സൗദിയിൽ ഗാർഹിക തൊഴിലാളികളുടെ ശമ്പളം ഡിജിറ്റൽ വാലറ്റുകൾ വഴി നൽകും
റിയാദ് ∙ സൗദിയിൽ പുതിയതായി റിക്രൂട്ട് ചെയ്യപ്പെടുന്ന ഗാർഹിക തൊഴിലാളികളുടെ ശമ്പളം ജൂലൈ 1മുതൽ ഡിജിറ്റൽ മാർഗങ്ങളിലൂടെ വിതരണം ചെയ്യും. അംഗീകൃത ഡിജിറ്റൽ വാലറ്റുകൾ

റിയാദ് ∙ സൗദിയിൽ പുതിയതായി റിക്രൂട്ട് ചെയ്യപ്പെടുന്ന ഗാർഹിക തൊഴിലാളികളുടെ ശമ്പളം ജൂലൈ 1മുതൽ ഡിജിറ്റൽ മാർഗങ്ങളിലൂടെ വിതരണം ചെയ്യും. അംഗീകൃത ഡിജിറ്റൽ വാലറ്റുകൾ വഴി തൊഴിലുടമകൾ വീട്ടുജോലിക്കാരുടെ ശമ്പളം കൈമാറുമെന്ന് മുസാനിദ് പ്ലാറ്റ്ഫോം സ്ഥിരീകരിച്ചു.
ഗുണഭോക്താക്കളുടെ അവകാശങ്ങൾ ഉറപ്പുനൽകുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ നീക്കം. ഡിജിറ്റൽ വാലറ്റ് വഴി വീട്ടുജോലിക്കാർക്ക് മുൻകൂർ ശമ്പളം കൈമാറാനോ ശമ്പളത്തിന്റെ അഡ്വാൻസ് പേയ്‌മെന്റ് നൽകാനോ കഴിയും.
തൊഴിലാളിയുടെയും തൊഴിലുടമയുടെയും അവകാശങ്ങളും കടമകളും വ്യക്തമാക്കിക്കൊണ്ട്, ഗാർഹിക സേവനങ്ങൾക്കും ഹോം എംപ്ലോയ്‌മെന്റ് പ്രോഗ്രാമിനുമുള്ള ഔദ്യോഗിക വെബ്‌സൈറ്റാണ് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം സ്ഥാപിച്ച മുസാനിദ് പ്ലാറ്റ്‌ഫോം.