അടുത്ത വർഷത്തേക്കുള്ള ഹജ് പദ്ധതികൾ പ്രഖ്യാപിച്ചു
മക്ക ∙ 2025 വർഷത്തെകുള്ള ഹജ് പദ്ധതികൾ പ്രഖ്യാപിച്ചു. ഹജ് ഉംറ മന്ത്രി ഡോ. തൗഫീഖ് അൽ റബീഅയാണ് അടുത്ത വർഷത്തെ ഒരുക്കങ്ങൾ പ്രഖ്യാപിച്ചത്. ഡിജിറ്റൽ പരിവർത്തനം കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കും. ഇതിനായി നുസുക് പാത്ത് പ്ലാറ്റ് ഫോം അവതരിപ്പിക്കുമെന്നും മന്തി പറഞ്ഞു. തീർഥാടകരുടെ ആരോഗ്യവും സുരക്ഷയും

മക്ക ∙ 2025 വർഷത്തെകുള്ള ഹജ് പദ്ധതികൾ പ്രഖ്യാപിച്ചു. ഹജ് ഉംറ മന്ത്രി ഡോ. തൗഫീഖ് അൽ റബീഅയാണ് അടുത്ത വർഷത്തെ ഒരുക്കങ്ങൾ പ്രഖ്യാപിച്ചത്. ഡിജിറ്റൽ പരിവർത്തനം കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കും. ഇതിനായി നുസുക് പാത്ത് പ്ലാറ്റ് ഫോം അവതരിപ്പിക്കുമെന്നും മന്തി പറഞ്ഞു.
തീർഥാടകരുടെ ആരോഗ്യവും സുരക്ഷയും ഉറപ്പ് വരുത്തുംവിധമാണ് പദ്ധതികൾ തയ്യാറാക്കിയിട്ടുള്ളത്. ഈ വർഷത്തെ സീസണിന്റെ വിജയത്തിൽ പങ്കുവഹിച്ചവരെ മന്ത്രി അഭിനന്ദിച്ചു. സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ പിന്തുണയും, കിരിടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ മേൽനോട്ടവും ഈ വിജയത്തിന് കാരണമായതായും അദ്ദേഹം പറഞ്ഞു.
മക്കയിലെ ഹജ് ഉംറ ആസ്ഥാനത്ത് വെച്ച് നടന്ന ഖതമുഹു മിസ്‌ക് എന്ന പരിപാടിയിലാണ് വിശിഷ്ട വ്യക്തികളെ ആദരിക്കുന്നതിനും അടുത്ത വർഷത്തെ പദ്ധതികളുടെ രേഖകൾ കൈമാറുന്നതിനും ഹജ് ഉംറ മന്ത്രാലയത്തിന്റെ അവാർഡ് ജേതാക്കളെ പ്രഖ്യാപിക്കുന്നതിനുമായാണ് മക്കയിൽ പരിപാടി സംഘടിപ്പിച്ചത്. തീർത്ഥാടകർക്ക് പ്രതിദിനം നാല് കോടിയിലധികം ബോട്ടിൽ സംസംവെള്ളം വിതരണം ചെയ്തു. ആഭ്യന്തര മന്ത്രാലയത്തിന്റെയും ഹജ്, ഉംറ മന്ത്രാലയത്തിന്റെയും നേതൃത്വത്തിൽ ഇത്തവണ നടപ്പിലാക്കിയ ചില പ്രധാന പദ്ധതികൾ വൻ വിജയകരമായിരുന്നുവെന്ന് മന്ത്രി കൂട്ടിച്ചേർത്തു.