മുന്നറിയിപ്പാണെന്ന് യുഎഇയിലെ നിയമവിദഗ്ധർ പറയുന്നു.

യുഎഇയിലെ ധനകാര്യ സ്ഥാപനത്തിൽ നിന്നെടുത്ത 41 കോടി രൂപയുടെ വായ്പ തിരിച്ച‌‌ടയ്ക്കാത്ത കേസില്‍ കുറ്റാരോപിതരുടെ സ്വത്തുക്കൾ മരവിപ്പിക്കാൻ അടുത്തിടെ കണ്ണൂർ ജില്ലാ കോടതി ഉത്തരവിട്ടത് ഇത്തരത്തിൽ തട്ടിപ്പു നടത്തുന്നവർക്ക് മുന്നറിയിപ്പാണെന്ന് യുഎഇയിലെ നിയമവിദഗ്ധർ പറയുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

യുഎഇയിലെ ധനകാര്യ സ്ഥാപനത്തിൽ നിന്നെടുത്ത 41 കോടി രൂപയുടെ വായ്പ തിരിച്ച‌‌ടയ്ക്കാത്ത കേസില്‍ കുറ്റാരോപിതരുടെ സ്വത്തുക്കൾ മരവിപ്പിക്കാൻ അടുത്തിടെ കണ്ണൂർ ജില്ലാ കോടതി ഉത്തരവിട്ടത് ഇത്തരത്തിൽ തട്ടിപ്പു നടത്തുന്നവർക്ക് മുന്നറിയിപ്പാണെന്ന് യുഎഇയിലെ നിയമവിദഗ്ധർ പറയുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ യുഎഇയിലെ ധനകാര്യ സ്ഥാപനത്തിൽ നിന്നെടുത്ത 41 കോടി രൂപയുടെ വായ്പ തിരിച്ച‌‌ടയ്ക്കാത്ത കേസില്‍ കുറ്റാരോപിതരുടെ സ്വത്തുക്കൾ മരവിപ്പിക്കാൻ അടുത്തിടെ കണ്ണൂർ ജില്ലാ കോടതി ഉത്തരവിട്ടത് ഇത്തരത്തിൽ തട്ടിപ്പു നടത്തുന്നവർക്ക് മുന്നറിയിപ്പാണെന്ന് യുഎഇയിലെ നിയമവിദഗ്ധർ പറയുന്നു.

ഷാർജയിലെ ഇൻവെസ്റ്റ് ബാങ്കിൽ നിന്ന് 1.54 കോടി ദിർഹ(ഏകദേശം 35 കോടി രൂപ)ത്തിന്‍റെ ബാധ്യത തിരിച്ചടയ്ക്കാതെ 4 വർഷം മുൻപ് മലയാളി വ്യവസായി നാട്ടിലേക്ക് മുങ്ങിയതായി ദുബായ് കോടതിയിൽ  ബാങ്ക് കേസ് നൽകിയിരുന്നു. യുഎഇയിൽ സ്കഫോൾഡിങ് അടക്കം പലതരം വ്യവസായ സംരംഭങ്ങൾക്ക് ഉടമയായ തലശ്ശേരി സ്വദേശിയാണ് പണം തിരിച്ചടയ്ക്കാതെ നാട്ടിലേക്ക് മുങ്ങിയത്.

ADVERTISEMENT

ഇതേത്തുടർന്ന് തുകയും 12% പലിശയും ബാങ്കിന് നൽകാൻ ദുബായ് കോടതി ഉത്തരവിട്ടു. എന്നിട്ടും പണം തിരിച്ച‌ടയ്ക്കാത്തതിനെ തുടർന്നാണ് ബാങ്ക് അവരുടെ പവർ ഓഫ് അറ്റോർണി വഴി ജില്ലാ കോടതിയിൽ കേസ് നൽകിയത്. ഈ കേസിലാണ് കണ്ണൂർ ജില്ലാ കോടതിയുടെ ഉത്തരവുണ്ടായിരിക്കുന്നത്. സ്വത്തുവകകളുടെ കൈമാറ്റവും വിൽപനയും കോടതി തടഞ്ഞിട്ടുണ്ട്. ഇത്തരത്തിൽ ഒട്ടേറെ ഇന്ത്യക്കാർ യുഎഇയിലെ ബാങ്കുകളിൽ നിന്ന് വൻ തുക വായ്പയെടുത്ത് മുങ്ങുകയും ജിസിസിയിലും ലോകത്തിന്‍റെ മറ്റു പല ഭാഗങ്ങളിലും ബിസിനസോ ജോലിയോ ചെയ്ത് ജീവിക്കുകയും ചെയ്യുന്നു.

അഡ്വ.പ്രീത ശ്രീറാം

അതുകൊണ്ട് തന്നെ അവരെ പിടികൂടാൻ കഴിയുമായിരുന്നില്ല. എന്നാൽ, അടുത്തിടെ യുഎഇയിലെ ബാങ്കുകൾ നിയമസഹായത്തോടെ നടപടി കർശനമാക്കുകയും ഓരോരുത്തരെയായി പിടികൂടുകയും ചെയ്യുന്നുണ്ടെന്ന് പ്രമുഖ അഭിഭാഷക പ്രീതാ ശ്രീറാം മാധവ് മനോരമ ഓൺലൈനിനോട് പറഞ്ഞു. 

ADVERTISEMENT

∙ മുങ്ങിയാൽ പൊങ്ങുന്നത് യൂറോപ്പിലും അമേരിക്കയിലും
യുഎഇയിൽ നിന്ന് വായ്പയെടുത്ത് മുങ്ങിയ ഇന്ത്യക്കാർ അവിടെ തങ്ങാതെ യൂറോപ്പ്, അമേരിക്ക എന്നിവയടക്കം ലോകത്തിന്‍റെ പല ഭാഗങ്ങളിലേക്ക് പോവുകയാണ് ചെയ്യുന്നത്. ഇവരെ ഇന്‍റർപോൾ വഴി പിടികൂടാൻ സാധിക്കും. വൻ നഷ്ടത്തിലേക്ക് കൂപ്പുകുത്തുമ്പോൾ ബാങ്കുകൾക്ക് രക്ഷപ്പെടാൻ ഇത്തരക്കാരെ പിടികൂടിയേ തീരൂ. കമ്പനി നഷ്‌ടത്തിലാകുമ്പോഴാണ് ഉടമകൾ ബാങ്കുകളിൽ നിന്നും മറ്റു പണമിടപാട് സ്ഥാപനങ്ങളിൽ നിന്നും വായ്പയെടുത്ത് മുങ്ങുന്നത്. എന്നാൽ, ഇത്തരം കമ്പനകൾ അവരുടെ ട്രേഡ് ലൈസൻസ് നിയമപരമായി റദ്ദാക്കാതെ പോകുമ്പോൾ അതു പിന്നീട് വലിയ നൂലാമാലയായിത്തീരുന്നു.

കമ്പനി പലർക്കായി നൽകിയിട്ടുള്ള ചെക്കുകളും മറ്റും പണമില്ലാതെ മടങ്ങുമ്പോൾ ആ സ്ഥാപനങ്ങൾക്കും സിവിൽ കേസ് നൽകാവുന്നതാണ്. ചെറുതും വലുതുമായ തുകകൾക്ക് പോലും നിലവിൽ ഇന്‍റർപോളിനെ സമീപിക്കാൻ കഴിയമെന്നതാണ് ഈ രംഗത്തെ ഇപ്പോഴത്തെ ശ്രദ്ധേയമായ കാര്യം. അതുവഴി തട്ടിപ്പു നടത്തിയയാൾ ലോകത്തിന്‍റെ ഏത് ഭാഗത്തുണ്ടെങ്കിലും പിടികൂടപ്പെടും. ഇതു മനസിലാക്കിയ ചിലർ അവരുടെ പേരിലുള്ള സ്വത്തുവകകൾ ഭാര്യയുടെയോ മക്കളുടെയോ അതുപോലെ നേരിട്ട് രക്തബന്ധമുള്ളവരുടെ പേരിലേക്കാ മാറ്റാറുണ്ട്. എന്നാൽ ഇവരിൽ നിന്നും നിയമപരമായി തുക തിരിച്ചുപിടിക്കാം. 

ADVERTISEMENT

∙ പവർ ഓഫ് അറ്റോർണി ഏൽപിക്കാം
യുഎഇയിലെ കേസുകൾ പരിഹരിക്കാനുള്ള നടപടികൾ പൂർത്തിയാക്കാൻ അഭിഭാഷകർക്ക് പവർ ഓഫ് അറ്റോർണി കൊടുക്കാവുന്നതാണ്. ഏതെങ്കിലും കമ്പനിക്കോ സ്ഥാപനത്തിനോ നൽകിയ ചെക്ക് മടങ്ങുകയാണെങ്കിൽ അതു നൽകിയ ആൾ ഇല്ലെങ്കിലും അവർക്ക് കോടതിയെ സമീപിക്കാവുന്നതുമാണ്. അവരെവിടെയുണ്ടെങ്കിലും ഇന്‍റർപോളിന്‍റെ സഹായത്തോടെ അറസ്റ്റ് ചെയ്ത് യുഎഇയിൽ കൊണ്ടുവന്ന് ജയിലിലടക്കാം.

∙ ഷാർജ ബാങ്കിനെ പറ്റിച്ച മലയാളി വ്യവസായി ജയിലിൽ
ഷാർജ ബാങ്കിനെ പറ്റിച്ച് മുങ്ങിയ തലശ്ശേരി സ്വദേശി ഇപ്പോൾ കണ്ണൂരിൽ ജയിലിലാണെന്നാണ് വിവരം. ഇതുപോലെ ബാങ്ക് വായ്പയോ, ക്രെഡിറ്റ് കാർഡ് ലോണോ എടുത്തോ, വണ്ടിച്ചെക്ക് നൽകിയോ മുങ്ങിനടക്കുന്നവർ ജിസിസിയിലും മറ്റു രാജ്യങ്ങളും ഒട്ടേറെ പേരുണ്ട്. ഇവർക്കെതിരെ പല ബാങ്കുകളും നിയമനടപടികളുമായി മുന്നോട്ടുപോകുന്നുമുണ്ട്. പലതിലും നടപടി പൂർത്തിയായി വരുന്നു.

വായ്പയെടുത്ത് മുങ്ങുന്നവരുടെ എണ്ണം ക്രമാതീതമായി വർധിച്ചതോടെ വൻ നഷ്ടത്തിലായ യുഎഇയിലെ 9 പ്രമുഖ  ബാങ്കുകൾ ചേർന്നാണ് നിയമം കർശനമാക്കാനുള്ള അവകാശം നേടിയെടുത്തത്. ചെറുതും വലുതുമായ ഏതു തുകയ്ക്കും ഒരേ പ്രാധാന്യത്തോടെയാണ് അധികൃതർ നിയമ നടപടി സ്വീകരിക്കുന്നത്. ഇത് യുഎഇയിലെ വ്യവസായ രംഗത്ത് പുത്തൻ ചലനങ്ങൾ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു. ഇതേക്കുറിച്ച് കൂടുതൽ അറിയാൻ ബന്ധപ്പെടുക: +971 52 731 8377(അഡ്വ.പ്രീത ശ്രീറാം മാധവ്).

English Summary:

Legal Experts Say Kannur District Court Froze Assets in a Rs 41 Crore Loan Default Case