'വധുവിന് മുൻപിൽ എനിക്കൊരു ഹീറോയാകണം': നിശ്ചയിച്ച വിവാഹം മാറ്റിവച്ച് സമൂഹമാധ്യമ താരം; മത്സരത്തിൽ വിജയിച്ചാല്‍ മാത്രം കല്യാണം
ദുബായ് ∙ ജൂലൈ അറിന് ദുബായ് കൊക്കക്കോല അറേനയിൽ നടക്കുന്ന ബോക്സിങ് മത്സരത്തില്‍ തീ പാറുക മത്സരാർഥിയുടെ ഒരു വാശിയിന്മേലായിരിക്കും. മൂന്നടി മാത്രം നീളമുള്ള യുഎഇയുടെ സമൂഹമാധ്യമ താരം അബ്ദു റോസിക് സോഷ്യൽ നോക്കൗട്ട് 3യുടെ ഭാഗമായി അരങ്ങേറുന്ന ഈ മത്സരത്തിൽ വിജയിച്ച ശേഷം മാത്രമേ താൻ വിവാഹിതനാകൂ എന്ന
ദുബായ് ∙ ജൂലൈ അറിന് ദുബായ് കൊക്കക്കോല അറേനയിൽ നടക്കുന്ന ബോക്സിങ് മത്സരത്തില്‍ തീ പാറുക മത്സരാർഥിയുടെ ഒരു വാശിയിന്മേലായിരിക്കും. മൂന്നടി മാത്രം നീളമുള്ള യുഎഇയുടെ സമൂഹമാധ്യമ താരം അബ്ദു റോസിക് സോഷ്യൽ നോക്കൗട്ട് 3യുടെ ഭാഗമായി അരങ്ങേറുന്ന ഈ മത്സരത്തിൽ വിജയിച്ച ശേഷം മാത്രമേ താൻ വിവാഹിതനാകൂ എന്ന
ദുബായ് ∙ ജൂലൈ അറിന് ദുബായ് കൊക്കക്കോല അറേനയിൽ നടക്കുന്ന ബോക്സിങ് മത്സരത്തില്‍ തീ പാറുക മത്സരാർഥിയുടെ ഒരു വാശിയിന്മേലായിരിക്കും. മൂന്നടി മാത്രം നീളമുള്ള യുഎഇയുടെ സമൂഹമാധ്യമ താരം അബ്ദു റോസിക് സോഷ്യൽ നോക്കൗട്ട് 3യുടെ ഭാഗമായി അരങ്ങേറുന്ന ഈ മത്സരത്തിൽ വിജയിച്ച ശേഷം മാത്രമേ താൻ വിവാഹിതനാകൂ എന്ന
ദുബായ് ∙ ജൂലൈ അറിന് ദുബായ് കൊക്കക്കോല അറേനയിൽ നടക്കുന്ന ബോക്സിങ് മത്സരത്തില്‍ തീ പാറുക മത്സരാർഥിയുടെ ഒരു വാശിയിന്മേലായിരിക്കും. മൂന്നടി മാത്രം ഉയരമുള്ള യുഎഇയുടെ സമൂഹമാധ്യമ താരം അബ്ദു റോസിക് സോഷ്യൽ നോക്കൗട്ട് 3യുടെ ഭാഗമായി അരങ്ങേറുന്ന ഇൗ മത്സരത്തിൽ വിജയിച്ച ശേഷം മാത്രമേ താൻ വിവാഹിതനാകൂ എന്ന നിശ്ചയദാർഢ്യത്തിലാണ്. ജൂലൈ ഏഴിന് നിശ്ചയിച്ച 20കാരന്റെ വിവാഹം ഇൗ വാശിപ്പുറത്ത് മാറ്റിവച്ചതാണ്. തന്റെ അരങ്ങേറ്റ മത്സരത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഇതേ വഴിയുണ്ടായിരുന്നുള്ളൂ എന്നാണ് അബ്ദു റോസിക് പറയുന്നത്. എറാലി ബോയ്‌കോബിലോവിനെതിരെയാണ് പോരാട്ടം. ദീർഘകാല ശത്രുവായ ഹസ്‌ബുല്ലയുമായി ഭാവിയിലെ പോരാട്ടത്തിനായി കാത്തിരിക്കുന്നുമുണ്ട്.
ദുബായിലെ കമാനി ക്ലബ് ജിമ്മിലാണ് അബ്ദു റോസിക് കഠിനമായ ബോക്സിങ് പരിശീലനം നടത്തിവരുന്നത്. അമേരിക്കൻ ബോക്സിങ് പരിശീലകൻ ആന്റണി ചിൽ. റോസിക്കിന്റെ വേഗം, ആവേശം, ആത്മവിശ്വാസം എന്നിവയെക്കുറിച്ചൊക്കെ പറയാൻ ഇദ്ദേഹത്തിന് നൂറു നാക്കാണ്.
∙ ഷാർജക്കാരി അമീറ അബ്ദു റോസിക്കിന്റെ രാജകുമാരി
ദുബായിക്കാരനായ അബ്ദു റോസിക് വിവാഹം കഴിക്കാനൊരുങ്ങുന്നത് ഷാർജ സ്വദേശി അമീറയെയാണ്. സ്നേഹത്തിനായി ദാഹിച്ചുവലഞ്ഞ എനിക്ക് കിട്ടിയ മുത്താണ് അമീറ. അവൾക്കെന്നെ ഏറെ ഇഷ്ടമായി. അതോടൊപ്പം മതിയായ ബഹുമാനവും തരുന്നു. എന്റെ സ്വപ്നമാണ് അമീറയെ കണ്ടെത്തിയതിലൂടെ പൂവണിഞ്ഞത്–വിവാഹിതനാകാൻ പോകുന്ന സന്തോഷവർത്തമാനം തന്റെ ഫാൻസിനെ അറിയിച്ചുകൊണ്ടുള്ള വീഡിയോയിൽ അബ്ദു റോസിക് പറഞ്ഞു. 'എന്റെ വധുവിന് മുൻപിൽ എനിക്കൊരു ഹീറോയാകണം' – ഇതാണ് ബോക്സിങ് ആദ്യം, വിവാഹം പിന്നെ എന്ന നിലപാടിലെത്താനുള്ള കാരണമായി അബ്ദു പറയുന്നത്. മറ്റൊന്നും ഇപ്പോൾ ചിന്തയിലില്ല. അവളറിയണം, അവൾ വിവാഹം കഴിക്കാൻ പോകുന്നത് ഒരു യഥാര്‍ഥ ഹീറോയെ ആണെന്ന്. മത്സര വിജയത്തിനായി ദിവസവും മൂന്ന് മണിക്കൂറോളം ഞാൻ കഠിനമായി പരിശീലനം നടത്തുന്നു. എന്റെ തീരുമാനത്തിന് അമീറയുടെ പൂർണ പിന്തുണയുണ്ട്. ഈ കിരീടനേട്ടം ഞങ്ങള്‍ക്ക് ഒരുപാട് ഗുണം ചെയ്യും. എന്റെയത്ര നീളമുള്ള ഒരാൾക്ക് ഇത് ആദ്യത്തെ കിരീടമായിരിക്കും. ഇൗ ഒരു കാര്യത്തിൽ മാത്രം മനസ്സൂന്നിയതിനാൽ തന്റെ പ്രിയപ്പെട്ട ബിരിയാണിയും ചോക്ലേറ്റും പോലും ഇദ്ദേഹം വേണ്ടെന്ന് വച്ചിരിക്കുകയാണ്. ഇതുൾപ്പെടെ കർശനമായ ഭക്ഷണനിയന്ത്രണമാണ് പാലിക്കുന്നത്.
∙ സമൂഹമാധ്യമത്തിൽ ലക്ഷാധിപതി; ബിഗ് ബോസ് താരം
തജിക്കിസ്ഥാനിൽ നിന്നുള്ള അബ്ദു റോസിക്കിന് ഇൻസ്റ്റാഗ്രാമിൽ (@abdu_rozik) 80 ലക്ഷത്തിലേറെ ഫോളോവേഴ്‌സുണ്ട്. എഫ്ബി പേജിൽ ഒന്നരലക്ഷത്തോളവും. കൂടാതെ ലോകത്തെങ്ങുമുള്ള പ്രധാന ബോക്‌സിങ് പരിപാടികളിൽ പരിചിത മുഖവുമാണ്. മൂന്ന് വർഷം മുമ്പ് ഒരു യുഎഫ്‌സി ഇവന്റിൽ ഹസ്‌ബുല്ലയുമൊത്തുള്ള അദ്ദേഹത്തിന്റെ മത്സരമാണ് ആരാധകരെ ഏറ്റവും ആകർഷിച്ചത്. അബ്ദു റോസിക്കിനെ ഇന്ത്യക്കാർക്ക് പലർക്കും മുഖപരിചയമുണ്ടായിരിക്കും; 2022ൽ ഇന്ത്യൻ ടെലിവിഷൻ ഷോ ബിഗ് ബോസ് 16ൽ ഇദ്ദേഹവുമുണ്ടായിരുന്നു. അന്ന് ഇന്ത്യൻ മാധ്യമങ്ങൾ ഇൗ കുറിയ മനുഷ്യനെ 'അങ്ങെടുത്തു'.
തന്റെ നീളക്കുറവ് ഒരു പോരായ്മയായി അബ്ദു കാണുന്നില്ലെങ്കിലും അത് നേരത്തെ വേണമെങ്കിൽ പരിഹരിക്കാമായിരുന്നു എന്നാണ് അഭിപ്രായം. എങ്കിലും ആരെയും കുറ്റപ്പെടുത്താനാവില്ല. ഇത്തരം ചികിത്സ കൂടുതൽ ബുദ്ധിമുട്ടാണ്. പക്ഷേ ശരിയായ പരിശീലനവും ഭക്ഷണക്രമവും അച്ചടക്കവും കൊണ്ട് താൻ എല്ലാ പോരായ്മകളും മറികടന്നതായി അബ്ദു നിറചിരിയോടെ പറയുന്നു.
16–ാം വയസ്സിൽ യുഎഇയിലേയ്ക്ക് കുടിയേറുമ്പോൾ 89 സെന്റീമീറ്റർ ഉയരമായിരുന്നു ഉണ്ടായിരുന്നത്. ഇവിടെ മികച്ച പോഷകാഹാരവും ചിട്ടയായ ജീവിതവും ആരംഭിച്ചതോടെ അത് 114 സെന്റീമീറ്ററായി ഉയർന്നു. മാനസികമായും ശാരീരികമായും ബോക്സിങ് തനിക്ക് ഏറെ ആശ്വാസം നൽകുന്നുവെന്നുവെന്നാണ് അഭിപ്രായം. ഇതുവഴി നീളം 125 സെന്റീമീറ്ററാക്കുക എന്നതാണ് ലക്ഷ്യം. വ്ളോഗിങ്ങും ബോക്സിങ്ങും മാത്രമല്ല, നന്നായി പാടുകയും ചെയ്യും, ഇൗ ചെറിയ, വലിയ മനുഷ്യൻ.