ദുബായ് ∙ അവധിക്കാലത്തിന്റെ ആലസ്യത്തിൽനിന്ന് വിനോദത്തിലേക്കും വിജ്ഞാനത്തിലേക്കും കൊച്ചുകൂട്ടുകാരെ ആകർഷിക്കുന്ന ദുബായ് സമ്മർ സർപ്രൈസസ് 28ന് ആരംഭിക്കും. കൊക്ക കോള അരീനയിൽ പ്രമുഖ സംഗീതജ്ഞരായ ജോർജ് വസൂഫും അൽ ഷാമിയും നേതൃത്വം നൽകുന്ന സംഗീത കച്ചേരിയോടെയാണ് തുടക്കം. ലോകോത്തര റാപ് ആർട്ടിസ്റ്റുകളുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ അവധിക്കാലത്തിന്റെ ആലസ്യത്തിൽനിന്ന് വിനോദത്തിലേക്കും വിജ്ഞാനത്തിലേക്കും കൊച്ചുകൂട്ടുകാരെ ആകർഷിക്കുന്ന ദുബായ് സമ്മർ സർപ്രൈസസ് 28ന് ആരംഭിക്കും. കൊക്ക കോള അരീനയിൽ പ്രമുഖ സംഗീതജ്ഞരായ ജോർജ് വസൂഫും അൽ ഷാമിയും നേതൃത്വം നൽകുന്ന സംഗീത കച്ചേരിയോടെയാണ് തുടക്കം.

ലോകോത്തര റാപ് ആർട്ടിസ്റ്റുകളുടെ പ്രകടനങ്ങൾ തുടർന്നുള്ള ദിവസങ്ങളിൽ അരങ്ങേറും. ദുബായിലെ വേനൽക്കാലം ആസ്വാദ്യകരമാക്കുന്ന ഒരുപിടി പരിപാടികൾ രാജ്യാന്തര സന്ദർശകരെയും ആകർഷിക്കും. സെപ്റ്റംബർ ഒന്നുവരെ തുടരുന്ന വേനൽ വിസ്മയത്തിൽ ഒട്ടേറെ വിനോദ, വിജ്ഞാന പരിപാടികളും സമ്മാന പദ്ധതികളുമാണ് ഒരുക്കിയിരിക്കുന്നത്. നിരവധി ആകർഷണങ്ങളിൽ കുട്ടികൾക്ക് സൗജന്യ പ്രവേശനമുണ്ട്. 65 ദിവസം നീളുന്ന പരിപാടി ദുബായ് ഫെസ്റ്റിവൽസ് ആൻഡ് റീട്ടെയ്ൽ എസ്റ്റാബ്ലിഷ്‌മെന്റ് (ഡിഎഫ്ആർഇ) ആണ് സംഘടിപ്പിക്കുന്നത്. വിവിധ ഷോപ്പിങ് മാളുകൾ കേന്ദ്രീകരിച്ചാണ് വേനൽ വിസ്മയ പരിപാടികൾ നടക്കുക. 

ദുബായ് സമ്മർ സർപ്രൈസസ് 28ന്
ദുബായ് സമ്മർ സർപ്രൈസസ് 28ന്
ദുബായ് സമ്മർ സർപ്രൈസസ് 28ന്
ദുബായ് സമ്മർ സർപ്രൈസസ് 28ന്
ദുബായ് സമ്മർ സർപ്രൈസസ് 28ന്
ദുബായ് സമ്മർ സർപ്രൈസസ് 28ന്
ദുബായ് സമ്മർ സർപ്രൈസസ് 28ന്
ദുബായ് സമ്മർ സർപ്രൈസസ് 28ന്
ദുബായ് സമ്മർ സർപ്രൈസസ് 28ന്
ദുബായ് സമ്മർ സർപ്രൈസസ് 28ന്
ADVERTISEMENT

ലോക രാജ്യങ്ങളിൽനിന്നുള്ള വിദഗ്ധരുടെ കലാപ്രകടനങ്ങളാണ് മുഖ്യ ആകർഷണം. കഥപറഞ്ഞും പറയിപ്പിച്ചും പാട്ടുപാടിയും നൃത്തം ചെയ്തും കുട്ടികളുടെ മനസിലേക്ക് ചേക്കേറുന്ന ഒത്തിരി പരിപാടികൾ വേനൽ വിസ്മയത്തെ അവിസ്മരണീയമാക്കും. ഷോപ്പിങ് മാളുകൾ, തീം പാർക്കുകൾ, വിനോദ ആകർഷണങ്ങൾ, ഹോട്ടൽ താമസ പദ്ധതി തുടങ്ങി ഒട്ടേറെ പ്രമോഷൻ പാക്കേജുകളും വരും ദിവസങ്ങളിൽ പ്രഖ്യാപിക്കും.

25ാം വാർഷികം ആഘോഷിക്കുന്ന മോധേഷ് വേൾഡിന്റെ പുത്തൻ വിസ്മയക്കാഴ്ചകൾ ആകർഷിക്കും. മുൻവർഷത്തെ പോലെ ഭാഗ്യനറുക്കെടുപ്പും മത്സരങ്ങളിലൂടെ സമ്മാനം നേടാനുള്ള അവസരവുമുണ്ട്.

English Summary:

Dubai Summer Surprises from June 28th

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT