ദുബായ് ∙ ലോകത്ത് എവിടെ നിന്നും സ്വർണം വാങ്ങാനും കൈമാറ്റം ചെയ്യാനും പണം സുരക്ഷിതമായി കൈകാര്യം ചെയ്യാനും രാജ്യാന്തര സ്ഥാപനമായ ബ്രിങ്ക്സ് ഗ്ലോബൽ സർവീസസുമായി മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് കരാറിലേർപ്പെട്ടു. വൻകിട സ്ഥാപനങ്ങളിൽ നിന്ന് നേരിട്ടു സ്വർണം വാങ്ങി വാങ്ങുന്ന രാജ്യത്തു തന്നെ സൂക്ഷിക്കാൻ ഇതുവഴി മലബാർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ ലോകത്ത് എവിടെ നിന്നും സ്വർണം വാങ്ങാനും കൈമാറ്റം ചെയ്യാനും പണം സുരക്ഷിതമായി കൈകാര്യം ചെയ്യാനും രാജ്യാന്തര സ്ഥാപനമായ ബ്രിങ്ക്സ് ഗ്ലോബൽ സർവീസസുമായി മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് കരാറിലേർപ്പെട്ടു. 

വൻകിട സ്ഥാപനങ്ങളിൽ നിന്ന് നേരിട്ടു സ്വർണം വാങ്ങി വാങ്ങുന്ന രാജ്യത്തു തന്നെ സൂക്ഷിക്കാൻ ഇതുവഴി മലബാർ ഗോൾഡിനു കഴിയും. ഏതെങ്കിലും വിദേശ രാജ്യത്തെ സർക്കാർ അവരുടെ കരുതൽ സ്വർണം വിൽക്കുന്ന സാഹചര്യത്തിൽ മലബാറിന് അതു നേരിട്ടു വാങ്ങാം. ആ സ്വർണം ബ്രിങ്ക്സിന്റെ സുരക്ഷാ ലോക്കറിൽ സൂക്ഷിക്കാം. മുൻപ് ഇതു സാധിക്കുമായിരുന്നില്ല. വാങ്ങുന്ന സ്വർണം അപ്പോൾ തന്നെ യുഎഇയിൽ എത്തിച്ച് ഇവിടെ നിന്നായിരുന്നു മറ്റു രാജ്യങ്ങളിലെ ഷോറൂമുകളിലേക്കു പോയിരുന്നത്. 

ADVERTISEMENT

ഇതിനെടുക്കുന്ന കാലതാമസം, ചരക്ക് കൂലി, സുരക്ഷാ പ്രശ്നങ്ങൾ ഉൾപ്പെടെ ഒട്ടേറെ വെല്ലുവിളികൾക്കു പരിഹാരമാണ് പുതിയ കരാറെന്ന് എംഡി ഷംലാൽ അഹമ്മദ് പറഞ്ഞു. വാങ്ങുന്ന സ്വർണം അതതു സ്ഥലത്തു സൂക്ഷിക്കുന്നതിനൊപ്പം എവിടേക്കാണോ എത്തിക്കേണ്ടത് അതിന്റെ ഉത്തരവാദിത്തവും ബ്രിങ്ക്സിനാണ്. ഇതിനു പുറമെ, മലബാർ ഗോൾഡിലെ പണം കൈകാര്യം ചെയ്യുന്നതും ഇനി മുതൽ ബ്രിങ്ക്സ് ആയിരിക്കും. കച്ചവടത്തിൽ നിന്നു ലഭിക്കുന്ന പണം ബാങ്കുകളിൽ എത്തിക്കുന്നത് ബ്രിങ്ക്സിന്റെ സുരക്ഷാ സംവിധാനത്തിലാകും.

ഇതിനായി ഓരോ ഷോറൂമിലും എടിഎം മെഷീനു സമാനമായ മെഷീൻ ബ്രിങ്ക്സ് സ്ഥാപിച്ചു. ഷോറൂമുകളിലെ പണം ഈ മെഷീനിലേക്ക് ഇടാം. പണം മെഷീനിൽ ഇടുന്ന നിമിഷം തന്നെ മലബാർ ഗോൾഡിന്റെ ബാങ്ക് അക്കൗണ്ടിൽ ഈ പണം വരവു വയ്ക്കും. അപ്പോൾ മുതൽ ഈ പണം വിവിധ ആവശ്യങ്ങൾക്കായി ഉപയോഗിക്കുകയും ചെയ്യാം. 

ADVERTISEMENT

പണം നേരിട്ടു ബാങ്കിൽ എത്തുന്നതിനു മുൻപ് തന്നെ അക്കൗണ്ടിൽ ക്രെഡിറ്റ് ആകുന്ന സംവിധാനമാണ് ബ്രിങ്ക്സിന്റെ മെഷീനിലുള്ളത്. കോടികൾ വിലമതിക്കുന്ന സ്വർണ ഇടപാടുകളിലാണ് ബ്രിങ്ക്സ് സേവനം നൽകുന്നത്. ഈ സേവനം പ്രയോജനപ്പെടുത്തുന്ന ആദ്യ ജ്വല്ലറി ഗ്രൂപ്പുകളിൽ ഒന്നാണ് മലബാർ ഗോൾഡ്.

English Summary:

Malabar Gold & Diamonds Expands Partnership with Brink