മശാഇർ ട്രെയിനിൽ യാത്ര ചെയ്തത് 22 ലക്ഷം പേർ; ഹജ് കംപ്ലീഷൻ സർട്ടിഫിക്കറ്റ് നുസൂക് ആപ് വഴി
മക്ക ∙ ഹജ് സീസണിൽ 22 ലക്ഷം പേർക്ക് മശാഇർ ട്രെയിനിൽ യാത്രാസൗകര്യം ഒരുക്കിയതായി അധികൃതർ അറിയിച്ചു. ഹജ് അനുഷ്ഠാന കേന്ദ്രങ്ങളായ അറഫ, മുസ്ദലിഫ, മിന എന്നിവിടങ്ങളിലായി 2206 ട്രിപ്പുകളാണ് നടത്തിയത്. മിനായിൽനിന്ന് അറഫയിലേക്ക് 2.92 ലക്ഷം പേർക്കും അറഫയിൽനിന്ന് മുസ്ദലിഫയിലേക്ക് 3.05 ലക്ഷം തീർഥാടകർക്കും

മക്ക ∙ ഹജ് സീസണിൽ 22 ലക്ഷം പേർക്ക് മശാഇർ ട്രെയിനിൽ യാത്രാസൗകര്യം ഒരുക്കിയതായി അധികൃതർ അറിയിച്ചു. ഹജ് അനുഷ്ഠാന കേന്ദ്രങ്ങളായ അറഫ, മുസ്ദലിഫ, മിന എന്നിവിടങ്ങളിലായി 2206 ട്രിപ്പുകളാണ് നടത്തിയത്.
മിനായിൽനിന്ന് അറഫയിലേക്ക് 2.92 ലക്ഷം പേർക്കും അറഫയിൽനിന്ന് മുസ്ദലിഫയിലേക്ക് 3.05 ലക്ഷം തീർഥാടകർക്കും മുസ്ദലിഫയിൽനിന്ന് മിനായിലേക്ക് 3.83 ലക്ഷം പേർക്കും യാത്രാസൗകര്യം ഒരുക്കി. 16ന് വിവിധ സ്റ്റേഷനുകളിൽ നിന്ന് 12 ലക്ഷം തീർഥാടകരെ മിന–1, മിന–2 സ്റ്റേഷനുകളിൽ എത്തിച്ചതായും സൗദി അറേബ്യൻ റെയിൽവേ അറിയിച്ചു.
ഹജ് കംപ്ലീഷൻ സർട്ടിഫിക്കറ്റ് നുസൂക് ആപ് വഴി
ഹജ് തീർഥാടനം പൂർത്തിയാക്കിയതിനുള്ള സർട്ടിഫിക്കറ്റ് നുസൂക് ആപ്പ് വഴി വിതരണം ചെയ്തു തുടങ്ങിയതായി ഹജ് മന്ത്രാലയം അറിയിച്ചു. ലളിത നടപടിക്രമങ്ങളിലൂടെ തീർഥാടകർക്കു തന്നെ സ്മാർട്ട് ഫോൺ വഴി സർട്ടിഫിക്കറ്റ് ലഭ്യമാകും. ആപ്പിന്റെ മെയിൻ പേജിൽ വ്യൂ കാർഡ് ഓപ്ഷനിൽ പ്രവേശിച്ച് ഇഷ്യൂ ഹജ് കംപ്ലീഷൻ സർട്ടിഫിക്കറ്റിൽ ക്ലിക് ചെയ്താൽ ഇഷ്ടപ്പെട്ട ഡിസൈൻ തിരഞ്ഞെടുത്ത് സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാം. ജീവിതയാത്രയിൽ സ്മരണികയായി സൂക്ഷിക്കാവുന്നതാണ് ഇതെന്നും മന്ത്രാലയം വ്യക്തമാക്കി.
യുഎഇയിൽ ഹജ് റജിസ്ട്രേഷൻ സെപ്റ്റംബറിൽ
അബുദാബി∙ 2025ലേക്കുള്ള ഹജ് റജിസ്ട്രേഷൻ സെപ്റ്റംബറിൽ ആരംഭിക്കുമെന്ന് യുഎഇ. ജനറൽ അതോറിറ്റി ഓഫ് ഇസ്‍ലാമിക് അഫയേഴ്സ് ആൻഡ് എൻഡോവ്‍മെന്റിന്റെ വെബ്സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്.