പെരുന്നാൾ അവധിക്ക് ദുബായിലെ പൊതുഗതാഗതം ഉപയോഗിച്ചത് 67 ലക്ഷത്തിലേറെപ്പേർ
ദുബായ് ∙ ബലിപെരുന്നാൾ അവധി ദിവസങ്ങളിൽ ദുബായിലെ പൊതുഗതാഗതം ഉപയോഗിച്ചത് 67 ലക്ഷത്തിലേറെപേരെന്ന് ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി

ദുബായ് ∙ ബലിപെരുന്നാൾ അവധി ദിവസങ്ങളിൽ ദുബായിലെ പൊതുഗതാഗതം ഉപയോഗിച്ചത് 67 ലക്ഷത്തിലേറെപേരെന്ന് ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ)അറിയിച്ചു. കഴിഞ്ഞ വർഷത്തെ ബലിപെരുന്നാൾ അവധിക്കാലത്ത് ഇത് 64 ലക്ഷമായിരുന്നു.
അവധിക്കാലത്ത് ആർടിഎ വൈവിധ്യമാർന്ന ഗതാഗത സംവിധാനങ്ങളാണ് ഒരുക്കിയത്. ചുവപ്പ്, പച്ച ലൈനുകൾ ഉപയോഗിക്കുന്ന ദുബായ് മെട്രോ യാത്രക്കാരുടെ എണ്ണം 25 ലക്ഷത്തിലെത്തി. ട്രാം യാത്രക്കാർ ഒരുലക്ഷം കവിഞ്ഞു. പൊതു ബസ് യാത്രക്കാരുടെ എണ്ണം 14 ലക്ഷമായി. 2,80,000 യാത്രക്കാർ മറൈൻ ഗതാഗതം ഉപയോഗിച്ചു. ടാക്സി യാത്രക്കാർ 20 ലക്ഷം. ഷെയറിങ് വാഹനങ്ങളിൽ 3,50,000 പേർ യാത്ര ചെയ്തു.