ADVERTISEMENT

റാസൽഖൈമ ∙ പിതൃദിനത്തിൽ റാസൽഖൈമയിൽ ഒരച്ഛന്‍റെയും മകന്‍റെയും അപൂർവസംഗമം. റാസൽഖൈമയിൽ തടവു ശിക്ഷനുഭവിക്കുന്ന ഒരു അന്തേവാസി തന്‍റെ മകനെ ആദ്യമായി സ്പർശിച്ചത് കണ്ടുനിന്നവരുടെ കണ്ണുനിറയിച്ചു.

തടവുശിക്ഷ അനുഭവിക്കുന്നതിനിടയിൽ ജനിച്ച എട്ട് മാസം പ്രായമുള്ള മകനെയും എടുത്തുനിൽക്കുന്ന അന്തേവാസിയുടെ ചിത്രം റാസൽഖൈമ പൊലീസ് സമൂഹമാധ്യമത്തിൽ പങ്കിട്ടു. ഭാര്യയുടെയും മറ്റ് രണ്ട് ചെറിയ പെൺമക്കളും കൂടിയാണ് ഇളയ കുട്ടിയെയും കൊണ്ട് ജയിലിൽ സന്ദർശനത്തിന് എത്തിയത്. പൊലീസിന്‍റെ സഹകരണത്തിന് ഭാര്യ നന്ദി പ്രകടിപ്പിച്ചു. അവരുടെ കുടുംബം ആദ്യമായി പൂർണത നേടിയെന്നും അവർ പറഞ്ഞു. കുടുംബബന്ധങ്ങളും കുടുംബാംഗങ്ങൾ തമ്മിലുള്ള ആശയവിനിമയവും ശക്തിപ്പെടുത്തുന്നതിനാണ് ലോക പിതൃദിനം ആഘോഷിക്കുന്നതിനുള്ള പരിപാടി നടത്തിയതെന്ന് റാക് പൊലീസിലെ പീനൽ ആൻഡ് റിഫോർമേറ്റീവ് ഫൗണ്ടേഷന്റെ മാനേജ്‌മെൻ്റ് ഡയറക്ടർ കേണൽ അബ്ദുല്ല അൽ ഹൈമർ പറഞ്ഞു.

ഇത്തരം സംഗമങ്ങൾ കുടുംബത്തിൽ മികച്ച മാനസിക അന്തരീക്ഷം സൃഷ്ടിക്കുകയും അന്തേവാസികളുടെമേൽ ചെലുത്തുന്ന മാനസിക സമ്മർദ്ദം ഒഴിവാക്കുകയും ചെയ്യുന്നുവെന്ന് മനഃശാസ്ത്രജ്ഞ വഫ ബിൻ യാക്കൂബ് പറഞ്ഞു. പ്രത്യേകിച്ച് നീണ്ടകാലത്തെ ശിക്ഷ അനുഭവിക്കുന്നവർ. ഇത്തരത്തിൽ തടവുകാരും അവരുടെ കുടുംബാംഗങ്ങളും തമ്മിൽ പുനഃസമാഗമത്തിന് അധികാരികൾ സൗകര്യമൊരുക്കുന്നത് ഇതാദ്യമല്ല. ഈ വർഷം ജനുവരിയിൽ ഒരു അറബ് യുവതി ദുബായിലെ ഒരു ജയിലിൽ  അവരുടെ പിതാവിന്റെ സാന്നിധ്യത്തിൽ വിവാഹിതയായി.

വിശേഷ ദിവസങ്ങളിൽ പിതാവിനെ കൂടെ കൂട്ടാൻ വധു ദുബായ് പൊലീസിന്‍റെ സഹായം തേടിയിരുന്നു. കഴിഞ്ഞ വർഷം ജൂലൈയിൽ ദുബായ് പൊലീസ് ഒരു അന്തേവാസിയുടെ മകനെ വിമാനത്തിൽ വരുത്തി അവരുടെ അപ്രതീക്ഷിത പുനഃസമാഗമം നടത്തിയതും വാർത്തയായിരുന്നു. ഗ്രൂപ്പ് പ്രവർത്തനങ്ങളിൽ അന്തേവാസി എപ്പോഴും മകന്റെ ചിത്രങ്ങൾ വരയ്ക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് അധികൃതർ അപ്രതീക്ഷിത സന്ദർശനം ഒരുക്കിയത്.

English Summary:

Inmate Holds Son for the First Time, Father's Day Special Photo Went Viral

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com