ADVERTISEMENT

ദുബായ് ∙ ജൂലൈ ഒന്നു മുതൽ ദുബായ് മാളിൽ പാർക്കിങ് ഫീസ് നൽകണം. 20 ദിർഹമാണ് ഏറ്റവും കുറഞ്ഞ നിരക്ക്. ഒരു ദിവസത്തെ ഏറ്റവും ഉയർന്നത് 1000 ദിർഹവും. ആദ്യ 4 മണിക്കൂർ പാർക്കിങ് സൗജന്യമാണ്. 4 മണിക്കൂർ പിന്നിട്ടാൽ 20 ദിർഹം നൽകണം. 6 മണിക്കൂർ പാർക്കിങ്ങിന് 60 ദിർഹം, 7 മണിക്കൂറിന് 80, 8 മണിക്കൂറിനു 100 എന്നിങ്ങനെയാണ് നിരക്ക്. 8 മണിക്കൂർ കഴിഞ്ഞാൽ 200 ദിർഹം നൽകണം. 

12 മണിക്കൂറിന് 500, 24 മണിക്കൂറിന് 1000 ദിർഹം എന്നിങ്ങനെയാണ് പാർക്കിങ് നിരക്ക്. മാൾ സന്ദർശിക്കുന്ന എല്ലാവർക്കും പാർക്കിങ് ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് ഫീസ് ഈടാക്കുന്നതെന്ന് ഇമാർ പ്രോപ്പർട്ടീസ് അറിയിച്ചു. അതേസമയം, വാരാന്ത്യ അവധി ദിവസങ്ങളിൽ 6 മണിക്കൂർ വരെ സൗജന്യമായിരിക്കും. എന്നാൽ, 7 മണിക്കൂർ കടന്നാൽ 80 ദിർഹം ഈടാക്കും. പിന്നീടുള്ള ഓരോ മണിക്കൂറിനും മുൻ നിശ്ചയിച്ച പ്രകാരമുള്ള ഫീസ് നൽകണം. സാലിക്കുമായി ചേർന്നാണ് പാർക്കിങ് ഫീസ് ഈടാക്കുന്നത്. പണം സാലിക്ക് അക്കൗണ്ടിൽ നിന്ന് ഈടാക്കും. ഗ്രാൻഡ്, സിനിമ, ഫാഷൻ പാർക്കിങ്ങുകൾക്കെല്ലാം നിയമം ബാധകമാണ്.

English Summary:

Dubai Mall to introduce parking fees from July

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com